- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പരിസരമാകെ ദുർഗന്ധം; കാൽനട യാത്രക്കാർ ഇതുവഴി നടക്കുന്നത് മൂക്കുപൊത്തി; ദുരിതത്തിലായി നാട്; ഇരുട്ടിന്റെ മറവിൽ ലോഡ് കണക്കിന് കോഴിമാലിന്യം തള്ളുന്നു; തെരുവുനായ ശല്യവും രൂക്ഷം; തലയിൽ കൈവച്ച് നാട്ടുകാർ; പോലീസിൽ പരാതി നൽകി പ്രദേശവാസികൾ; നെറികെട്ട് ജെസിബി യെ വിളിച്ചുവരുത്തി ചെയ്തത്!
തിരുവനന്തപുരം: തിരുവനന്തപുരം ബൈപ്പാസ് സർവ്വീസ് റോഡിനോട് ചേർന്ന് സാമൂഹ്യ വിരുദ്ധർ ലോഡ് കണക്കിന് കോഴിമാലിന്യം തള്ളിയത് പ്രദേശവാസികളെ വലിയ ദുരിതത്തിലാക്കി. രാത്രിയുടെ മറവിലാണ് ഇവർ ഇത് ചെയ്തിരിക്കുന്നത്. ദുർഗന്ധം സഹിക്കാൻ കഴിയാതെ പരാതിയുമായെത്തിയതോടെ പൊലീസ് എത്തി ജെസിബിയുടെ സഹായത്തോടെ ഏറെ പണിപ്പെട്ട് മാലിന്യം കുഴിച്ച് മൂടി.
മുക്കോലക്കും കല്ലുവെട്ടാൻ കുഴിക്കുമിടയിലാണ് രാത്രിയിൽ മാലിന്യം നിക്ഷേപിച്ചത്. പരിസരം മുഴുവൻ ദുർഗന്ധമായതോടെ നാട്ടുകാർ പരാതിയുമായി രംഗത്ത് വന്നു. തെരുവ് നായകളും കാക്കകളും കൊത്തിവലിച്ച് വീടിന്‍റെ പരിസരത്തും മറ്റും കൊണ്ടിട്ടതും നാട്ടുകാരെ വലച്ചു. പ്രദേശത്ത് തെരുവ് വിളക്കോ നിരീക്ഷണ കാമറകളോ ഇല്ലാത്തത് സാമൂഹ്യവിരുദ്ധർക്ക് സഹായകരമായി.
നേരത്തെയും പല പ്രാവശ്യം ഇവിടെ ചാക്കുകളിൽ എത്തിച്ച മാലിന്യം നിക്ഷേപിച്ചിരുന്നു. അതിന്‍റെ ദുരിതം മാറി വരുന്നതിനിടയിലാണ് ഇന്നലെ വീണ്ടും വാഹനത്തിൽ എത്തിച്ച കോഴിമാലിന്യം ആരോ തള്ളിയിട്ട് പോയത്.
നാട്ടുകാരുടെ പരാതി ശക്തമായതോടെ വിഴിഞ്ഞം പോലീസ് എത്തി ജെസിബിയുടെ സഹായത്തോടെ സമീപത്തെ പറമ്പിൽ കുഴിച്ച് മൂടി താൽക്കാലിക പരിഹാരം കണ്ടു. സമീപ പ്രദേശങ്ങളിലെ സിസിടിവി കാമറകൾ പരിശോധിച്ചെങ്കിലും തെളിവൊന്നും ലഭിച്ചില്ലെന്ന് പോലീസ് അറിയിച്ചു. ഇത്തരം സാമൂഹ്യ വിരുദ്ധരെ കണ്ടുപിടിക്കാൻ പ്രദേശത്ത് പട്രോളിംഗ് കൂടുതൽ ശക്തമാക്കുമെന്നും പോലീസ് പറഞ്ഞു.