- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയില്‍ മലയാളി യുവാവും ഭാര്യയും മരിച്ച നിലയില്‍; ഭാര്യയെ കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കിയതെന്ന് സൂചന; ഞെട്ടലോടെ പ്രവാസി മലയാളികള്‍
കൊല്ലം: സൗദിയിലെ പ്രവാസി മലയാളി ലോകത്തെ ഞെട്ടിച്ച് മലയാളി ദമ്പതികളുടെ മരണം. റിയാദില്‍ കൊല്ലം സ്വദേശിയായ യുവാവിനെയും ഭാര്യയെയും മരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലം തൃക്കരുവ നടുവിലച്ചേരി മംഗലത്തുവീട്ടില്‍ അനൂപ് മോഹന്‍, ഭാര്യ രമ്യമോള്‍(28) എന്നിവരാണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തി അനൂപ് ആത്മഹത്യചെയ്തുവെന്നാണ് പുറത്തുവരുന്ന സൂചനകള്‍. അതേസമയം ദമ്പതിമാര്‍ക്കൊപ്പമുണ്ടായിരുന്ന അഞ്ചുവയസ്സുള്ള മകള്‍ ആരാധ്യ രക്ഷപ്പെട്ടതായും കുട്ടി നിലവില്‍ ഇന്ത്യന്‍ എംബസിയിലാണെന്നും നാട്ടില്‍ വിവരം ലഭിച്ചിട്ടുണ്ട്. രണ്ടുദിവസം മുന്‍പാണ് അനൂപ് ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമികവിവരം. തുടര്‍ന്ന് മകള്‍ക്കൊപ്പം താമസിച്ചുവരികയായിരുന്നു. എന്നാല്‍, […]
കൊല്ലം: സൗദിയിലെ പ്രവാസി മലയാളി ലോകത്തെ ഞെട്ടിച്ച് മലയാളി ദമ്പതികളുടെ മരണം. റിയാദില്‍ കൊല്ലം സ്വദേശിയായ യുവാവിനെയും ഭാര്യയെയും മരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലം തൃക്കരുവ നടുവിലച്ചേരി മംഗലത്തുവീട്ടില്‍ അനൂപ് മോഹന്‍, ഭാര്യ രമ്യമോള്‍(28) എന്നിവരാണ് മരിച്ചത്.
ഭാര്യയെ കൊലപ്പെടുത്തി അനൂപ് ആത്മഹത്യചെയ്തുവെന്നാണ് പുറത്തുവരുന്ന സൂചനകള്‍. അതേസമയം ദമ്പതിമാര്‍ക്കൊപ്പമുണ്ടായിരുന്ന അഞ്ചുവയസ്സുള്ള മകള്‍ ആരാധ്യ രക്ഷപ്പെട്ടതായും കുട്ടി നിലവില്‍ ഇന്ത്യന്‍ എംബസിയിലാണെന്നും നാട്ടില്‍ വിവരം ലഭിച്ചിട്ടുണ്ട്.
രണ്ടുദിവസം മുന്‍പാണ് അനൂപ് ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമികവിവരം. തുടര്‍ന്ന് മകള്‍ക്കൊപ്പം താമസിച്ചുവരികയായിരുന്നു. എന്നാല്‍, അമ്മയെ കൊലപ്പെടുത്തിയ വിവരം മകള്‍ അയല്‍വാസികളെ അറിയിച്ചതോടെ അനൂപും ജീവനൊടുക്കിയെന്നാണ് നിലവില്‍ നാട്ടില്‍ ലഭിച്ചിരിക്കുന്ന വിവരം.
തൃക്കരുവ സ്വദേശിയായ അനൂപ് മോഹന്‍ വര്‍ഷങ്ങളായി റിയാദില്‍ പെയിന്റിങ് വര്‍ക്ക്ഷോപ്പ് നടത്തി വരികയാണ്. അഞ്ചുമാസം മുന്‍പാണ് ഭാര്യയെയും വിദേശത്തേക്ക് കൊണ്ടുപോയത്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മലയാളികള്‍ നിരവധി താമസിക്കുന്ന പ്രദേശത്താണ് ദുരന്തം ഉണ്ടായിരിക്കുന്നത്. മരണ വാര്‍ത്തയില്‍ നടുങ്ങിയിരിക്കയാണ് സൗദിയിലെ മലായാളികളും. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനം ആയിട്ടില്ല.