- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലുവ പീഡനം വെള്ളപ്പൊക്കത്തില്‍ മുങ്ങില്ല; എസ് പി ശശിധരന്റെ സാക്ഷ്യം അട്ടിമറിയെ തകര്‍ക്കും; അമ്മയില്‍ ബാബുരാജ് തുടരുന്നതില്‍ ലാലിന് അതൃപ്തി
കൊച്ചി: സിനിമയില്‍ അവസരം തരാമെന്നു പറഞ്ഞ് നടന്‍ ബാബുരാജ് പീഡിപ്പിച്ചെന്ന് ആരോപിച്ചെന്ന മുന്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ വെളിപ്പെടുത്തല്‍ വലിയ കുരുക്കായി മാറും. ഇക്കാര്യം അന്നു തന്നെ താന്‍ എറണാകുളം ഡി.സി.പിയായിരുന്ന എസ്. ശശിധരനോട് പറഞ്ഞിരുന്നുവെന്ന വെളിപ്പെടുത്തലും സ്ഥിരീകരണവുമാണ് നിര്‍ണ്ണായകം. ഇക്കാര്യം നിലവില്‍ മലപ്പുറം എസ് പിയായ ശശിധരനും സമ്മതിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ബാബുരാജിനെതിരെ ബലാത്സംഗ കുറ്റവും നിലനില്‍ക്കും. കളമശേരി പോലീസ് സ്റ്റേഷനില്‍ എത്തിയാണ് യുവതി മൊഴി നല്‍കിയത്. ഇപ്പോഴും അമ്മയുടെ ജോയിന്റ് സെക്രട്ടറിയാണ് ബാബുരാജ്. ജനറല്‍ സെക്രട്ടറിയുടെ […]
കൊച്ചി: സിനിമയില്‍ അവസരം തരാമെന്നു പറഞ്ഞ് നടന്‍ ബാബുരാജ് പീഡിപ്പിച്ചെന്ന് ആരോപിച്ചെന്ന മുന്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ വെളിപ്പെടുത്തല്‍ വലിയ കുരുക്കായി മാറും. ഇക്കാര്യം അന്നു തന്നെ താന്‍ എറണാകുളം ഡി.സി.പിയായിരുന്ന എസ്. ശശിധരനോട് പറഞ്ഞിരുന്നുവെന്ന വെളിപ്പെടുത്തലും സ്ഥിരീകരണവുമാണ് നിര്‍ണ്ണായകം. ഇക്കാര്യം നിലവില്‍ മലപ്പുറം എസ് പിയായ ശശിധരനും സമ്മതിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ബാബുരാജിനെതിരെ ബലാത്സംഗ കുറ്റവും നിലനില്‍ക്കും. കളമശേരി പോലീസ് സ്റ്റേഷനില്‍ എത്തിയാണ് യുവതി മൊഴി നല്‍കിയത്. ഇപ്പോഴും അമ്മയുടെ ജോയിന്റ് സെക്രട്ടറിയാണ് ബാബുരാജ്. ജനറല്‍ സെക്രട്ടറിയുടെ താല്‍കാലിക ചുമതലയുമുണ്ട്.
അതിനിടെ ബാബുരാജിന്റെ രാജി നീളുന്നതില്‍ അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ കടുത്ത അതൃപ്തിയിലാണ്. അമ്മയില്‍ നിന്നും ഒഴിയുമെന്ന നിലപാടിലാണ് ലാല്‍. ബാബുരാജിന്റെ രാജി നല്‍കാതിരിക്കല്‍ ലാലിന് കൂടുതല്‍ സമ്മര്‍ദ്ദമാകുന്നുണ്ട്. ജനറല്‍ സെക്രട്ടറിയായിരുന്ന സിദ്ദിഖിനെ പോലെ ബാബുരാജും അതിവേഗം ഒഴിയുമെന്നാണ് മോഹന്‍ലാല്‍ കരുതിയത്. എന്നാല്‍ രാജിയില്ലെന്നും കേസിനെ നേരിടുമെന്നുമാണ് ബാബുരാജിന്റെ നിലപാട്. ഇത് അമ്മയിലെ പ്രതിസന്ധിയെ രൂക്ഷമാക്കുന്നു.
യുവതിയുടെ വിശദ മൊഴി ഇനി അന്വേഷണത്തിന് നിയോഗിച്ച പ്രത്യേക സംഘം രേഖപ്പെടുത്തും. അതിന് ശേഷം ഗുരുതര വകുപ്പുകളില്‍ എഫ് ഐ ആറും ഇടും. മലപ്പുറം എസ് പിയുടേയും മൊഴി എടുക്കും. ഈ മൊഴിയിലൂടെ അതിശക്തനായ സാക്ഷിയേയും പോലീസിന് കിട്ടും. അതുകൊണ്ട് തന്നെ ബാബുരാജിന് മുന്നില്‍ കുരുക്ക് മുറുകകയാണ്. എസ് പിയുടെ സാക്ഷ്യമുള്ളതിനാല്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം കിട്ടാന്‍ പോലും സാധ്യത കുറവാണ്.
ആലുവയിലെ വീട്ടില്‍ വിളിച്ചുവരുത്തിയായിരുന്നു ലൈംഗികാതിക്രമമെന്നും യുവതി പറഞ്ഞിട്ടുണ്ട്. 'സംവിധായകനും സ്‌ക്രിപ്റ്റ് റൈറ്ററും വരുന്നുണ്ട്. അവരുമായി കൂടിക്കാഴ്ച നടത്തണം. സിനിമയുടനീളം മികച്ച റോളാണുള്ളതെന്നും പറഞ്ഞു. ബാബുരാജിനെ വിശ്വാസമായതുകൊണ്ടാണ് വീട്ടില്‍പോയത്. എന്നാല്‍, വീട്ടില്‍ എത്തിയപ്പോള്‍ ബാബുരാജ് മാത്രമാണുണ്ടായിരുന്നത്. സംവിധായകനും മറ്റും വരുന്നുണ്ട് കാത്തിരിക്കൂ എന്നാണ് അദ്ദേഹം പറഞ്ഞത്. വിശ്രമിക്കാന്‍ മുറി തന്നു. പിന്നീട് ഭക്ഷണം കഴിക്കാനെന്ന വ്യാജേന വാതിലില്‍ തട്ടി വിളിച്ചു. തുറന്നപ്പോള്‍ മുറിയില്‍ കയറി ബാബുരാജ് വാതിലടച്ചു പീഡിപ്പിക്കുകയായിരുന്നു'- യുവതി പറഞ്ഞു. അതൊരു ബലാത്സംഗം തന്നെയായിരുന്നുവെന്നും അവര്‍ പറഞ്ഞു.
ആരോപണം ബാബുരാജ് നിഷേധിച്ചു. അന്ന് വെള്ളപ്പൊക്ക സമയമായിരുന്നുവെന്നും തനിക്കവിടെ വീടില്ലെന്നും ബാബുരാജ് വ്യക്തമാക്കുന്നു. പരാതിപറയുന്ന സമയത്ത് ആളുകള്‍ എവിടെയാണെന്ന് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ നോക്കിയാല്‍ അറിയാമെന്നും ബാബുരാജ് പറഞ്ഞു. താന്‍ അമ്മ സംഘടനയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വരുന്നത് തടയുന്നതിനുവേണ്ടിയാണ് ആരോപണം ഉന്നയിക്കുന്നതെന്നും ബാബുരാജ് പറയുന്നു. യുവതി മുഖം മറയ്ക്കാതെ പുറത്തു വരണമെന്നും ആവശ്യപ്പെട്ടു. ബാബുരാജിന്റെ ഈ പ്രസ്താവനയും നിയമലംഘനമാണ്. ഇരയ്ക്ക് പേരും വിവരവും രഹസ്യമായി സൂക്ഷിക്കാനുള്ള നിയമ പരമായ അവകാശമുണ്ട്. ഇതിനേയും ബാബുരാജ് ചോദ്യം ചെയ്യുകയാണ്.
താന്‍ ഇന്നു സിനിമയില്‍ ഇല്ലെന്നും ഭര്‍ത്താവുമൊത്ത് കുടുംബസമേതം കഴിയുകയാണെന്നും പരാതിക്കാരി പറഞ്ഞു. ഭര്‍ത്താവ് നല്‍കിയ ആത്മവിശ്വാസവും ധൈര്യവുമാണ് തനിക്കു പരാതി പറയാന്‍ ശക്തി നല്‍കിയതെന്ന് അവര്‍ പറഞ്ഞു. ജൂനിയര്‍ ആര്‍ട്ടിസ്റ്റ് സ്റ്റേഷനില്‍ എത്തികാര്യം ഡി.സി.പിയും സ്ഥിരീകരിച്ചു. താന്‍ ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് അന്വേഷണ സംഘത്തിലുള്ള ഡി.ജി.പി. തന്നെ ഫോണില്‍ വിളിച്ചിരുന്നുവെന്നും മൊഴി നല്‍കുമെന്നും ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പറഞ്ഞു.