- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
'അവനെ കുറിച്ച് നിങ്ങൾക്ക് എന്ത് അറിയാം..; പോലീസിന്റെ പണി ഞാൻ ചെയ്ത്..'; കുത്തുകൊണ്ട് കാലിലൂടെ ചോര ഒലിപ്പിച്ച് നിന്ന ആളെ നോക്കി ആക്രോശം; വഴിയാത്രക്കാരെ മുൾമുനയിൽ നിർത്തി യുവാവ് കാട്ടിയ ആ പെങ്ങളൂട്ടി സ്നേഹം പച്ചക്കള്ളം; പ്രതി കത്തി വീശിയത് രണ്ടുംകല്പിച്ച്; ചേട്ടന്‍ നടുറോഡില്‍ കുത്തിയെന്ന സോഷ്യൽ മീഡിയ വീരകഥയ്ക്ക് പോലീസ് ഫുൾസ്റ്റോപ്പിടുമ്പോൾ
ആലപ്പുഴ: കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിൽ ഭയപ്പെടുത്തുന്ന ഒരു വീഡിയോ പ്രചരിച്ചത്. നടുറോഡിൽ കൊലവിളിയുമായി നിന്ന യുവാവിനെ കണ്ട് വഴിയാത്രക്കാർ അടക്കം പതറി. ആലപ്പുഴ ബസ് സ്റ്റാൻഡിന് സമീപമാണ് നാടകീയ സംഭവങ്ങൾ അരങേറിയത്. സഹോദരിയെ ശല്യം ചെയ്‌തെന്ന് ആരോപിച്ചാണ് നടുറോഡിൽ ഇട്ട് യുവാക്കൾ മറ്റൊരു യുവാവിനെ കുത്തിയത്. അസഭ്യ വാക്കുകൾ വിളിച്ചാണ് ആക്രമണം നടത്തിയത്. നിനക്ക് ജീവൻ ഉണ്ടെങ്കിൽ ഞാൻ വരുമെന്നും. അവനെ കുറിച്ച് നിങ്ങൾക്ക് എന്ത് അറിയാമെന്നും പോലീസിന്റെ പണി ഞാൻ ചെയ്തുവെന്നും എല്ലാം യുവാവ് നടുറോഡിൽ നിന്ന് കത്തി വീശി ആക്രോശിക്കുകയായിരുന്നു.
തിരുവനന്തപുരം സ്വദേശികളായ സിബി, വിഷ്ണുലാൽ എന്നിവർ ചേർന്നാണ് കണ്ണൂർ സ്വദേശിയായ റിയാസിനെ കുത്തിയത്. റിയാസ് ബസ് ഇറങ്ങിയപ്പോൾ തർക്കം തുടങ്ങുകയും കൈയ്യിൽ കരുതിയ കത്തിയെടുത്ത് പലതവണ യുവാവിനെ കുത്തുകയായിരുന്നു. ഇതോടെ കുത്തുകൊണ്ട് കാലിലൂടെ ചോര ഒലിപ്പിച്ച് നിന്ന റിയാസ് രക്ഷിക്ക് ചേട്ടയെന്ന് അലറിവിളിക്കുകയിരുന്നു.
ഇപ്പോഴിതാ, കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. ഒരു പെണ്‍കുട്ടിയെ ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെയാണ് ആക്രമണം നടന്നിരിക്കുന്നതെന്ന് ആലപ്പുഴ സൗത്ത് പോലീസ് പറഞ്ഞു. ഇതോടെ സഹോദരിയെ ശല്യം ചെയ്തതിന് പിന്നാലെയാണ് ആക്രമണമെന്ന പ്രതികളുടെ വാദം പൊളിയുകയാണ്. ഇപ്പോൾ പോലീസ് കേസിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുകയാണ്. കത്തി കൊണ്ട് മാരകമായി കുത്തിയ പ്രതിയുടെ കാമുകിയെ റിയാസ് ശല്യംചെയ്തതാണ് ആക്രമണത്തിനു കാരണമെന്നാണ് പോലീസ് വ്യക്തമാക്കി. പക്ഷെ ഇതുവരെയും റിയാസിന്റെ മൊഴി എടുക്കാൻ സാധിച്ചിട്ടില്ല.
പെണ്‍കുട്ടിയുടെ മൊഴിയും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. റിയാസിന്റെ സുഹൃത്തിന്റെ മൊഴിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. റിയാസിനെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടുകൂടി സിബി വിളിച്ചുവരുത്തുകയായിരുന്നുവെന്ന് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ സിബിയും സുഹൃത്ത് സംഭവസമയത്ത് കൂടെ ഉണ്ടായിരുന്ന വിഷ്ണുലാലും പിടിയിലായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. റിയാസ് ഇപ്പോഴും ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിൽ കഴിയുകയാണ്.
സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് പച്ചക്കള്ളം
തന്റെ പ്രായപൂർത്തിയാകാത്ത പെങ്ങളെ ക്രൂരമായി പീഡിപ്പിച്ചവനെ ചേട്ടന്‍ നടുറോഡില്‍ കുത്തി. ആലപ്പുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപം യുവാക്കള്‍ തമ്മിൽ നടന്ന കത്തി കുത്തിൽ സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതിങ്ങനെയാണ്. നടുറോഡിൽ യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങളും വളരെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അങ്ങനെയാണ് യുവാക്കളെ വീരന്മാരായി ചിത്രികരിക്കാൻ തുടങ്ങിയത്.
പോലീസ് പറയുന്നത് ഇരുവര്‍ക്കും തമ്മിൽ അടുപ്പമുള്ള പെണ്‍കുട്ടിയെ ചൊല്ലിയാണ് തർക്കം നടന്നതെന്ന് പോലീസ് പറഞ്ഞു. ഇതിന് പിന്നാലെയാണ് യുവാവിന്റെ അനിയത്തിയെ ശല്യം ചെയ്തവരെ പഞ്ഞിക്കിട്ടു എന്ന തരത്തില്‍ സാമൂഹികമാധ്യമത്തില്‍ പ്രതി കൈയ്യടി നേടുന്നത്. പെണ്‍കുട്ടി ഇവരുടെ ബന്ധുവല്ലെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.