- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പ്രാവ് വീടിനകത്തേക്ക് പറന്നുകയറി; പ്രാവിനെ തിരക്കി വീട്ടുകാർ പിന്നാലെ; മടക്കി കൊടുക്കില്ലെന്ന് വാശി; തർക്കം വാക്കേറ്റത്തിലും കയ്യേറ്റത്തിലേക്കും നീങ്ങി; കലാശിച്ചത് വെടിവെയ്പ്പിൽ; സ്ത്രീ അടക്കം എട്ട് പേർക്ക് ഗുരുതര പരിക്ക്; ഏഴ് പേർ പിടിയിൽ; സംഭവം യുപി യിൽ
ബറേലി: മനുഷ്യർ ഇപ്പോൾ നിസ്സാരകാര്യങ്ങൾക്ക് വേണ്ടിയാണ് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. സംസാരിച്ച് തീർക്കാൻ പറ്റുന്ന പല വിഷയങ്ങളും അതിനെ വലിയ രീതിയിൽ പ്രതികരിച്ച് ഒടുവിൽ അത് വലിയ കൃത്യങ്ങളിലേക്ക് വരെ നീങ്ങുന്നു. അതുപ്പോലെ ഒരു ഞെട്ടിപ്പിക്കുന്ന സംഭവമാണ് ഉത്തർപ്രദേശിലെ ബറേലിയിൽ നടന്നിരിക്കുന്നത്. പ്രാവിനെ ചൊല്ലിയുള്ള തർക്കം ഒടുവിൽ ചെന്നെത്തിയത് വലിയ പ്രശ്നത്തിലേക്ക് ആയിരിന്നു.
വളർത്ത് പ്രാവിന്റെ പേരിലുള്ള സംഘർഷം ഒടുവിൽ അവസാനിച്ചത് വെടിവയ്പിൽ ആയിരിന്നു. ഉത്തർ പ്രദേശിലാണ് നാടിനെ ഞെട്ടിപ്പിച്ച സംഭവം നടന്നത്. സംഭവത്തിൽ എട്ട് പേർ ആശുപത്രിയിലായി. പിന്നാലെ അറസ്റ്റിലായി ഏഴ് പേർ പിടിയിലാവുകയും ചെയ്തു. അയൽവാസിയുടെ പ്രാവുകൾ വീടിന് മുകളിലൂടെ പറന്ന് ശല്യമുണ്ടാക്കുന്നതിനേ ചൊല്ലിയുള്ള തർക്കമാണ് ഒടുവിൽ വെടിവയ്പിൽ കലാശിച്ചത്.
നാടൻ തോക്ക് ഉപയോഗിച്ചുള്ള വെടിവയ്പിൽ സ്ത്രീ അടക്കം എട്ട് പേർക്കാണ് പരിക്ക് പറ്റിയത്. മൊഹമ്മദ് റയീസ് അയൽവാസിയായ മഖ്ബൂൽ എന്നിവർക്കിടയിലാണ് തർക്കം നടന്നത്. റയീസിന്റെ വളർത്തുപ്രാവ് മഖ്ബൂലിന്റെ വീടിനകത്തേക്ക് പറന്നുകയറി. പിന്നാലെ പ്രാവിനെ തിരക്കി വീട്ടുകാരെത്തി.
പക്ഷെ പ്രാവിനെ മടക്കി നൽകാൻ മഖ്ബൂൽ തയ്യാറായില്ല. തർക്കം വാക്കേറ്റമായും കയ്യേറ്റമായും വെടിവയ്പിലേക്കും എത്തുകയായിരുന്നു. നിലവിൽ സാഹചര്യം നിയന്ത്രണ വിധേയമാണെന്നാണ് പോലീസ് പറയുന്നത്. ഏഴ് പേരെ സംഭവത്തിൽ അറസ്റ്റ് ചെയ്തതായും തോക്കുകൾ പിടിച്ചെടുത്തതായും പോലീസ് അറിയിച്ചു.
സംഭവത്തിൽ വഴിയിലൂടെ ചുമ്മാ നടന്ന് പോയവർക്കും വെടിവയ്പിൽ പരിക്കേറ്റിട്ടുണ്ട്. ഇരുവീട്ടുകാരും നേർക്കുനേർ വെടിയുതിർത്തതോടെ വഴിയിലൂടെ ഫാർമസിയിൽ നിന്ന് മരുന്ന് വാങ്ങാനായി പോയ യുവാവിന്റെ കയ്യിലും വെടിയുണ്ട തറയ്ക്കുകയും ചെയ്തു. ഇയാളുടെ പരാതിയിലും പോലീസ് കേസ് എടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.