കൊച്ചി: ഡാര്‍ക്ക് നെറ്റ് മയക്കുമരുന്ന് ശൃംഖലയായ കെറ്റാമലോണ്‍ കേസില്‍ പിടിയിലായ എഡിസണ്‍ ഒരു വമ്പന്‍ സ്രാവാണെന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തേക്ക്. എഡിസണ്‍ കൈകാര്യം ചെയ്തത് നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ഒരുവര്‍ഷം പിടികൂടുന്നതിന്റെ പത്തിരട്ടി ലഹരിയാിയിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ഇടപാടുകള്‍ക്ക് എഡിസണ്‍ ഉപയോഗിച്ചത് എന്‍ക്രിപ്റ്റഡ് കോഡുകളയാതിനാല്‍ ഇത് ഡീക്കോഡ് ചെയ്ത് എടുക്കാനുള്ള ശ്രമത്തിലാണ് എന്‍സിബി. ആഗോള ലഹരി ഇടപെടുകാരുമായി എഡിസന് അടുത്ത ബന്ധമെന്നും എന്‍സിബി കണ്ടെത്തി.

ഡോ. സിയൂസ് കാര്‍ട്ടലുമായി എഡിസണ് അടുത്ത ബന്ധമുണ്ടെന്നും ഈ കാര്‍ട്ടലില്‍ നിന്നാണ് എഡിസണ് ആവശ്യമായ ലഹരി എത്തിച്ചു നല്‍കിയിരുന്നതെന്നും എന്‍സിബി നേരത്തെ കണ്ടെത്തിയിരുന്നു. നിരവധി അന്താരാഷ്ട്ര ലഹരി സംഘവുമായി ബന്ധമുണ്ടെന്നും കണ്ടെത്തിയിരുന്നു. സിയൂസ് കാര്‍ട്ടലടക്കമുള്ള അന്താരാഷ്ട്ര ലഹരി സംഘങ്ങള്‍ക്ക് ഇന്ത്യയില്‍ ഔട്ലെറ്റുകള്‍ തുടങ്ങാനുള്ള സൗകര്യം ചെയ്തു നല്‍കാമെന്നും എഡിസണ്‍ ഉറപ്പുനല്‍കിയിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യല്‍ നടന്നുവരികയാണ്.

'കെറ്റാമെലോണ്‍' എന്നപേരില്‍ പ്രവര്‍ത്തിച്ച രാജ്യത്തെതന്നെ ഏറ്റവുംവലിയ ഡാര്‍ക്ക് നെറ്റ് മയക്കുമരുന്നുവില്‍പ്പന ശൃംഖലവഴിയായിരുന്നു ഇടപാടെന്ന് നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ രണ്ടുവര്‍ഷത്തിനിടെ അഞ്ചുമുതല്‍ 10 കോടി രൂപയുടെ ഇടപാടുനടത്തിയിരിക്കാമെന്ന് എന്‍സിബി സംശയിക്കുന്നു. കഴിഞ്ഞദിവസമാണ് എഡിസണെ പിടികൂടിയത്. 1127 എല്‍എസ്ഡി ബ്ലോട്ടുകളും 131.66 ഗ്രാം കെറ്റാമൈനും 70 ലക്ഷം രൂപ മൂല്യമുള്ള ക്രിപ്‌റ്റോകറന്‍സി, ഒരു ഹാര്‍ഡ്വേര്‍ വാലറ്റ് അടങ്ങിയ ലാപ്‌ടോപ്പും ഇയാളില്‍നിന്ന് പിടിച്ചെടുത്തു. ഡാര്‍ക്ക് നെറ്റ് ഇടപാടുകള്‍ക്കായി വീട്ടിലെ മുറിയില്‍ പ്രത്യേകസജ്ജീകരണങ്ങള്‍ ഒരുക്കിയതായും കണ്ടെത്തി.

മാസങ്ങള്‍നീണ്ട നിരീക്ഷണത്തില്‍, 28-ന് കൊച്ചിയിലെ മൂന്ന് തപാല്‍ പാഴ്സലുകളില്‍നിന്നാണ് 280 എല്‍എസ്ഡി ബ്ലോട്ടുകള്‍ പിടിച്ചെടുത്തത്. അന്വേഷണത്തില്‍ മൂവാറ്റുപുഴ സ്വദേശി പാഴ്സലുകള്‍ ഡാര്‍ക്ക്‌നെറ്റ് വഴി ഓര്‍ഡര്‍ ചെയ്തതായി കണ്ടെത്തി. 29-ന് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ബാക്കിസാധനങ്ങള്‍ പിടിച്ചെടുത്തത്. ഡാര്‍ക്ക്‌നെറ്റ് മാര്‍ക്കറ്റുകളിലേക്ക് പ്രവേശിക്കാന്‍ ഉപയോഗിച്ച പെന്‍ ഡ്രൈവ്, ഒന്നിലധികം ക്രിപ്റ്റോകറന്‍സി വാലറ്റുകള്‍, ഇടപാടുകളുടെ വിവരങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌ക്കുകള്‍, ഒരു ഹാര്‍ഡ്വേര്‍ വാലറ്റ് എന്നിവയും കണ്ടെത്തി.

വിപണനംചെയ്യുന്ന മയക്കുമരുന്നിന്റെ തോതും വിലയും അടിസ്ഥാനമാക്കി ഡാര്‍ക്ക്‌നെറ്റിലെ കാര്‍ട്ടലുകള്‍ക്ക് ഒരു സ്റ്റാര്‍മുതല്‍ അഞ്ചുസ്റ്റാര്‍വരെ റേറ്റിങ് നല്‍കുന്നുണ്ട്. ഇതില്‍ ഇന്ത്യയിലെ ഏക ലെവല്‍-4 ഡാര്‍ക്ക്‌നെറ്റ് ഇടപാടുകാരനായിരുന്നു എഡിസണെന്ന് എന്‍സിബി വ്യക്തമാക്കി. കഴിഞ്ഞ രണ്ടുവര്‍ഷമായി ഇവര്‍ ഡാര്‍ക്ക്‌നെറ്റില്‍ സജീവമാണ്. ഇംഗ്ലണ്ടില്‍നിന്നാണ് മയക്കുമരുന്നെത്തിച്ചത്. എല്‍എസ്ഡി ബ്ലോട്ടുകള്‍ ഓരോന്നിനും 2500 മുതല്‍ 4000 രൂപവരെ വിലയുണ്ട്.

മാസങ്ങള്‍ക്ക് മുമ്പ് എഡിസന്റെ പങ്ക് എന്‍സിബി കണ്ടെത്തിയിരുന്നു. എന്നാല്‍ തെളിവുകളോട് പ്രതിയെ പിടികൂടുക എന്നതായിരുന്നു വെല്ലുവിളി. ഇതിനായി തെളിവുകള്‍ ശേഖരിക്കാന്‍ അവസരം കണ്ടെത്തിയാണ് എഡിസനെ പൊക്കിയത്. ജൂണ്‍ 28ന് കൊച്ചി ഫോറിന്‍ പോസ്റ്റ് ഓഫീസില്‍ എത്തിയ 3 പാഴ്സലുകളില്‍ 280 എന്‍.ബി.സി സ്റ്റാംപുകളാണ് ഉണ്ടായിരുന്നത്. ഇത് എഡിസന്റെ പേരിലേക്കായിരുന്നു വന്നിരുന്നത്. അുത്ത ദിവസമാണ് എന്‍.ബി.സി സംഘം അയാളുടെ വീട്ടില്‍ എത്തിയത്.

ഉദ്യോഗസ്ഥര്‍ കെറ്റാമെലോണ്‍ എന്ന പേരിനെക്കുറിച്ച് ചോദിച്ചറിയുകയും ചെയ്യുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. പിടിക്കപ്പെടില്ലെന്ന് അത്രയേറെ ഉറപ്പുണ്ടായിരുന്ന കാര്യത്തിനാണ് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ പൂട്ടിട്ടത്. എഡിസണിനൊപ്പം തന്നെ മറ്റൊരു മൂവാറ്റുപുഴ സ്വദേശിയേയും കസ്റ്റഡിയിലെടുത്തു. രാജ്യം മുഴുവന്‍ പടരാനൊരുങ്ങുന്ന ലഹരി ശൃഖലയെയാണ് എന്‍.ബി.സി വെളിപ്പെടുത്തലിലൂടെ തെളിയുന്നത്.

കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി ഡാര്‍ക്ക് നെറ്റ് മാര്‍ക്കറ്റുകളില്‍ സജീവനമാണ് എഡിസണ്‍. അതിന് മുമ്പ് ഏകദേശം നാല് വര്‍ഷത്തോളമായി ലഹരിയിടപാടുകള്‍ അയാള്‍ തുടങ്ങിയിട്ടുണ്ട്. മെക്കാനിക്കല്‍ എന്‍ജിനീയറങ്ങില്‍ നിന്നും ബിരുദം നേടിയ എഡിസണ്‍ ബെംഗളൂരു, പൂനൈ തുടങ്ങിയ സ്ഥലങ്ങളില്‍ ജോലി ചെയ്തിരുന്ന സമയത്താണ് ലഹരി ഇടപാടുകള്‍ ആരംഭിച്ചത്. ആദ്യം തുടക്കക്കരെ കണ്ടെത്തി തുടങ്ങിയ വില്‍പ്പന പിന്നീട് ഡാര്‍ക്ക് നെറ്റ് വഴി മരുന്ന് എത്തിക്കുകയായിരുന്നു. പിന്നീട് നാട്ടില്‍ റസ്റ്റോറന്റ് തുറന്നുവെങ്കിലും കൊവിഡ് സമയത്ത് അത് പൂട്ടുകയായിരുന്നു. പിന്നീടാണ് വീട്ടില്‍ നിന്നും ലഹരിഇടപാട് തുടങ്ങിയത്എന്നാല്‍ വീട്ടുകാര്‍ക്കോ നാട്ടുകാര്‍ക്കോ ഇതിനെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നെന്നും എഡിസണ്‍ എല്ലാം സമ്മതിച്ചെന്നും എന്‍.ബി.സി പറയുന്നു.

ബിറ്റ്കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്റ്റോ കറന്‍സികളായിരുന്നു ആദ്യകാലത്ത് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് മൊണേറോ പോലുള്ള ക്രിപ്റ്റോകളാണ്. 847 എല്‍.എസ്.ഡി സ്റ്റാംപുകളും 131.66 ഗ്രാം കെറ്റാമൈനും 70 ലക്ഷം രൂപയുടെ ക്രിപ്റ്റോ കറന്‍സിയും വീട് റെയ്ഡ് ചെയ്തപ്പോള്‍ പിടികൂടി. കേരളത്തില്‍ ഒരു വര്‍ഷത്തില്‍ ശരാശരി പിടികൂടുന്നത് 1000 എല്‍.എസ്.ഡി സ്റ്റാംപുകളാണ്. എന്നാല്‍ ഇയാള്‍ ഒറ്റഇടപാടില്‍ മാത്രം എത്തിക്കുന്നത് 1000ലധികം സ്റ്റാംപുകളാണ്. തപാലും കൊറിയറും വഴി സ്വന്തം പേരിലല്ലാതെ ലഹരിമരുന്ന് എത്തിച്ച്, അതുകൊണ്ടുവരുന്നവരെ ബന്ധപ്പെട്ട് വഴിയില്‍ വെച്ച് വാങ്ങുന്നതായിരുന്നു പതിവ്.

ഡാര്‍ക്ക് നെറ്റിലൂടെയുള്ള ലഹരി ഇടപാടില്‍ രാജ്യത്തിലെ തന്നെ മുന്‍നിരക്കാരനായിരുന്നു എഡിസണ്‍ ലെവല്‍ 4 വരെ എത്തിയിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ എല്‍.എസ്.ഡി ഇടപാടുകാരായ ഡോ. സീയൂസുമായി ബന്ധമുള്ള യു.കെ സംഘത്തിലെ ഗുംഗ ഡിന്‍ ആണ് എഡിസണ് ലഹരിരുന്നുകള്‍ എത്തിച്ചിരുന്നത്.

എഡിസന്റെ ഡാര്‍ക്ക് വെബ്ബിലൂടെയുള്ള ലഹരിക്കച്ചവടത്തിന്റെ വഴി ഇങ്ങനെ

ആഗോള എല്‍എസ്ഡി വിതരണക്കാരായ ഡോ. സോയൂസ് ശൃംഖലയില്‍നിന്ന് മയക്കുമരുന്നായ എല്‍എസ്ഡി വാങ്ങും. ഇടപാട് ക്രിപ്റ്റോ കറന്‍സി ഉപയോഗിച്ചു കൊണ്ടായിരുന്നു. ഫോറിന്‍ പോസ്റ്റ് ഓഫീസിലേക്ക് തപാലിലാണ് ഇങ്ങനെ ഓഡര്‍ചെയ്യുന്ന ലഹരിയെത്തുക. ഇത് ആഭ്യന്തര കൂറിയര്‍ സംവിധാനമുപയോഗിച്ച് ഇടപാടുകാര്‍ക്ക് വിതരണംചെയ്യും. ഇതായിരുന്നു ശൈലി.

ബെംഗളൂരു, ചെന്നൈ, ഭോപാല്‍, പട്ന, ഡല്‍ഹി, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലേക്കാണ് അയക്കുന്നത്. ഇയാളുടെ പേരോ വിവരങ്ങളോ വാങ്ങുന്നവര്‍ അറിഞ്ഞിരുന്നില്ല. സംശയംതോന്നാതിരിക്കാന്‍ ഓരോതവണയും വ്യത്യസ്തപട്ടണങ്ങളിലെ ആഭ്യന്തര കൂറിയര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചു. എന്നാല്‍, ജൂണ്‍ 28-ന് എഡിസന്റെപേരില്‍ ഫോറിന്‍ പോസ്റ്റ് ഓഫീലെത്തിയ മൂന്നു തപാല്‍ പാഴ്‌സലുകളില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയംതോന്നി. ഇവര്‍ നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയെ വിവരമറിയിച്ചു. ഇതില്‍നിന്നാണ് എഡിസണിലേക്ക് അന്വേഷണമെത്തുന്നത്. തുടര്‍ന്ന് ഡാര്‍ക്ക് വെബ്ബ് രഹസ്യകോഡുകളടക്കം കണ്ടെത്തിയാണ് എഡിസനെ കുടുക്കിയത്.

ഗൂഗിള്‍പോലുള്ള ബ്രൗസറുകളോ സെര്‍ച്ച് എന്‍ജിനുകളോ ഉപയോഗിച്ച് പ്രവേശിക്കാനാകില്ലെന്നതും ടോര്‍ പോലുള്ള പ്രത്യേക സോഫ്റ്റ്വേറുകളും കോണ്‍ഫിഗറേഷനുകളും ആവശ്യമുള്ളതുമാണ് ഡാര്‍ക്ക് നെറ്റ്. എന്‍ക്രിപ്റ്റ്‌ചെയ്ത സന്ദേശങ്ങളാണ് ഇടപാടുകാര്‍തമ്മില്‍ നടത്തുകയെന്നതിനാല്‍ ഇതിലേക്ക് നുഴഞ്ഞുകയറുക പ്രയാസം. ഏതെങ്കിലും ഇടപാടുകാര്‍ വലയില്‍ക്കുടുങ്ങിയാലും എല്ലാകണ്ണികളെയും പിടികൂടാനാകില്ല. അന്വേഷണസംഘങ്ങള്‍ സമീപിച്ചാലും ചിലരാജ്യങ്ങള്‍ ഡാര്‍ക്ക് നെറ്റ് വിവരം കൈമാറുകയുമില്ല.