- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കോളുകളിലൂടെയും ഇമെയിലിലൂടെയും ബോംബ് ഭീഷണി മുഴക്കും; കേന്ദ്ര റെയിൽവേ മന്ത്രിയും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയെയും വിട്ടില്ല; തീവ്രവാദത്തെ കുറിച്ച് പുസ്തകമെഴുത്തും വേറെ; ലക്ഷ്യം ആളുകളുടെ മുന്നിൽ പേരെടുക്കാൻ; ഒടുവിൽ വ്യാജ ബോംബ് ഭീഷണി കേസിൽ പ്രതി അറസ്റ്റിൽ
മുംബൈ: രാജ്യത്തെ തന്നെ ഒന്നടങ്കം ഞെട്ടിപ്പിച്ച സംഭവം ആയിരിന്നു വ്യാജ ബോംബ് ഭീഷണി. ബോംബ് ഭീഷണികളെ തുടർന്ന് വിമാന സർവീസുകൾക്ക് വലിയ നഷ്ട്ടം വരെ വന്നു. ഇപ്പോഴിതാ കേസുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിലായി എന്നാണ് ലഭിക്കുന്ന വാർത്തകൾ.
നൂറോളം വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച യുവാവ് നാഗ്പൂരിൽ പിടിയിൽ. 35കാരനായ ജഗ്ദീഷാണ് ഉക്കെയാണ് അറസ്റ്റിലായത്. പ്രധാനമന്ത്രിയുടെ ഓഫീസിനും ഉന്നത സർക്കാർ ഉദ്യോഗസ്ഥർക്കും ഇയാൾ ഭീഷണി സന്ദേശം അയച്ചിരുന്നു.
കോളുകളിലൂടെയും ഇമെയിലിലൂടെയുമായിരുന്നു ഇയാളുടെ ഭീഷണി. ഡൽഹിയിൽ നിന്നും നാഗ്പൂരിലെത്തിയതിന് പിന്നാലെ ഇയാളെ പിടികൂടുകയായിരുന്നു. 2021ലും സമാനമായ കേസിൽ ഇയാളെ പിടികൂടിയിട്ടുണ്ട്.
തീവ്രവാദത്തെ സംബന്ധിച്ച് ഇയാൾ പുസ്തകമെഴുതുകയും. അത് ഓൺലൈനിൽ ലഭ്യമാണെന്നും നാഗ്പൂർ ഡി.സി.പി വ്യക്തമാക്കി. ഇയാളുടെ മൊബൈൽ ഫോണും ലാപ്ടോപ്പും പോലീസ് പിടിച്ചെടുക്കുകയും ചെയ്തു.
ഇയാൾക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമില്ലെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. പൊതുജന ശ്രദ്ധ നേടുന്നതിനാണ് ഇയാൾ ഭീഷണി സന്ദേശം അയക്കുന്നതെന്നാണ് പോലീസ് നിഗമനം.
ജനുവരി മുതൽ ഭീഷണി ഇമെയിലുകളിലൂടെ വ്യാജ ബോംബ് ഭീഷണി ഉയർത്തിയിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഒക്ടോബർ 25 മുതൽ 30 വരെ 30ഓളം സ്ഥലങ്ങളിൽ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണിയാണ് ഇയാൾ ഉയർത്തിയത്. പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കൾക്കെതിരെയും ഇയാൾ ഭീഷണി ഉയർത്തിയിരുന്നു.
കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവർക്കെതിരെ ഇയാൾ ഭീഷണി ഉയർത്തിയിരുന്നു. ഐ.പി അഡ്രസ് വഴിയാണ് ഇയാളെ മഹാരാഷ്ട്ര പൊലീസ് കണ്ടെത്തിയത്. ഇൻഡിഗോ, വിസ്താര, സ്പൈസ്ജെറ്റ്, എയർ ഇന്ത്യ തുടങ്ങിയ വിമാന കമ്പനികളുടെ വിമാനങ്ങൾക്ക് എതിരെയാണ് ഇയാൾ ഭീഷണി മുഴക്കിയത്.
ആറ് എയർപോർട്ടുകളിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഇയാൾ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. നിലവിൽ പ്രതി ഇപ്പോൾ നാഗ്പൂർ സൈബർ സെല്ലിന്റെ കസ്റ്റഡിയിലാണ് . ഇയാൾ തുടർച്ചയായി മൊഴി മാറ്റുകയാണെന്നും പോലീസ് പറയുന്നു. ഇനി പ്രതിയെ പോലീസ് മാനസിക രോഗി ആക്കുമോ എന്ന കാര്യത്തിലും വ്യക്തത ഇല്ലെന്ന് നാട്ടുകാർ പറയുന്നു.