- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടാഴ്ച കൂടുമ്പോള്‍ റിപ്പോര്‍ട്ട് പോലീസ് മേധാവിക്ക് നല്‍കണം; മാധ്യമങ്ങളില്‍ ഉന്നയിക്കാത്ത പരാതികളും അന്വേഷകര്‍ക്ക്; സിനിമാ പീഡനം: കിട്ടിയത് 17 പരാതി
കൊച്ചി: സിനിമയിലെ ലൈംഗിക പീഡനാരോപണങ്ങള്‍ സംബന്ധിച്ച് ഡിജിപിക്ക് ലഭിച്ച പരാതികളില്‍ ചര്‍ച്ചയാകാത്ത രഹസ്യ സംഭവങ്ങളും. ഇന്നലെ രാത്രി വരെ 17 പരാതികള്‍ ലഭിച്ചെന്നും ഓരോ പരാതി അന്വേഷിക്കാനും പ്രത്യേക ടീമിനെ ചുമതലപ്പെടുത്തുമെന്നും എസ്‌ഐടി തലവന്‍ ഐജി ജി.സ്പര്‍ജന്‍കുമാര്‍. അതിവേഗ നീക്കങ്ങളാണ് അന്വേഷണ സംഘം നടത്തുന്നത്. അതിനിടെ അന്വേഷണ സംഘത്തെ നിയമിച്ചുള്ള ഉത്തരവും പോലീസ് ആസ്ഥാനം പുറത്തിറക്കി. കേസ് അന്വേഷണത്തിന് നിയമ തടസ്സങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് ഇത്. രണ്ടാഴ്ചയ്ക്കൊരിക്കല്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് അറിയിക്കണമെന്നും പ്രത്യേക അന്വേഷണ സംഘത്തിന് പോലീസ് […]
കൊച്ചി: സിനിമയിലെ ലൈംഗിക പീഡനാരോപണങ്ങള്‍ സംബന്ധിച്ച് ഡിജിപിക്ക് ലഭിച്ച പരാതികളില്‍ ചര്‍ച്ചയാകാത്ത രഹസ്യ സംഭവങ്ങളും. ഇന്നലെ രാത്രി വരെ 17 പരാതികള്‍ ലഭിച്ചെന്നും ഓരോ പരാതി അന്വേഷിക്കാനും പ്രത്യേക ടീമിനെ ചുമതലപ്പെടുത്തുമെന്നും എസ്‌ഐടി തലവന്‍ ഐജി ജി.സ്പര്‍ജന്‍കുമാര്‍. അതിവേഗ നീക്കങ്ങളാണ് അന്വേഷണ സംഘം നടത്തുന്നത്. അതിനിടെ അന്വേഷണ സംഘത്തെ നിയമിച്ചുള്ള ഉത്തരവും പോലീസ് ആസ്ഥാനം പുറത്തിറക്കി. കേസ് അന്വേഷണത്തിന് നിയമ തടസ്സങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് ഇത്.
രണ്ടാഴ്ചയ്ക്കൊരിക്കല്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് അറിയിക്കണമെന്നും പ്രത്യേക അന്വേഷണ സംഘത്തിന് പോലീസ് മേധാവിയുടെ നിര്‍ദ്ദേശമുണ്ട്. സിനിമാ മേഖലയില്‍ നിന്നുളള എല്ലാ വെളിപ്പെടുത്തലും സംഘം പരിശോധിക്കും. പരാതി കിട്ടിയാല്‍ ഉടന്‍ മൊഴിയെടുത്ത് എഫ് ഐ ആറിലേക്കും പോകും. രഞ്ജിത്തിന്റേയും സിദ്ദിഖിന്റേയും കേസുകളില്‍ സംഭവിച്ചതും ഇതാണ്.
മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു എന്നിവരുള്‍പ്പെടെ 7 പേര്‍ക്കെതിരെ പ്രത്യേക അന്വേഷണ സംഘത്തിനാണ് പരാതി ലഭിച്ചത്. സിദ്ദിഖിനെതിരെ പീഡന വെളിപ്പെടുത്തല്‍ നടത്തിയ നടി ഡിജിപിക്കു പരാതി നല്‍കി. നടന്‍ ബാബുരാജ്, സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ എന്നിവര്‍ക്കെതിരെ ആരോപണമുന്നയിച്ച ജൂനിയര്‍ ആര്‍ട്ടിസ്റ്റ് അന്വേഷണ സംഘത്തിന് ഇ മെയില്‍ വഴി പരാതി നല്‍കി.
വര്‍ഷങ്ങള്‍ക്കു മുന്‍പു സെക്രട്ടേറിയറ്റില്‍ നടന്ന ഷൂട്ടിങ്ങിനിടെ ജയസൂര്യയുടെ ഭാഗത്തുനിന്നു മോശം പെരുമാറ്റമുണ്ടായെന്നാണ് ഒരു പരാതി. 'അമ്മ' സംഘടനയില്‍ അംഗത്വം ലഭിക്കാന്‍ ഒത്തുതീര്‍പ്പുകള്‍ക്കു വഴങ്ങണമെന്ന് ഇടവേള ബാബു ആവശ്യപ്പെട്ടു. മുകേഷ് ഫോണില്‍ വിളിച്ചും നേരില്‍ കണ്ടപ്പോഴും മോശമായി ഇടപെട്ടെന്നാണ് ആരോപണം. മണിയന്‍പിള്ള രാജുവുമൊത്ത് സഞ്ചരിച്ചപ്പോള്‍ മോശമായി സംസാരിച്ചു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, വിച്ചു, അഭിഭാഷകനായ വി.എസ്.ചന്ദ്രശേഖരന്‍ എന്നിവരാണ് ആരോപണവിധേയരായ മറ്റുള്ളവര്‍.
സിനിമ മേഖലയിലെ ലൈംഗികാതിക്രമങ്ങള്‍ സംബന്ധിച്ച് സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ റജിസ്റ്റര്‍ ചെയ്യുന്ന എല്ലാ കേസുകളും ലഭിക്കുന്ന പരാതികളും പ്രത്യേക അന്വേഷണ സംഘം ഏറ്റെടുക്കും. സംവിധായകന്‍ രഞ്ജിത്തിനെതിരെ ബംഗാളി നടിയുടെ കൊച്ചി പൊലീസ് കമ്മിഷണര്‍ക്കു നല്‍കിയ പരാതിയും ഇതിലുള്‍പ്പെടും.
രഞ്ജിത്തിനെതിരായ കേസില്‍ പ്രത്യേക സംഘത്തിലുള്ള കോസ്റ്റല്‍ പൊലീസ് എഐജി: ജി.പൂങ്കുഴലിക്കായിരിക്കും അന്വേഷണച്ചുമതല. രഞ്ജിത്തിനെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യുമെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. നടിയുടെ രഹസ്യമൊഴി സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നാണ് തുടര്‍നടപടികള്‍ക്കു രൂപം നല്‍കിയത്.