- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണ്ണ് കടത്താൻ കണക്ക് പറഞ്ഞ് കൈക്കൂലി വാങ്ങി; കൈക്കൂലിയായി 500 രൂപ നൽകിയപ്പോൾ ഇത് ഒന്ന് ഡിവൈഡ് ചെയ്ത് കാണിച്ചേ എന്ന് ചോദിച്ച് കൊണ്ടാണ് കൂടുതൽ പണം ആവശ്യപ്പെട്ടു; വീഡിയോയിൽ കുടുങ്ങി ഗ്രേഡ് എസ്ഐ; അന്വേഷണത്തിന് ഉത്തരവിട്ട് എറണാകുളം ജില്ലാ പൊലീസ് മേധാവി
കൊച്ചി: സംസ്ഥാനത്തെ പൊലീസ് മണൽ മാഫിയ ബന്ധത്തിന്റെ കൂടുതൽ തെളിവുകൾ പുറത്തുവന്നു. മണ്ണ് കടത്താൻ കണക്ക് പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നതോടെ വ്യക്തമാകുന്നത് അഴിമതിയുടെ കൂടുതൽ കണ്ണികളിലേക്കാണ്. ജീപ്പിലിരിക്കുന്ന ഗ്രേഡ് എസ്ഐ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
എറണാകുളം അയ്യമ്പുഴയിലെ ഗ്രേഡ് എസ്ഐയ്ക്കെതിരായ വീഡിയോയാണ് പ്രചരിക്കുന്നത്. രണ്ട് ലോഡ് മണ്ണ് കടത്താൻ 500 രൂപയാണ് കൈക്കൂലിയായി നൽകിയത്. ഇത് പോരെന്നും കൂടുതൽ വേണമെന്നും എസ്ഐ പറഞ്ഞു. എസ്ഐയുടെ അതൃപ്തിക്ക് പിന്നാലെ കൂടുതൽ പണം കൊടുക്കുന്നതും വീഡിയോയിലുണ്ട്.
സംഭവം വിവാദമായതിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടു.കൈക്കൂലിയായി 500 രൂപ നൽകിയപ്പോൾ ഇത് ഒന്ന് ഡിവൈഡ് ചെയ്ത് കാണിച്ചേ എന്ന് ചോദിച്ച് കൊണ്ടാണ് കൂടുതൽ പണം എസ്ഐ ആവശ്യപ്പെട്ടത്.
മറുനാടന് മലയാളി ബ്യൂറോ