- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രേഖപ്പെടുത്തിയത് 4പരാതിക്കാരുടെ മൊഴികള്‍; സിനിമയില്‍ സംഘത്തിന് കിട്ടിത് 20ഓളം അനുഭവ സാക്ഷ്യം; കേസെടുക്കും മുമ്പ് വിശ്വാസ്യത ഉറപ്പാക്കും
തിരുവനന്തപുരം: സിനിമാ മേഖലയിലെ പരാതികള്‍ വര്‍ധിക്കുന്നതോടെ വിശ്വസനീയത ഉറപ്പുവരുത്താന്‍ പ്രത്യേക അന്വേഷണ സംഘം വിശദ പ്രാഥമിക അന്വഷണത്തിലേക്ക് കടക്കും. ലഭിച്ച പരാതികളില്‍ പ്രാഥമിക മൊഴിയെടുപ്പ് നടത്തുമെങ്കിലും വിശ്വസനീയത ഉറപ്പുവരുത്തിയിട്ട് മാത്രമേ കേസ് രജിസ്റ്റര്‍ ചെയ്യു. സിദ്ദിഖിനെ മുകുേഷനും ഇടവേള ബാബുവിനും എതിരെ കേസെടുതത്ത് ഇത്തരത്തിലാണ്. പരാതികള്‍ വര്‍ധിക്കുന്നതോടെ ഇവയുടെ വിശ്വസനീയത പരിശോധിച്ച ശേഷം മാത്രമായിരിക്കും കേസ് രജിസ്റ്റര്‍ ചെയ്യുക. കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പ് തന്നെ പ്രാഥമിക മൊഴിയെടുപ്പ് നടത്തും. ഈ മൊഴി വിശദമായി പരിശോധിച്ച ശേഷം […]
തിരുവനന്തപുരം: സിനിമാ മേഖലയിലെ പരാതികള്‍ വര്‍ധിക്കുന്നതോടെ വിശ്വസനീയത ഉറപ്പുവരുത്താന്‍ പ്രത്യേക അന്വേഷണ സംഘം വിശദ പ്രാഥമിക അന്വഷണത്തിലേക്ക് കടക്കും. ലഭിച്ച പരാതികളില്‍ പ്രാഥമിക മൊഴിയെടുപ്പ് നടത്തുമെങ്കിലും വിശ്വസനീയത ഉറപ്പുവരുത്തിയിട്ട് മാത്രമേ കേസ് രജിസ്റ്റര്‍ ചെയ്യു. സിദ്ദിഖിനെ മുകുേഷനും ഇടവേള ബാബുവിനും എതിരെ കേസെടുതത്ത് ഇത്തരത്തിലാണ്. പരാതികള്‍ വര്‍ധിക്കുന്നതോടെ ഇവയുടെ വിശ്വസനീയത പരിശോധിച്ച ശേഷം മാത്രമായിരിക്കും കേസ് രജിസ്റ്റര്‍ ചെയ്യുക. കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പ് തന്നെ പ്രാഥമിക മൊഴിയെടുപ്പ് നടത്തും. ഈ മൊഴി വിശദമായി പരിശോധിച്ച ശേഷം കേസ് രജിസ്റ്റര്‍ ചെയ്യണോ എന്നതില്‍ തീരുമാനമെടുക്കും.
നടന്‍ സിദ്ദിഖിനെതിരെ ലൈംഗിക പീഡനക്കേസില്‍ യുവനടിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. മുഖ്യമന്ത്രി പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിട്ട് മൂന്ന് ദിവസമേയായിട്ടുള്ളൂ. ഇതിനോടകം തന്നെ ഇരുപതിലധികം പരാതികളാണ് സംസ്ഥാന പൊലീസ് മേധാവിക്കും പ്രത്യേക അന്വേഷണ സംഘത്തിനുമായി ലഭിച്ചത്. ഇതില്‍ പലതും പുറത്തു വരാത്ത കേസുകളാണ്. അഞ്ചോളം പേര്‍ മാത്രമേ പുറത്ത് പീഡനാനുഭവം പറഞ്ഞിട്ടുള്ളൂ.
കേസ് രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ ലൈംഗിക പീഡന പരാതികളില്‍ രഹസ്യമൊഴി രേഖപ്പെടുത്താന്‍ കഴിയൂ. മറ്റു കേസുകളിലെ പ്രാഥമിക മൊഴികള്‍ പരിശോധിച്ച ശേഷമായിരിക്കും രഹസ്യമൊഴിയിലേക്ക് കടക്കുക. സംവിധായകന്‍ രഞ്ജിത്തിനെതിരെ പരാതി നല്‍കിയ ബംഗാളി നടിയുടെ രഹസ്യമൊഴി കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും എടുക്കുക. കേസെടുക്കുന്ന എല്ലാ പരാതികളും അറസ്റ്റിലേക്കും കടക്കും. നടിയുടെ ലൈംഗിക പീഡന പരാതിയില്‍ നടനും എം.എല്‍.എയുമായ മുകേഷിനെതിരേ അടക്കം കേസ് എടുത്തു. കൊച്ചി മരട് പോലീസാണ് കേസെടുത്തിരിക്കുന്നത്. ഏറണാകുളം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം പരാതിക്കാരിയുടെ മൊഴിയെടുത്തിരുന്നു.
ഐ.പി.സി. 354-ാം വകുപ്പ് ചുമത്തിയാണ് മുകേഷിനെതിരേ കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ്. മുകേഷ് വഴങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടുവെന്നും വൃത്തികെട്ട ഭാഷയില്‍ സംസാരിച്ചുവെന്നുമാണ് പരാതിക്കാരിയുടെ ആരോപണം. ജയസൂര്യ, മണിയന്‍ പിള്ള രാജു, ഇടവേള ബാബു എന്നിവരടക്കം 7 പേര്‍ക്കെതിരായ പരാതിയിലും അന്വേഷണ സംഘം മൊഴിയെടുത്തിട്ടുണ്ട്. 8 വര്‍ഷം മുന്‍പ് തിരുവനന്തപുരത്തെ ഹോട്ടലില്‍ വച്ചു പീഡിപ്പിച്ചെന്ന നടിയുടെ പരാതിയില്‍ ബലാല്‍സംഗം (ഐപിസി 376), ഭീഷണിപ്പെടുത്തല്‍ (506) എന്നീ വകുപ്പുകളാണ് മ്യൂസിയം പൊലീസ് സിദ്ദിഖിനെതിരെ ചുമത്തിയത്.
10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവും പിഴയും ലഭിക്കാവുന്ന വകുപ്പാണിത്. സിദ്ദിഖ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചേക്കുമെന്ന് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. 3 മണിക്കൂറോളം നീണ്ട മൊഴിയെടുപ്പില്‍ നടന്‍ റിയാസ് ഖാനെതിരെയും നടി വെളിപ്പെടുത്തല്‍ നടത്തിയതായാണു വിവരം.
മുകേഷ് അടക്കമുള്ളവര്‍ക്കെതിരായ വെളിപ്പെടുത്തലില്‍ ഡിഐജി അജിത ബീഗം, എഐജി ജി.പൂങ്കുഴലി എന്നിവരുടെ നേതൃത്വത്തിലാണു മൊഴി രേഖപ്പെടുത്തിയത്. അന്വേഷണ സംഘാംഗവും തൃശൂര്‍ കേരള പൊലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടറുമായ ഐശ്വര്യ ഡോംഗ്രേയുടെ നേതൃത്വത്തിലും ഇന്നലെ 4 പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തി.