- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പശുമാംസം കൈവശംവെച്ചെന്ന് ആരോപണം; മഹാരാഷ്ട്രയില്‍ ട്രെയിനില്‍ വയോധികന് നേരെ ആള്‍ക്കൂട്ട വിചാരണയും മര്‍ദ്ദനവും; അന്വേഷണം തുടങ്ങി
മുംബൈ: മഹാരാഷ്ട്രയില്‍ പശുമാംസം കൈവശംവെച്ചെന്ന് ആരോപിച്ച് വയോധികന് ട്രെയിനില്‍ ക്രൂരമര്‍ദനം. നാസിക് ജില്ലയിലെ ഇഗത്പുരിയിലാണ് സംഭവം. ധൂലെ എക്സ്പ്രസില്‍ യാത്രചെയ്യുകയായിരുന്ന ജല്‍ഗാവ് സ്വദേശിയായ ഹാജി അഷ്റഫ് മുന്‍യാറാണ് അക്രമത്തിനിരയായത്. പത്തോളം പേര്‍ ചേര്‍ന്നാണ് വയോധികനെ ചോദ്യം ചെയ്തതും മര്‍ദ്ദിച്ചതുമെന്ന് വീഡിയോയില്‍ കാണാം. വയോധികനെ സഹായിക്കാന്‍ ആരും രംഗത്തുവന്നില്ല. മലേഗാവിലെ മകളുടെ വീട്ടിലേക്ക് ധൂലെ എക്സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്നു മുന്‍യാര്‍. ഇദ്ദേഹം കൈവശം വച്ചിരുന്ന രണ്ട് വലിയ പ്ലാസ്റ്റിക് പെട്ടികളില്‍ ഇറച്ചി പോലെയുള്ള സാധനമാണെന്ന് പറഞ്ഞായിരുന്നു ആള്‍ക്കൂട്ട വിചാരണയും […]
മുംബൈ: മഹാരാഷ്ട്രയില്‍ പശുമാംസം കൈവശംവെച്ചെന്ന് ആരോപിച്ച് വയോധികന് ട്രെയിനില്‍ ക്രൂരമര്‍ദനം. നാസിക് ജില്ലയിലെ ഇഗത്പുരിയിലാണ് സംഭവം. ധൂലെ എക്സ്പ്രസില്‍ യാത്രചെയ്യുകയായിരുന്ന ജല്‍ഗാവ് സ്വദേശിയായ ഹാജി അഷ്റഫ് മുന്‍യാറാണ് അക്രമത്തിനിരയായത്.
പത്തോളം പേര്‍ ചേര്‍ന്നാണ് വയോധികനെ ചോദ്യം ചെയ്തതും മര്‍ദ്ദിച്ചതുമെന്ന് വീഡിയോയില്‍ കാണാം. വയോധികനെ സഹായിക്കാന്‍ ആരും രംഗത്തുവന്നില്ല. മലേഗാവിലെ മകളുടെ വീട്ടിലേക്ക് ധൂലെ എക്സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്നു മുന്‍യാര്‍. ഇദ്ദേഹം കൈവശം വച്ചിരുന്ന രണ്ട് വലിയ പ്ലാസ്റ്റിക് പെട്ടികളില്‍ ഇറച്ചി പോലെയുള്ള സാധനമാണെന്ന് പറഞ്ഞായിരുന്നു ആള്‍ക്കൂട്ട വിചാരണയും മര്‍ദ്ദനവും. തന്റെ മകളുടെ കുടുംബത്തിലെ പരിപാടിക്കായി മാംസം കൊണ്ടുപോകുകയാണെന്ന് ഇയാള്‍ അറിയിച്ചു.
മറുപടിയില്‍ തൃപ്തരല്ലാത്ത യാത്രികര്‍ വയോധികനെ ഉപദ്രവിക്കുകയും ഫോണില്‍ റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു. പെട്ടികളില്‍ എരുമയുടെ ഇറച്ചിയാണെന്നും ഇവര്‍ ആരോപിച്ചു. ശ്രാവണ മാസം ഹിന്ദുക്കളുടെ പുണ്യ മാസമാണെന്നും ഇവര്‍ പറഞ്ഞു. മഹാരാഷ്ട്ര ആനിമല്‍ പ്രിസര്‍വേഷന്‍ ആക്ട് 1976 പശുക്കളെയും കാളകളെയും കാളകളെയും കശാപ്പ് ചെയ്യുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും എരുമകള്‍ക്ക് നിരോധനം ബാധകമല്ല.
ഒരു കൂട്ടം ആളുകള്‍ ട്രെയിനിനുള്ളില്‍ വയോധികനെ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന വീഡിയോദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അഷ്‌റഫിന്റെ കൈവശമുണ്ടായിരുന്ന രണ്ട് പ്ലാസ്റ്റിക് കുപ്പികളില്‍ എന്താണെന്ന് ചോദ്യംചെയ്താണ് അക്രമം തുടങ്ങിയത്.
'എന്താണ് നിങ്ങള്‍ കൊണ്ടുപോകുന്നത്, നിങ്ങള്‍ എവിടെ പോകുന്നു, നിങ്ങള്‍ എവിടെ നിന്നാണ് വരുന്നത് എന്നിങ്ങനെ ചോദ്യംചെയ്യുന്നത് വീഡിയോയില്‍ വ്യക്തമാണ്. നിരവധി ആളുകള്‍ ട്രെയിനിലെ ഭീകരത കാണുന്നുണ്ടെങ്കിലും ആരും പ്രതികരിക്കാന്‍ തയാറാകുന്നില്ലെന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
സംഭവം സ്ഥിരീകരിച്ചതായും വിഷയത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും റെയില്‍വേ കമ്മീഷണര്‍ വ്യക്തമാക്കി. ഇയാളെ മര്‍ദിച്ച യാത്രക്കാരെ റെയില്‍വേ പോലീസ് അന്വേഷിക്കുകയാണെന്ന് കമ്മീഷണര്‍ പറഞ്ഞു. ധൂലെ സ്വദേശികളായ രണ്ട് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.