- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഞണ്ടുവളര്‍ത്തല്‍ യൂണിറ്റിന്റെ പേരില്‍ പല ഘട്ടങ്ങളിലായി മൂന്നുലക്ഷം രൂപ കൈപ്പറ്റി; ബാങ്ക് ഉദ്യോഗസ്ഥരെക്കൊണ്ട് യൂണിറ്റ് പരിശോധിപ്പിച്ച് വിശ്വാസം നേടിയ; ശേഷം വാങ്ങലയത് 20 ലക്ഷം രൂപ; വിഴിഞ്ഞത്ത് ഞണ്ടുവളര്‍ത്തല്‍ യൂണിറ്റിന്റെ പേരില്‍ തട്ടിയത് 36 ലക്ഷം രൂപ; ദമ്പതികള്‍ പിടിയില്‍
തിരുവനന്തപുരം: വിഴിഞ്ഞത്ത് ഞണ്ടുവളര്‍ത്തല്‍ യൂണിറ്റിന്റെ പേരില്‍ 36 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുപുറം പട്ടിയക്കാല സ്വദേശി മീനു എന്ന ആതിര (28), ഭര്‍ത്താവ് മനോജ് എന്ന റജി (33) എന്നിവരെയാണ് വിഴിഞ്ഞം പോലീസ് തട്ടിപ്പു കേസില്‍ കസ്റ്റഡിയിലെടുത്തത്.
വാടകവീട്ടില്‍ നടത്തിയ പരിശോധനയില്‍ പോലീസ് നിരവധി മുദ്രപ്പത്രങ്ങള്‍, വ്യാജ സീലുകള്‍, വ്യാജ ലെറ്റര്‍പാഡുകള്‍ എന്നിവ കണ്ടെടുത്തിട്ടുണ്ട്. വെങ്ങാനൂര്‍ പുല്ലാനിമുക്ക് സ്വദേശിനി അപര്‍ണയും വെണ്ണിയൂര്‍ നെല്ലിവിള സ്വദേശി ഷിബുവും നല്‍കിയ പരാതിയിലുടെയാണ് നടപടികള്‍ സ്വീകരിച്ചത്.
ആദ്യം അപര്‍ണയുമായി ബന്ധപ്പെടിയ ദമ്പതികള്‍ ഞണ്ടുവളര്‍ത്തല്‍ യൂണിറ്റിന്റെ പേരില്‍ കയറ്റുമതിക്കായി പദ്ധതി നടപ്പാക്കാമെന്നു പറഞ്ഞ് പല ഘട്ടങ്ങളിലായി മൂന്നുലക്ഷം രൂപ കൈപ്പറ്റി. ബാങ്ക് ഉദ്യോഗസ്ഥരെക്കൊണ്ട് യൂണിറ്റ് പരിശോധിപ്പിച്ച് വിശ്വാസം നേടിയ ശേഷം 20 ലക്ഷം രൂപയുടെ വായ്പ അനുവദിക്കാന്‍ സാധിച്ചു. എന്നാല്‍ ഈ തുകയിലില്‍ അപര്‍ണയ്ക്കു ലഭിച്ചത് വെറും 1.4 ലക്ഷം രൂപ മാത്രമായിരുന്നു.
അതേസമയം, ഷിബുവിനോടും സമാനമായി സമീപിച്ച പ്രതികള്‍ 15 ലക്ഷം രൂപ തട്ടിയെടുത്തു. സഹോദരിയുടെ സ്വര്‍ണം പണയം വെച്ചാണ് ഇയാള്‍ തുക കണ്ടെത്തിയത്. പിന്നീട് ആ തിരികെ വാങ്ങിയ സ്വര്‍ണവും പ്രതികള്‍ കൈപ്പറ്റുകയായിരുന്നു. അപര്‍ണയ്ക്ക് നേരത്തെ കാട്ടിയ ഉപകരണങ്ങള്‍ തന്നെ ഷിബുവിന്റെ വീടിനും എത്തിച്ചു.
പോലീസ് അന്വേഷണത്തില്‍ ബാങ്കുകളില്‍ സമര്‍പ്പിച്ച രേഖകള്‍ പൂര്‍ണമായും വ്യാജമാണെന്നത് വ്യക്തമായി. വിഴിഞ്ഞം എസ്.എച്ച്.ഒ ആര്‍. പ്രകാശിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. അന്വേഷണം തുടരുകയാണ്.