- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മരണവെപ്രാളത്തിൽ റോഡിലൂടെ ഓടുന്ന ഒരാൾ; ബൈപ്പാസിന് സമീപം കുറ്റാക്കൂരിരുട്ടിൽ ഭീതിപ്പെടുത്തുന്ന കാഴ്ചകൾ; വിഴിഞ്ഞത്ത് യുവാക്കൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി; കാരണം അവ്യക്തം
വിഴിഞ്ഞം: നാട്ടുകാരെ ഭീതിയിലാക്കി യുവാക്കൾ തമ്മിൽ റോഡിൽ ഏറ്റുമുട്ടി. പൊതുവഴിയിലാണ് യുവാക്കൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സംഭവത്തിൽ ഒരാൾക്ക് കുത്തേറ്റതായും വിവരങ്ങൾ ഉണ്ട്. വിഴിഞ്ഞം കല്ലുവെട്ടാൻ കുഴിയിലാണ് സംഭവം നടന്നത്. ഏറ്റുമുട്ടലിൽ ഒരാളുടെ കൈയ്യിൽ കുത്തേറ്റു. കരിംകുളം സ്വദേശി മാർട്ടിനാണ് കുത്ത് കൊണ്ട് പരിക്ക് പറ്റിയത്.
കേസിൽ മറ്റ് പ്രതികളായ ബാലരാമപുരം ആർ.സി. സ്ട്രീറ്റിൽ സോജൻ, ഉച്ചക്കട വട്ടവിള സ്വദേശി കണ്ണൻ എന്നിവർ ഒളിവിലാണെന്ന് വിഴിഞ്ഞം പോലീസ് അറിയിച്ചു. ചൊവ്വാഴ്ച രാത്രിയിൽ ബൈപ്പാസിന് സമീപമാണ് യുവാക്കൾ തമ്മിൽ ഏറ്റുമുട്ടിയത്. സംഘർഷത്തിനിടയ്ക്ക് കൈക്ക് കുത്തേറ്റ മാർട്ടിൻ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു.
അതേസമയം, സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും വിഴിഞ്ഞം പോലീസ് വ്യക്തമാക്കി. ഏറ്റുമുട്ടലിന്റെ പിന്നിലെ കാരണം വ്യക്തമല്ലെന്നും അവർ പറഞ്ഞു. ഒളിവിൽ പോയ പ്രതികൾക്കായുള്ള തിരച്ചിൽ നടക്കുകയാണെന്നും അവരെ കിട്ടിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കുവെന്നും വിഴിഞ്ഞം പോലീസ് പറഞ്ഞു.