- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
വിവാഹത്തിനായി നാട്ടിലേക്ക് തിരിച്ച മലയാളി സൈനികനെ കാണാതായി; കണ്ണൂരില്‍ എത്തിയെന്ന് അമ്മക്ക് മെസേജ് അയച്ച ശേഷം വിഷ്ണുവിനെ കുറിച്ച് വിവരമില്ല; പോലീസ് അന്വേഷണത്തില്‍ അവസാന ടവര്‍ ലൊക്കേഷന്‍ പൂനെ; ബോക്സിങ് താരത്തിന്റെ തിരോധാനത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതം
വിവാഹത്തിനായി നാട്ടിലേക്ക് തിരിച്ച മലയാളി സൈനികനെ കാണാതായി;
കോഴിക്കോട്: അവധിക്ക് നാട്ടിലേക്ക് വന്ന കോഴിക്കോട് സ്വദേശിയായ സൈനികനെ യാത്രക്കിടെ കാണാതായതായി പരാതി. കോഴിക്കോട് എരഞ്ഞിക്കല്‍ കണ്ടംകുളങ്ങര ചെറിയകാരംവള്ളി സുരേഷിന്റെ മകന്‍ വിഷ്ണുവിനെയാണ് കാണാതായത്. വിവാഹത്തിന് വേണ്ടിയാണ് വിഷ്ണു നാട്ടിലേക്ക് യാത്രതിരിച്ചത്. യാത്ര പുറപ്പെട്ടെന്നും കണ്ണൂരില്‍ എത്തിയെന്നും ബന്ധുക്കളെ അറിയിച്ച ശേഷമാണ് യുവാവിനെ കാണായത്.
ഡിസംബര്‍ 17 മുതല്‍ വിഷ്ണുവിനെ കുറിച്ച് വിവരമില്ലെന്നാണ് കുടുംബം പറയുന്നത്. തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച മുതല്‍ വിഷ്ണുവിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ എലത്തൂര്‍ പൊലീസില്‍ പരാതി നല്‍കി. ചൊവാഴ്ചയാണ് അവസാനമായി വീട്ടുകാരുമായി വിഷ്ണു ബന്ധപ്പെട്ടത്. കണ്ണൂരില്‍ എത്തിയെന്നാണ് അമ്മക്ക് മെസേജ് അയച്ചത്. പുലര്‍ച്ചെ കോഴിക്കോട് എത്തുമെന്നും അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
ജനുവരി 11ന് വിഷ്ണുവിന്റെ വിവാഹമാണ്. അതിനായി അവധിയെടുത്ത് നാട്ടിലേക്ക് വരികയായിരുന്നു. പറഞ്ഞ സമയം കഴിഞ്ഞിട്ടും വിഷ്ണു എത്താത്തതിനെ തുടര്‍ന്ന് കുടുംബം പരിഭ്രാന്തിയിലായി. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഫോണ്‍ സ്വിച്ച് ഓഫ് ആയ നിലയില്‍ ആയിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ പോലീസിനും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കി.
അതേസമയം, വിഷ്ണുവിന്റെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ അവസാന ടവര്‍ ലൊക്കേഷന്‍ കാണിച്ചത് പൂനെയിലാണ്. പൂനെ ആര്‍മി സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് വിഷ്ണു ജോലി ചെയ്യുന്നത്. വിഷ്ണുവിനെ കാണാനില്ലെന്ന് വ്യക്തമായതോടെ പുനെ സൈനിക ക്യാമ്പ് അധികൃതരും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ബോക്സിങ് താരമാണ് വിഷ്ണു. ഒമ്പത് വര്‍ഷം മുന്‍പാണ് വിഷ്ണു സൈന്യത്തില്‍ ചേര്‍ന്നത്. ഒറീസ, അസം എന്നീ സ്ഥലങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.