- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
'എനിക്കിനി ഒന്നിനും വയ്യ; മടുത്തു ജീവിതം..!'; നിഥിൻ ജമലയെ വിവാഹം കഴിച്ചത് നീണ്ട പ്രണയത്തിനൊടുവിൽ; പിന്നാലെ നിരന്തരം തർക്കവും പ്രശ്നങ്ങളും; ഒടുവിൽ യുവതിയെ ഭർതൃവീട്ടിൽ തന്നെ മരിച്ച നിലയിൽ കണ്ടെത്തി; തുടരെയുള്ള സ്ത്രീധന പീഡനങ്ങളിൽ തമിഴ്നാട്ടിൽ സംഭവിക്കുന്നത്!
ചെന്നൈ:തമിഴ്‌നാടിനെ വീണ്ടും പിടിച്ചുകുലുക്കി സ്ത്രീധന പീഡന മരണം നടന്നുവെന്ന് റിപ്പോർട്ടുകൾ. കന്യാകുമാരിയിലാണ് യുവതിയെ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാഗർകോവിൽ സ്വദേശിയായ ജമലയാണ് മരിച്ചത്. ജമലയുടെ വിവാഹം കഴിഞ്ഞ് ആറു മാസം കഴിയുമ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്.
യുവതിയ്ക്ക് 7 ലക്ഷം രൂപയും 50 പവൻ സ്വർണവും സ്ത്രീധനം നൽകിയിരുന്നതായി യുവതിയുടെ അമ്മ പറഞ്ഞി. പിന്നീട് ഭർത്താവും വീട്ടുകാരും നിർബന്ധിച്ചപ്പോൾ മാല വിറ്റ് 5 ലക്ഷം രൂപ കൂടി നൽകി. വീണ്ടും പണം ആവശ്യപ്പെട്ട് ഉപദ്രവിച്ചിരുന്നതായും യുവതിയുടെ അമ്മ പറഞ്ഞു. നിഥിന്റെയും ജമലയുടെയും പ്രണയവിവാഹം ആയിരുന്നുവെന്ന് ബന്ധുക്കൾ വ്യക്തമാക്കി.
അതേസമയം, ജമലയുടെ മരണത്തിൽ പ്രതിഷേധിച്ച് ബന്ധുക്കൾ രംഗത്തെത്തി. മൃതദേഹം സ്വീകരിക്കാൻ തയാറാകാതെ ജമലയുടെ ബന്ധുക്കൾ പ്രതിഷേധിക്കുകയാണ്. നിഥിനെയും മാതാപിതാക്കളേയും അറസ്റ്റ് ചെയ്യണമെന്നാണ് ഉയരുന്ന ആവശ്യം. തമിഴ്നാട്ടിൽ ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ സ്ത്രീധന പീഡന മരണമാണ് തമിഴ്നാട്ടിൽ നടക്കുന്നത്.
അതിനിടെ, മറ്റൊരു സംഭവത്തിൽ യുവതിയെ കാറിനകത്ത് വിഷം ഉള്ളില്‍ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. കൈകാട്ടിപുത്തൂര്‍ സ്വദേശിനിയായ കവിന്‍ കുമാറിന്റെ ഭാര്യ റിതന്യ (27)യാണ് മരിച്ചത്. ഇരുവരുടെയും വിവാഹം കഴിഞ്ഞു 78-ാം ദിവസമാണ് മരണം. തിരുപ്പൂരിനടുത്തുള്ള ചെട്ടിപുത്തൂരിലാണ് സ്വന്തം കാറിനുള്ളില്‍ റിതന്യയെ മരിച്ചനിലയില്‍ കണ്ടത്.
മൃതദേഹം അവിനാശി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. റിതന്യ അച്ഛന്‍ അണ്ണാദുരൈയ്ക്ക് അയച്ച ശബ്ദസന്ദേശത്തില്‍നിന്ന് ഭര്‍ത്താവിന്റെ വീട്ടില്‍ പ്രശ്നങ്ങള്‍ നിലനിന്നിരുന്നതായി പോലീസ് സ്ഥിരീകരിച്ചു. തിരുപ്പൂര്‍ ആര്‍ഡിഒ അന്വേഷണവും തുടങ്ങി. ഇതിനിടെ, കവിന്‍ കുമാറിനും അയാളുടെ മാതാപിതാക്കള്‍ക്കെതിരെയും നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് റിതന്യയുടെ ബന്ധുക്കള്‍ അവിനാശി സര്‍ക്കാര്‍ ആശുപത്രിയുടെ മുന്‍പില്‍ റോഡ് ഉപരോധിച്ച് സമരം നടത്തി.