- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മീന്‍ വള്ളങ്ങളില്‍ ഒളിവില്‍ കഴിയും; ഒരു വള്ളം മീനുമായി പോകുമ്പോള്‍ മറ്റു വള്ളങ്ങളില്‍ താവളം; ബീമാപള്ളി വില്ലന്മാര് കടലില്‍ അടിച്ചു പൊളിക്കുമ്പോള്‍
തിരുവനന്തപുരം: ബീമാപള്ളിയില്‍ ഷിബിലിയെ കൊന്ന പ്രധാനികളെ പിടികൂടുക അസാധ്യമെന്ന നിഗമനത്തില്‍ പോലീസ്. ഒരു പ്രതിയെ പിടിക്കാന്‍ പോലീസിനായി. ഇതിന് കാരണം ഇയാള്‍ കരയിലുണ്ടായിരുന്നതു കൊണ്ടാണ്. മറ്റ് പ്രതികള്‍ കടലിലാണ്. കടലില്‍ പോയി പ്രതികളെ പിടിക്കുക പോലീസിന് ശ്രമകരമായ ദൗത്യമാണ്. ഇതു മനസ്സിലാക്കിയാണ് പ്രതികള്‍ ഉള്‍ക്കടലിലേക്ക് പോയത്. കൊലപാതകത്തിന് പിന്നാലെ വ്യാഴാഴ്ച രാത്രി ഇനാസ് തമിഴ്‌നാട്ടിലേക്ക് പോയി. ഇനാദും സഫീറും പെരുമാതുറയിലെത്തി മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം ബോട്ടുകളില്‍ കടലിലേക്കും പോയി. ദിവസങ്ങളോളം കടലില്‍ മീന്‍ പിടിക്കുന്ന വള്ളങ്ങളിലാണ് പ്രതികള്‍ ഒളിച്ചത്. ഒരു […]
തിരുവനന്തപുരം: ബീമാപള്ളിയില്‍ ഷിബിലിയെ കൊന്ന പ്രധാനികളെ പിടികൂടുക അസാധ്യമെന്ന നിഗമനത്തില്‍ പോലീസ്. ഒരു പ്രതിയെ പിടിക്കാന്‍ പോലീസിനായി. ഇതിന് കാരണം ഇയാള്‍ കരയിലുണ്ടായിരുന്നതു കൊണ്ടാണ്. മറ്റ് പ്രതികള്‍ കടലിലാണ്. കടലില്‍ പോയി പ്രതികളെ പിടിക്കുക പോലീസിന് ശ്രമകരമായ ദൗത്യമാണ്. ഇതു മനസ്സിലാക്കിയാണ് പ്രതികള്‍ ഉള്‍ക്കടലിലേക്ക് പോയത്.
കൊലപാതകത്തിന് പിന്നാലെ വ്യാഴാഴ്ച രാത്രി ഇനാസ് തമിഴ്‌നാട്ടിലേക്ക് പോയി. ഇനാദും സഫീറും പെരുമാതുറയിലെത്തി മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം ബോട്ടുകളില്‍ കടലിലേക്കും പോയി. ദിവസങ്ങളോളം കടലില്‍ മീന്‍ പിടിക്കുന്ന വള്ളങ്ങളിലാണ് പ്രതികള്‍ ഒളിച്ചത്. ഒരു വള്ളം തിരികെ പോകുമ്പോള്‍ പിന്നാലെ വള്ളങ്ങളില്‍ മാറിക്കയറുകയാണ് ഈ ക്രിമിനലുകളുടെ രീതി. അതുകൊണ്ട് തന്നെ ഏത് വള്ളത്തിലാണ് ഇവരുണ്ടാകുക എന്ന് ഉറപ്പിക്കാന്‍ കഴിയില്ല. മീന്‍ പിടിക്കാന്‍ വരുന്നവര്‍ ഭക്ഷണവും മറ്റും കൊണ്ടു വരികയും ചെയ്യും. എല്ലാ തരത്തിലും അടിച്ചു പൊളി തലത്തിലെ ഒളിവ് ജീവിതം ഇവര്‍ക്ക് സാധ്യമാകും.
പോലീസിനോട് ഇനാസാണ് ഈ ഒളിവുരീതി വെളിപ്പെടുത്തിയത്. ഇനാസിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മറ്റുപ്രതികളെ പിടികൂടാനും വള്ളങ്ങള്‍ കണ്ടത്താനും പൂന്തുറ പൊലീസ് കോസ്റ്റല്‍ പൊലീസിന്റെ സഹായം തേടി. തീരമേഖലയിലുള്ളവര്‍ക്ക് കടലുമായി ഇടപെഴുകി പഴക്കമുണ്ട്. അവര്‍ക്ക് എത്രനാള്‍ വേണമെങ്കില്‍ കടലില്‍ കഴിയാനുമാകും. ഈ മേഖലയിലെ ക്രിമിനലുകളെല്ലാം കടലിനെയാണ് കേസില്‍ കുടുങ്ങുമ്പോള്‍ ഒളിത്താവളമാക്കാറുള്ളത്.
സംഭവം നടക്കുന്ന സമയത്ത് ഷിബിലിക്ക് ഒപ്പമുണ്ടായിരുന്നെന്ന് പറയപ്പെടുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിവരങ്ങള്‍ തേടിയശേഷം വിട്ടയച്ചിരുന്നു. ഷിബിലിയെ മര്‍ദ്ദിക്കുന്നത് ആദ്യം തടായാന്‍ ശ്രമിച്ചെങ്കിലും എതിര്‍ത്തുനില്‍ക്കാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടെന്നാണ് ഇയാള്‍ പറഞ്ഞതെങ്കിലും പൊലീസ് ഇത് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. ഇക്കാര്യത്തിലും അന്വേഷണം തുടരും.
പ്രതിപ്പട്ടികയില്‍ മൂന്നാമനും എത്തുകയാണ്. കേസില്‍ സഫീറിനെയും പൊലീസ് പ്രതിചേര്‍ത്തു. കൊലപാതകത്തില്‍ സഫീറിനും പങ്കുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ഒളിവില്‍ പോകാന്‍ സഫീറിനെ പ്രേരിപ്പിച്ചതും കുറ്റകൃത്യത്തിലെ പങ്കാണ്. മോഷണം, അടിപിടി, ലഹരിക്കടത്ത് തുടങ്ങി 22 കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട ഷിബിലി. ഇനാസും ഷിബിലുമായി നേരത്തെയും സംഘര്‍ഷമുണ്ടായിട്ടുണ്ട്.
രണ്ടാഴ്ച മുന്‍പും ഇവര്‍ പരസ്യമായി ഏറ്റുമുട്ടിയിരുന്നു. വ്യാഴാഴ്ച രാത്രി ഇനാസും ഷിബിലിയും തമ്മില്‍ വഴക്കുണ്ടായി. ഇനാസിന് മര്‍ദനമേറ്റു. ഇതിന്റെ വൈരാഗ്യം തീര്‍ക്കാന്‍ സഹോദരന്‍ ഇനാദിനൊപ്പം എത്തിയ ഇനാസ് ഷിബിലിയെ മര്‍ദിക്കുകയായിരുന്നു. ക്രൂരമായ മര്‍ദനമേറ്റ ഷിബിലിയെ പൊലീസെത്തി ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. ലഹരി കച്ചവടത്തിലെ തര്‍ക്കമാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം.