ബൊഗാട്ട: കൊളംബിയയില്‍ നാടിനെ വിറപ്പിച്ച് ക്രൂരകൃത്യങ്ങള്‍ നടത്തിയിരുന്ന വനിതാ അധോലോക ഡോണ്‍ പിടിയിലായി. കാരണ്‍ ജൂലിയത്ത് ഒജേതാ റൊഡ്രിക്സ് എന്ന 23 കാരിയാണ് ഇപ്പോള്‍ നിയമത്തിന്റെ മുന്നിലെത്തിയിരിക്കുന്നത്. ലാ മുനേക്കാ എന്ന പേരിലാണ് ഇവര്‍ അധോലോകത്ത് അറിയപ്പെടുന്നത്. പാവ എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം. അധോലോകത്തെ ഗ്ലാമര്‍താരമായ ഇവര്‍ കണ്ണില്‍ ചോരയില്ലാത ആരെയും കൊന്ന് തള്ളുന്ന പ്രകൃതക്കാരി എന്നാണ് അറിയപ്പെടുന്നത്. കൊളംബിയയിലെ ഏറ്റവും അപകടകാരിയായ അധോലോക നായികയായിട്ടാണ് കാരണ്‍ ജൂലിയത്ത് അറിയപ്പെടുന്നത്.

ഏറ്റവും ഒടുവില്‍ ഇവരുടെ പകയ്ക്ക് ഇരയായത് മുന്‍ ആണ്‍സുഹൃത്താണ്. കാരണ്‍ ജൂലിയത്തിന്റെ രണ്ട് സഹായികളയും പിടികൂടിയിട്ടുണ്ട്. ഇവരില്‍ നിന്ന് വന്‍ പ്രഹരശേഷിയുള്ള ആയുധങ്ങളും പിടികൂടിയിട്ടുണ്ട്. ഇവരുടെ അറസ്റ്റിലൂടെ മേഖലയില്‍ ഇനി സമാധാനം കൈവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് പോലീസ് അധികൃതരും പറയുന്നത്. ഈയിടെ കൊളംബിയയില്‍ നടന്ന പല കൊലപാതകങ്ങള്‍ക്കും അക്രമ സംഭവങ്ങള്‍ക്കും എല്ലാം പിന്നില്‍ കാരണ്‍ ജൂലിയത്തിന്റെയും അനുയായികളുമാണ് എന്നാണ് പോലീസ് കരുതുന്നത്. ചെറിയ രീതിയില്‍ അധോലോക പ്രവര്‍ത്തനം ആരംഭിച്ച ഇവരുടെ സംഘം പിന്നീട് മറ്റ് സംഘങ്ങളെ

കടത്തിവെട്ടി മുന്നേറുകയായിരുന്നു.

കഴിഞ്ഞ ജൂലൈയിലാണ് കാരണ്‍ ജൂലിയത്തിന്റെ മുന്‍ ആണ്‍സുഹൃത്തായ ഡേവി ജീസസ് കൊല്ലപ്പെട്ടത്. ഇരുവരും തമ്മിലുള്ള പണമിടപാടുമായി ബന്ധപ്പെട്ട ഒരു പ്രശ്നം ചര്‍ച്ച ചെയ്യാനായി ജൂലിയത്ത് തന്നെയാണ് ഇയാള്‍ ഫോണ്‍ ചെയ്ത് വിളിച്ചു വരുത്തിയത്. എന്നാല്‍

സ്ഥലത്തെത്തിയ ഡേവി ജീസസിനെ ജൂലയത്തിന്‍രെ നിര്‍ദ്ദേശപ്രകാരം അവരുടെ സംഘാംഗങ്ങള്‍ വെടിവെച്ചു കൊല്ലുകയായിരുന്നു. തുടര്‍ന്നാണ് ജൂലിയത്തിനെ പോലീസ് പിടികൂടിയത്.

ഇവരുടെ കൈയ്യില്‍ നിന്ന് പിടിച്ചെടുത്ത തോക്കുകള്‍ പരിശോധനക്കായി പോലീസ് അയച്ചിട്ടുണ്ട്. ഈയിടെ ഇവര്‍ നടത്തിയ പല കൊലപാതകങ്ങളിലും ഉപയോഗിച്ചത് ഈ തോക്കുകളായിരുന്നോ എന്ന കാര്യം വിശദമായി പരിശോധിക്കും. ജൂലിയത്തിന്റെ കൈകള്‍ പുറകിലാക്കി വിലങ്ങ് വെച്ചാണ് പോലീസ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കിയത്. എന്നാല്‍ മാധ്യമങ്ങളുടെ ക്യാമറകള്‍ക്ക് മുന്നില്‍ അവര്‍ യാതൊരു കൂസലും കൂടാതെയാണ് നിന്നത്. കൊളംബിയയിലെ ലഹരി മാഫിയയുടെ കിരീടം വെയ്ക്കാത്ത രാജ്ഞിയായിട്ടാണ് ജൂലിയത്ത് കഴിഞ്ഞിരുന്നത്. തനിക്ക് ഹിതകരമാകാത്തത് ചെയ്യുന്ന ആരേയും കൊല്ലുന്നതായിരുന്നു ഇവരുടെ രീതി.