- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ വനിതാ ഡോക്ടര്‍ പലതവണ പീഡിപ്പിക്കപ്പെട്ടു; ഒന്നിലധികംപേര്‍ ഉണ്ടാകാം; നടന്നത് നീചവും മൃഗീയവവുമായ കാര്യങ്ങളെന്ന് മുതിര്‍ന്ന ഡോക്ടര്‍മാര്‍
കൊല്‍ക്കത്ത: ബംഗാളില്‍ ആര്‍.കെ. കര്‍ മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ടത് അതിക്രൂരമായി പീഡനങ്ങള്‍ക്ക് വിധേയായാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഇതോടെ ഒന്നിലേറെ പേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും സൂചിപ്പിക്കുന്നു. എന്നാല്‍, ഇതുവരെ ഒരു പ്രതിയെ മാത്രമാണ് അറസ്റ്റു ചെയ്തത്. സംഭവത്തില്‍ രാജ്യമെങ്ങും രോഷം അലയടിക്കവേ കൂടുതല്‍ വിവരങ്ങളും പുറത്തേക്കു വരികയാണ്. അതിക്രൂരമായി കൊല്ലപ്പെട്ട വനിതാ ഡോക്ടര്‍ ഒന്നിലേറെത്തവണ പീഡിപ്പിച്ചിട്ടുണ്ടാകാം എന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇതുസംബന്ധിച്ച സൂചനയുള്ളതായി മുതിര്‍ന്ന ഡോക്ടറെ ഉദ്ധരിച്ച് പി.ടി.ഐ. റിപ്പോര്‍ട്ട് […]
കൊല്‍ക്കത്ത: ബംഗാളില്‍ ആര്‍.കെ. കര്‍ മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ടത് അതിക്രൂരമായി പീഡനങ്ങള്‍ക്ക് വിധേയായാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഇതോടെ ഒന്നിലേറെ പേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും സൂചിപ്പിക്കുന്നു. എന്നാല്‍, ഇതുവരെ ഒരു പ്രതിയെ മാത്രമാണ് അറസ്റ്റു ചെയ്തത്. സംഭവത്തില്‍ രാജ്യമെങ്ങും രോഷം അലയടിക്കവേ കൂടുതല്‍ വിവരങ്ങളും പുറത്തേക്കു വരികയാണ്.
അതിക്രൂരമായി കൊല്ലപ്പെട്ട വനിതാ ഡോക്ടര്‍ ഒന്നിലേറെത്തവണ പീഡിപ്പിച്ചിട്ടുണ്ടാകാം എന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇതുസംബന്ധിച്ച സൂചനയുള്ളതായി മുതിര്‍ന്ന ഡോക്ടറെ ഉദ്ധരിച്ച് പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്യുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ഒന്നിലേറെ പേര്‍ ക്രൂരകൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാമെന്ന് ഇതേ മെഡിക്കല്‍ കോളേജില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ സുബര്‍ണ ഗോസ്വാമി പറഞ്ഞു.
ഒന്നിലേറെ പേരോട് മല്ലടിച്ചതിന്റെ തെളിവാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും അതില്‍ പറഞ്ഞിരിക്കുന്ന പീഡന വിവരങ്ങളും. നീചവും മൃഗീയവുമാണെന്ന് നടന്ന സംഭവങ്ങളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പുലര്‍ച്ചെ മൂന്നിനും അഞ്ചിനും ഇടയിലാണ് വനിതാ ഡോക്ടര്‍ കൊല്ലപ്പെടുന്നത്. നിരവധി മുറിവുകള്‍ ശരീരത്തില്‍ ഉണ്ടായിരുന്നു. ആദ്യഘട്ടത്തില്‍ ആത്മഹത്യയെന്നായിരുന്നു മാതാപിതാക്കളെ ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നത്.
എന്നാല്‍ പിന്നീട് ഇത് തിരുത്തുകയായിരുന്നു. ഡോക്ടറുടെ കൊലപാതകത്തിന് പിന്നാലെ ബംഗാളില്‍ ശക്തമായ പ്രതിഷേധങ്ങള്‍ക്കാണ് സാക്ഷിയാകുന്നത്. അതിക്രൂരമായ മര്‍ദ്ദേനത്തിനൊടുവില്‍ ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിന് ശേഷമാണ് കൊലപ്പെടുത്തിയതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതായി സുബര്‍ണാ ഗോസ്വാമി പറഞ്ഞു.
ബംഗാളിലെ ആര്‍.കെ. കര്‍ മെഡിക്കല്‍ കോളേജില്‍ വെച്ചാണ് വനിതാ ഡോക്ടര്‍ കൊല്ലപ്പെടുന്നത്. നിരവധി മുറിവുകള്‍ ശരീരത്തില്‍ ഉണ്ടായിരുന്നു. ആദ്യഘട്ടത്തില്‍ ആത്മഹത്യയെന്നായിരുന്നു മാതാപിതാക്കളെ ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഇത് തിരുത്തുകയായിരുന്നു. ഡോക്ടറുടെ കൊലപാതകത്തിന് പിന്നാലെ ബംഗാളില്‍ ശക്തമായ പ്രതിഷേധങ്ങള്‍ക്കാണ് സാക്ഷിയാകുന്നത്. അതിക്രൂരമായ മര്‍ദ്ദനത്തിനൊടുവില്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
അതേസമയം വനിതാ ഡോക്ടറെ ഉപദ്രവിച്ച് കൊലപ്പെടുത്താന്‍ സഞ്ജയ് റോയിക്ക് ഒറ്റയ്ക്ക് കഴിയുമോ എന്നതാണ് സംഭവവുമായി ബന്ധപ്പെട്ട പ്രധാനസംശയം. അരമണിക്കൂറിനുള്ളില്‍ ഒരാള്‍ ഒറ്റയ്ക്ക് ഇതെല്ലാം എങ്ങനെ ചെയ്തുവെന്നതും ചോദ്യമാണ്. മാത്രമല്ല, അരമണിക്കൂറോളം ഉപദ്രവിച്ചിട്ടും വനിതാ ഡോക്ടര്‍ നിലവിളിക്കുന്നത് ആശുപത്രി കെട്ടിടത്തിലുണ്ടായിരുന്ന മറ്റാരും കേട്ടില്ലേ എന്ന ചോദ്യവും ബാക്കിനില്‍ക്കുന്നു.
ഒരാള്‍ മാത്രം ഉപദ്രവിച്ചാല്‍ സംഭവിക്കുന്ന മുറിവുകളല്ല വനിതാ ഡോക്ടറുടെ ശരീരത്തിലുണ്ടായിരുന്നത്. കുറഞ്ഞത് രണ്ടോ അല്ലെങ്കില്‍ മൂന്നുപേരോ അവരെ ഉപദ്രവിച്ചിരിക്കാമെന്നും സംശയിക്കുന്നുണ്ട്. അതേസമയം വനിത ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കൊല്‍ക്കത്തയിലെ ആര്‍.ജികര്‍ മെഡിക്കല്‍ കോളജ് അജ്ഞാതര്‍ അടിച്ചു തകര്‍ത്തു. വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവമുണ്ടായത്. കഴിഞ്ഞ ദിവസം വനിത ഡോക്ടറുടെ കൊലപാതകത്തെ തുടര്‍ന്ന് 'രാത്രിയെ തിരിച്ചുപിടിക്കുക' എന്ന പേരില്‍ പ്രതിഷേധം നടന്നിരുന്നു. ഈ പ്രതിഷേധത്തിനിടയിലാണ് ഒരുസംഘം ആളുകള്‍ ആശുപത്രിയിലേക്ക് അതിക്രമിച്ച് കയറി അക്രമം നടത്തിയത്.
പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മറികടന്ന് ആശുപത്രിക്കുള്ളില്‍ കടന്ന സംഘം ആശുപത്രിയിലെ ചെയറുകളും മറ്റ് ഉപകരണങ്ങളും അടിച്ചുതകര്‍ത്തു. ആശുപത്രിയിലെ എമര്‍ജന്‍സി വാര്‍ഡ് പൂര്‍ണമായും അക്രമികള്‍ തകര്‍ത്തിട്ടുണ്ട്. ആശുപത്രിക്ക് പുറത്ത് പാര്‍ക്ക് ചെയ്ത പൊലീസ് വാഹനങ്ങളും തകര്‍ത്തിട്ടുണ്ട്. ഇതിനൊപ്പം ദിവസങ്ങളായി ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം നടത്തുന്നവരുടെ പന്തലും ഇവര്‍ തകര്‍ത്തു. ഇതോടെ പ്രതിഷേധം അവസാനിപ്പിച്ച് ആശുപത്രിയിലെ വിദ്യാര്‍ഥികള്‍ക്ക് ഉള്‍പ്പടെ മടങ്ങേണ്ടി വന്നു. ലാത്തിചാര്‍ജ് നടത്തിയും ടിയര്‍ഗ്യാസ് പ്രയോഗിച്ചുമാണ് ആള്‍ക്കൂട്ടത്തെ പൊലീസ് പിരിച്ചുവിട്ടത്.
സമൂഹമാധ്യമങ്ങളിലെ കാമ്പയിന്‍ മൂലമാണ് ഇത്തരമൊരു സംഭവമുണ്ടായതെന്ന് കൊല്‍ക്കത്ത പൊലീസ് കമീഷണര്‍ പറഞ്ഞു. കേസില്‍ കൊല്‍ക്കത്ത പൊലീസ് ഫലപ്രദമായ ഇടപെടല്‍ നടത്തിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ കുടുംബത്തെ സംതൃപ്തിപെടുത്തുന്ന രീതിയില്‍ എല്ലാം ചെയ്തു. എന്നാല്‍, പൊലീസ് നിഷ്‌ക്രിയമാണെന്ന വാദമാണ് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നതെന്നും കമീഷണര്‍ വിനീത് ഗോയല്‍ കുറ്റപ്പെടുത്തി.