ഭോപ്പാൽ: ഭൂമിയെ ചൊല്ലിയുള്ള തർക്കത്തിനിടെ ഒരു കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടു. സംഭവം ഭോപ്പാലിൽ ഡിണ്ടോരി ജില്ലയിലാണ് സംഭവം നടന്നത്. 65-കാരനും മൂന്ന് ആൺമക്കളും വെടിവെയ്പ്പിൽ കൊല്ലപ്പെട്ടത്. പതിറ്റാണ്ടുകളായി നീണ്ട വസ്തു തർക്കമാണ് ക്രൂര കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.

22 ഏക്കർ ഭൂമിയെച്ചൊല്ലിയുള്ള തർക്കം അവസാനിച്ചത് വെടിവെപ്പിലും കൊലപാതകത്തിലുമായിരുന്നു. ധരം സിം​ഗ്(65) ഇയാളുടെ മക്കളായ ശിവരാജ് മാറവി(40) രഘുരാജ് മാറവി (35) എന്നിവരാണ് കൊല്ലപ്പെട്ടത്. ധരം സിം​ഗിന്റെ മറ്റൊരു മകനായ രാംരാജ് മാറവി (28) ചികിത്സയിൽ കഴിയുകയാണ്.

വ്യാഴാഴ്ചയാണ് സംഭവം നടന്നതെന്ന് ഗർദാസരി പോലീസ് സ്റ്റേഷൻ ഇൻ ചാർജ് ദുർ​ഗാ ദാസ് നാ​ഗ്പുരെ അറിയിച്ചു. പ്രതികൾക്കെതിരെ കൊലപാതകമുൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മൂന്നുപേരെ പിടികൂടിയിട്ടുണ്ടെന്നും ബാക്കിയുള്ളവർക്കായി അന്വേഷണം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ധരം സിം​ഗിനേയും മക്കളേയും 25 പേരോളം വരുന്ന സംഘം ക്രൂരമായി മർദിക്കുകയായിരുന്നെന്ന് ബന്ധുവായ കൺവർ പറയുന്നു. കോടാലികൊണ്ടും വടികൊണ്ടുമായിരുന്നു ആക്രമണംമെന്നും അദ്ദേഹം പറഞ്ഞു. തുടർന്നായിരുന്നു വെടിവെപ്പ് നടന്നത്. ഇതിൽ ധരംസിം​ഗും രഘുരാജും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

പക്ഷെ ശിവരാജ് ആശുപത്രിയിലാണ് മരിച്ചത്. ശിവരാജ് ആശുപത്രിയിൽ കിടന്നിരുന്ന കിടക്ക അദ്ദേഹത്തിന്റെ ഭാര്യയെക്കൊണ്ട് അധികൃതർ വൃത്തിയാക്കിച്ചതും സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിനിടയാക്കിരുന്നു.

പക്ഷെ കിടക്ക വൃത്തിയാക്കിക്കോട്ടേ എന്ന് ആ സ്ത്രീ ഇങ്ങോട്ട് വന്ന് ചോദിക്കുകയായിരുന്നെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ആശുപത്രിയിൽനിന്നുള്ള ആരും അവരെക്കൊണ്ട് നിർബന്ധിച്ച് രക്തം വൃത്തിയാക്കിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് സ്ത്രീയുടേയോ അവരുടെ കുടുംബത്തിന്റെയോ ഭാ​ഗത്തുനിന്ന് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും അധികൃതർ പറഞ്ഞു.