- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നല്ല നരച്ച താടി; കാഷായ വേഷം ധരിച്ച് കഴുത്തിൽ ഒരു രുദ്രാക്ഷമാലയും..; ഒറ്റനോട്ടത്തിൽ കണ്ടാൽ ആളെ തിരിച്ചറിയാൻ തന്നെ ബുദ്ധിമുട്ട്; പൊടുന്നനെ ആ സന്യാസിയുടെ ഓറ തട്ടിയത് കേരള പോലീസിന്റെ കണ്ണിൽ; പറക്കും തളികയിലെ സുന്ദരനെ ഓർത്തുപോയ നിമിഷം; വ്യാജനെ കുടുക്കിയ കഥ ഇങ്ങനെ
പാലക്കാട്: കേരള പോലീസിന്റെ മികവിൽ പല കേസുകളും തെളിഞ്ഞിട്ടുണ്ട്. ഏത് ദുർഘടമായ സ്ഥലങ്ങളിലൂടെ ചെന്ന് വളരെ ബുദ്ധിപരമായി തെളിയിച്ച ഒട്ടനവധി കേസുകൾ കേരള പോലീസിന്റെ ചരിത്രത്തിൽ തന്നെ ഉണ്ട്. പ്രതി എവിടെയാണ് ഒളിവിൽ കഴിയുന്നതെന്ന് കൃത്യമായി അന്വേഷിച്ച് കണ്ടെത്തി വളരെ സാഹസികമായി പിടികൂടുന്നു.
രാജ്യത്തെ ഏത് സംസ്ഥാനത്ത് പോയി ഒളിവിൽ കഴിഞ്ഞാലും ഞൊടിയിടയിൽ കേരള പോലീസ് പ്രതിയെ കണ്ടെത്തി പിടികൂടും. ആ പോലീസ് മികവ് സിനിമകളിലൂടെയും നമ്മൾ കാണുന്നതാണ്. അതുപോലൊരു മറ്റൊരു നാഴികക്കല്ല് ആണ് ഇപ്പോൾ കേരള പൊലീസിന് സ്വന്തമായിരിക്കുന്നത്.
പോക്സോ കേസ് പ്രതിയെ തമിഴ്നാട്ടിൽനിന്ന് അതിസാഹസികമായി പിടികൂടിയിരിക്കുകയാണ് കേരള പോലീസ്. പാലക്കാട് സ്വദേശി ശിവകുമാറിനെയാണ് പോലീസ് കെണിയൊരുക്കി പിടികൂടിയത്. പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച ശേഷം സന്യാസിയായി തമിഴ് നാട്ടിലെ ഒരു ഗ്രാമത്തിൽ കഴിയുകയായിരുന്നു പ്രതി. ഒരു വർഷത്തിനു ശേഷമാണ് പ്രതിയെ പിടികൂടുന്നത്. തമിഴ്നാട് പൊലീസിന്‍റെ സഹായത്തോടെ കേരള പൊലീസ് ഇന്നലെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം ഒളിവിൽ പോവുകയായിരുന്നു. ഏകദേശം ഒരു വർഷത്തെ അന്വേഷണത്തിനൊടുവിൽ കേരള പോലീസ് തമിഴ്നാട് പോലീസിൻ്റെ സഹായത്തോടെ പിടികൂടിയത്.
വിചാരണ നടക്കുന്നതിനിടെ ജാമ്യത്തിലിറങ്ങിയ പ്രതി ആരും തിരിച്ചറിയാതിരിക്കാനായി താടിയും മുടിയും വളർത്തി വ്യാജ സന്യാസിയുടെ വേഷത്തിൽ തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിൽ ഒളിവിൽ കഴിയുകയായിരുന്നു. പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്താനായത്. പ്രതിയെ കേരളത്തിലെത്തിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.