- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
നിക്കാഹ് കഴിഞ്ഞ് മൂന്നാം നാള് 18കാരി തൂങ്ങി മരിച്ച സംഭവം; 19കാരനായ ആണ്‍സുഹൃത്ത് തൂങ്ങി മരിച്ചു; ഷൈമയുടെ ആത്മഹത്യക്ക് പിന്നാലെ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച സജീര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും പുറത്തുപോയത് ഇന്നലെ; മൃതദേഹം കണ്ടെത്തിത് എടവണ്ണ പുകമണ്ണില്‍
നിക്കാഹ് കഴിഞ്ഞ് മൂന്നാം നാള് 18കാരി തൂങ്ങി മരിച്ച സംഭവം; 19കാരനായ ആണ്‍സുഹൃത്ത് തൂങ്ങി മരിച്ചു
മലപ്പുറം: മലപ്പുറം ആമയൂരില്‍ തൂങ്ങിമരിച്ച 18-കാരിയായ ഷൈമ സിനിവര്‍ ആത്മത്യ ചെയ്ത സംഭവത്തിന് പിന്നാലെ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ആണ്‍സുഹൃത്ത് ജീവനൊടുക്കി. 19കാരനായ കാരക്കുന്ന് സ്വദേശി സജീറാണ് മരിച്ചത്. എടവണ്ണ പുകമണ്ണിലാന്ന് മൃതദേഹം കണ്ടെത്തിയത്. ചികിത്സയിലായിരുന്ന സജീര്‍ ഇന്നലെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്നും ആരും അറിയാതെ പോയിരുന്നു. തുടര്‍ന്ന് വീട്ടകാരും സുഹൃത്തുക്കളും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് സജീറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇഷ്ടമില്ലാത്ത വിവാഹം ഉറപ്പിച്ചതിനെ തുടര്‍ന്ന് ഈ മാസം മൂന്നിനാണ് ഷൈമ സിനിവര്‍ വീട്ടില്‍ തൂങ്ങി മരിച്ചത്. നിക്കാഹ് കഴിഞ്ഞ് മൂന്നാം നാളായിരുന്നു സംഭവം. വിവാഹ ചടങ്ങുകള്‍ അടുത്ത ദിവസം നടക്കാനിരിക്കെയായിരുന്നു മരണം. വിവാഹത്തിന് ഷൈമക്ക് താത്പര്യമില്ലായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം.
ഷൈമ മരിച്ചതറിഞ്ഞ് അന്ന് തന്നെ 19കാരനായ ആണ്‍സുഹൃത്ത് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ആണ്‍സുഹൃത്തായ 19കാരനെ വിവാഹം കഴിക്കാനായിരുന്നു പെണ്‍കുട്ടിക്ക് ആഗ്രഹമെന്നാണ് പൊലീസ് പറയുന്നത്. താത്പര്യമില്ലാത്ത വിവാഹം നടന്നതിന്റെ മനോവിഷമത്തിലായിരുന്നു പെണ്‍കുട്ടിയെന്നും ഇതേത്തുടര്‍ന്ന് ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കാരക്കുന്ന് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു പഠനത്തിനുശേഷം പി.എസ്.സി. പരീക്ഷാപരിശീലനം നടത്തിവരുകയാണ് ഷൈമ. പുതിയത്ത് വീട്ടില്‍ ഷേര്‍ഷ സിനിവര്‍ എന്ന ഇബ്‌നുവാണ് ഷൈമയുടെ പിതാവ്. രണ്ട് വര്‍ഷം മുമ്പ് ഹൃദയാഘാതത്തെ തുടര്‍ന്ന് പിതാവ് മരണപ്പെട്ടിരുന്നു. തുടര്‍ന്ന് പിതാവിന്റെ സഹോദരന്റെ കാരക്കുന്നിലുള്ള വീട്ടിലായിരുന്നു ഷൈമ താമസിച്ചിരുന്നത്. കാരക്കുന്നിലെ വീടിന്റെ ടെറസിലുള്ള കമ്പിയില്‍ ഷാള്‍ ഉപയോഗിച്ച് തൂങ്ങിയ നിലയിലാണ് ഷൈമയെ കണ്ടെത്തിയത്.