- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സുപ്രീം കോടതിയില്‍ എത്താന്‍ ടാക്‌സി പിടിക്കാന്‍ 500 രൂപ അയച്ചു തരുമോ'; ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ പേരില്‍ സൈബര്‍ തട്ടിപ്പിന് ശ്രമം; അന്വേഷണം
ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ പേരില്‍ സൈബര്‍ തട്ടിപ്പിന് ശ്രമം. സുപ്രീം കോടതിയില്‍ എത്താന്‍ 500 രൂപ ആവശ്യപ്പെട്ടാണ് വ്യാജ സന്ദേശം. അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതി ഡല്‍ഹി പൊലീസിന്റെ സൈബര്‍ സെല്ലിന് പരാതി നല്‍കി. പ്രധാനപ്പെട്ട കൊളീജിയം യോഗത്തില്‍ പങ്കെടുക്കാനെന്ന പേരിലാണ് 500 രൂപ ആവശ്യപ്പെട്ടത്. "ഞാന്‍ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ. ഞങ്ങള്‍ക്ക് ഒരു പ്രധാനപ്പെട്ട കൊളീജിയം മീറ്റിങ് ഉണ്ട്. കൊണാട്ട് പ്ലേസില്‍ കുടുങ്ങി കിടക്കുകയാണ്. ടാക്‌സി പിടിക്കാന്‍ 500 രൂപ […]
ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ പേരില്‍ സൈബര്‍ തട്ടിപ്പിന് ശ്രമം. സുപ്രീം കോടതിയില്‍ എത്താന്‍ 500 രൂപ ആവശ്യപ്പെട്ടാണ് വ്യാജ സന്ദേശം. അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതി ഡല്‍ഹി പൊലീസിന്റെ സൈബര്‍ സെല്ലിന് പരാതി നല്‍കി. പ്രധാനപ്പെട്ട കൊളീജിയം യോഗത്തില്‍ പങ്കെടുക്കാനെന്ന പേരിലാണ് 500 രൂപ ആവശ്യപ്പെട്ടത്.
"ഞാന്‍ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ. ഞങ്ങള്‍ക്ക് ഒരു പ്രധാനപ്പെട്ട കൊളീജിയം മീറ്റിങ് ഉണ്ട്. കൊണാട്ട് പ്ലേസില്‍ കുടുങ്ങി കിടക്കുകയാണ്. ടാക്‌സി പിടിക്കാന്‍ 500 രൂപ അയച്ചു തരാമോ. കോടതിയില്‍ എത്തിയാല്‍ ഉടന്‍ പണം തിരികെ നല്‍കാം" എന്നായിരുന്നു സന്ദേശം.
കൈലാഷ് മേഘ്വാള്‍ എന്ന വ്യക്തിയാണ് തനിക്ക് സന്ദേശം ലഭിച്ച കാര്യം സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചത്. 25-ന് ലഭിച്ച സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ടും അദ്ദേഹം പോസ്റ്റ് ചെയ്തു. ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി റജിസ്ട്രാര്‍ ജനറല്‍ ഡല്‍ഹി പോലീസിനു പരാതി കൈമാറിയിരിക്കുന്നത്.
ഇതിന് തൊട്ട് പിന്നാലെ സെന്റ് ഫ്രം ഐ പാഡ് എന്ന സന്ദേശവും അയച്ചു. മേഘ്വാള്‍ ഈ സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് എക്‌സില്‍ പങ്ക് വച്ചതോടെ സംഭവം വൈറല്‍ ആയി. രണ്ട് ലക്ഷത്തോളം പേര്‍ ഈ പോസ്റ്റ് കാണുകയും 2500 ഓളം പേര്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. വിഷയം ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിലും പെട്ടു.
തുടര്‍ന്ന് ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ സുപ്രീം കോടതി രജിസ്ട്രാര്‍ ജനറല്‍ ഡല്‍ഹി പോലീസിലെ സൈബര്‍ സെല്ലിന് പരാതി നല്‍കി. സംഭവത്തേക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.