- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കുട്ടികൾ തമ്മിലുള്ള ചെറിയ തർക്കം; പ്രശ്നം പരിഹരിച്ചിട്ടും പക; അരുംകൊലയിലേക്ക് നയിച്ചത് ഇക്കാരണത്താൽ; പതിനേഴ് വയസുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചത് അതിക്രൂരമായി; തൃശൂർ ചിൽഡ്രൻസ് ഹോമിൽ രാവിലെ നടന്നതെന്ത്?; കെയർടേക്കർമാർക്കെതിരെ അന്വേഷണം നടത്തും; വീഴ്ച പറ്റിയിട്ടുണ്ടോ എന്നും പരിശോധിക്കും; സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ!
തൃശൂർ: ഇന്ന് രാവിലെയാണ് തൃശൂർ ചിൽഡ്രൻസ് ഹോമിൽ പതിനഞ്ച് വയസുകാരൻ പതിനേഴ് വയസുകാരനെ ചുറ്റിക കൊണ്ട് അതിക്രൂരമായി തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. സംഭവത്തിന്റെ ഞെട്ടലിലാണ് നാട്ടുകാർ. നേരെത്തെ ഇരുവരും തമ്മിൽ ചെറിയ തർക്കങ്ങൾ ഉണ്ടായിരുന്നതായാണ് ലഭിക്കുന്ന വിവരങ്ങൾ. ദാരുണ സംഭവത്തിൽ യുപി സ്വദേശിയായ അങ്കിത് ആണ് അതിദാരുണമായി മരിച്ചത്.
ഇപ്പോഴിതാ, ചിൽഡ്രൻസ് ഹോമിൽ പതിനഞ്ചുകാരൻ പതിനേഴ് വയസുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്ന സംഭവത്തിൽ പ്രതികരണവുമായി തൃശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ രംഗത്ത് വന്നിരിക്കുകയാണ്. കെയർടേക്കർമാർക്ക് വീഴ്ച പറ്റിയിട്ടുണ്ടോ? എന്ന് അന്വേഷിക്കുമെന്നും വീഴ്ച കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു. കെയർടേക്കർമാർക്കെതിരെ അന്വേഷണം നടത്തുമെന്നും കളക്ടർ വ്യക്തമാക്കി.
ഇന്നലെ വൈകീട്ട് രണ്ട് കുട്ടികൾ തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നു. പക്ഷേ ഇന്നലെ തന്നെ പ്രശ്നങ്ങൾ എല്ലാം പറഞ്ഞു തീർത്തതാണ്. തർക്കത്തിനിടയിൽ 15കാരന് പരിക്ക് ഉണ്ടായിരുന്നു. അതിൽ പകയും ദേഷ്യവും സഹിക്കാൻ കഴിയാതെ ഇന്ന് രാവിലെ തർക്കമുണ്ടായതെന്നും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ പറയുന്നു. ഇരിങ്ങാലക്കുടയിൽ നിന്നും 2023 ലാണ് അങ്കിത് തൃശൂർ ചിൽഡ്രൻസ് ഹോമിൽ എത്തുന്നത്. കൊല നടത്തിയ പതിനഞ്ചു വയസ്സുകാരൻ ഒരുമാസം മുമ്പാണ് ചിൽഡ്രൻസ് ഹോമിൽ എത്തിയത്.
സംഭവത്തിൽ അങ്കിത് ആണ് കൊല്ലപ്പെട്ടത്. ഉറങ്ങിക്കിടക്കുന്ന കുട്ടിയെ അന്തേവാസിയായ 15കാരൻ ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാവിലെ ആറരയോട് കൂടിയാണ് ദാരുണമായ കൊലപാതകമുണ്ടായത്. കുട്ടികൾ തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നതായാണ് വിവരങ്ങൾ ലഭിക്കുന്നത്. കൊല്ലപ്പെട്ട അങ്കിത് ഇന്നലെ 15കാരനെ മർദ്ദിച്ചിരുന്നു. മുഖത്തും അടിച്ചു.
ഇന്ന് രാവിലെ അടിയേറ്റ പാടുകൾ മുഖത്ത് കണ്ടതോടെയാണ് 15 കാരൻ ഉറങ്ങിക്കിടക്കുകയായിരുന്ന അങ്കിതിനെ തലക്കടിച്ച് കൊലപ്പെടുത്തിയത്. ഇതാണ് മരണത്തിലേക്ക് നയിച്ചത്. കഴിഞ്ഞ മാസമാണ് അങ്കിത് ഇവിടേക്ക് എത്തിയത്. 15കാരൻ കഴിഞ്ഞ 2 വർഷമായി തൃശ്ശൂർ ചിൽഡ്രൻസ് ഹോമിൽ അന്തേവാസിയാണ്. 25 ഓളം അനാഥരായ കുട്ടികളെയാണ് ഇവിടെ പാർപ്പിച്ചിരിക്കുന്നത്. വിയ്യൂർ പോലീസ് സ്ഥലത്തെത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.