- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂറിലോസിന് വ്യാജ അക്കൗണ്ട് ഇല്ല; നടന്നത് ഓണ്‍ലൈന്‍ തട്ടിപ്പു തന്നെ; രണ്ട് അക്കൗണ്ട് മരവിപ്പിച്ചു; വൈദികനെ പറ്റിച്ചവരെ കണ്ടെത്താന്‍ പിണറായി പോലീസ്
മല്ലപ്പള്ളി: മലങ്കര യാക്കോബായ സുറിയാനി സഭ നിരണം ഭദ്രാസനത്തിന്റെ മുന്‍ മെത്രാപ്പൊലിത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെ പറ്റിച്ചവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതം. മുന്‍ മെത്രാപ്പൊലിത്തയുടെ അക്കൗണ്ടില്‍നിന്ന് 15,01,186 രൂപ ഓണ്‍ലൈനായി തട്ടിയെടുത്തവരുടെ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. യെസ് ബാങ്കിന്റെ ഡല്‍ഹിയിലെയും ഐ.ഒ.ബി.യുടെ ജയ്പുരിലെയും തട്ടിപ്പുകാരുടെ അക്കൗണ്ടുകളിലെ ഇടപാടുകളാണ് അന്വേഷണത്തിന്റെ ഭാഗമായി തടഞ്ഞത്. അടുത്തയാഴ്ച പോലീസ് സംഘം ഡല്‍ഹിയില്‍ എത്തി തുടരന്വേഷണം നടത്തും. നരേഷ് ഗോയല്‍ കള്ളപ്പണ ഇടപാടില്‍ തന്റെ ബാങ്ക് അക്കൗണ്ട് ബന്ധിക്കപ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ […]
മല്ലപ്പള്ളി: മലങ്കര യാക്കോബായ സുറിയാനി സഭ നിരണം ഭദ്രാസനത്തിന്റെ മുന്‍ മെത്രാപ്പൊലിത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെ പറ്റിച്ചവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതം. മുന്‍ മെത്രാപ്പൊലിത്തയുടെ അക്കൗണ്ടില്‍നിന്ന് 15,01,186 രൂപ ഓണ്‍ലൈനായി തട്ടിയെടുത്തവരുടെ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. യെസ് ബാങ്കിന്റെ ഡല്‍ഹിയിലെയും ഐ.ഒ.ബി.യുടെ ജയ്പുരിലെയും തട്ടിപ്പുകാരുടെ അക്കൗണ്ടുകളിലെ ഇടപാടുകളാണ് അന്വേഷണത്തിന്റെ ഭാഗമായി തടഞ്ഞത്. അടുത്തയാഴ്ച പോലീസ് സംഘം ഡല്‍ഹിയില്‍ എത്തി തുടരന്വേഷണം നടത്തും.
നരേഷ് ഗോയല്‍ കള്ളപ്പണ ഇടപാടില്‍ തന്റെ ബാങ്ക് അക്കൗണ്ട് ബന്ധിക്കപ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ രണ്ടുദിവസം വെര്‍ച്വല്‍ കസ്റ്റഡിയില്‍ ആണെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെ പറ്റിച്ചത്. നടപടി ഒഴിവാക്കാന്‍ പണം നല്‍കി എന്ന പ്രചാരണം ശരിയല്ല. സുപ്രീംകോടതി നിരീക്ഷണത്തിലുള്ള അക്കൗണ്ടിലേക്ക് പണം കൈമാറണമെന്ന അവരുടെ നിര്‍ദേശമാണ് പാലിച്ചത്. സി.ബി.ഐ., സുപ്രീംകോടതി എന്നിവയുടെ എംബ്ലം പതിപ്പിച്ച ഉത്തരവുകള്‍ വാട്‌സാപ്പിലൂടെ കൈമാറി. വിരമിക്കല്‍ ആനുകൂല്യം അടക്കമുള്ള തുകയാണ് തട്ടിപ്പ് സംഘം കൈക്കലാക്കിയത്. പറ്റിക്കപ്പെട്ടുവെന്ന് മനസ്സിലായതോടെ കൂറിലോസ് കേസും കൊടുത്തു. ഇതോടെ പോലീസ് അന്വേഷണം വ്യാപകമാക്കി,
തട്ടിപ്പ് സംഘം 8937011759, 8958268313 എന്നീ ഫോണ്‍ നമ്പരുകളില്‍ നിന്നാണ് മുന്‍ മെത്രാപ്പൊലീത്തയെ വീഡിയോകോള്‍ ചെയ്തിരുന്നത്. വെര്‍ച്വല്‍ അറസ്റ്റില്‍ ആണെന്ന് വിശ്വസിപ്പിച്ച് ഓഗസ്റ്റ് മൂന്നിന് മല്ലപ്പള്ളി ഫെഡറല്‍ ബാങ്ക് അക്കൗണ്ടില്‍നിന്നും ഡല്‍ഹിയിലുളള യെസ് ബാങ്ക് അക്കൗണ്ടിലേക്ക് (001661900003106) 13,31,186 രൂപയും ഓഗസ്റ്റ് അഞ്ചിന് സുഹൃത്തിന്റെ മാവേലിക്കര ഫെഡറല്‍ ബാങ്ക് അക്കൗണ്ടില്‍നിന്നും ജയ്പുരിലെ ഐ.ഒ.ബി. അക്കൗണ്ടിലേക്ക് (154901000007205) 1,70,000 രൂപയും നിര്‍ബന്ധമായി വാങ്ങിയെടുത്തു. ആകെ 15,01,186 രൂപ നഷ്ടം വരുത്തി. കീഴ്വായ്പൂര് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ വിപിന്‍ ഗോപിനാഥിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതികളെ അതിവേഗം കണ്ടെത്താനാകും എന്നാണ് പ്രതീക്ഷ.
തെരഞ്ഞെടുപ്പ് തോല്‍വിയില്‍ ഇടതുമുന്നണിയെ വിമര്‍ശിച്ച യാക്കോബായ സഭ നിരണം മുന്‍ ഭദ്രാസന മെത്രാപ്പോലീത്ത ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് വന്നിരുന്നു. മതപുരോഹിതന്മാര്‍ക്കിടയിലും ചില വിവരദോഷികള്‍ ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രി വിമര്‍ശിച്ചത്. ഇതേ വൈദികനെയാണ് തട്ടിപ്പുകാര്‍ പറ്റിച്ചത്. സമാനതകളില്ലാത്ത വിധം ചതിയൊരുക്കിയായിരുന്നു കബളിപ്പിക്കല്‍. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതികളെ എത്രയും വേഗം പിടികൂടണമെന്ന നിര്‍ദ്ദേശം പോലീസിന് മുഖ്യമന്ത്രി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വിശദ അന്വേഷണം പോലീസ് നടത്തുന്നതും.
മാര്‍ കൂറിലോസിന്റെ പേരുപയോഗിച്ച് വ്യാജ ബാങ്ക് അക്കൗണ്ട് രൂപീകരിച്ച് തട്ടിപ്പ് നടത്തുന്നുണ്ടെന്നും ഇതിനെതിരായ നിയമനടപടികള്‍ക്കും, അക്കൗണ്ട് വേരിഫിക്കേഷനുമായി നിശ്ചിത തുക നല്‍കണമെന്നും ആവശ്യപ്പെട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ എന്ന് പരിചയപ്പെടുത്തിയ വ്യക്തി ഫോണില്‍ ബന്ധപ്പെട്ടുകയായിരുന്നു. തുടര്‍ നടപടികള്‍ക്കായി നിശ്ചിത തുക നല്‍കാനും ആവശ്യപ്പെട്ടു. ഈ തുക നല്‍കിയ ശേഷമാണ് പിന്നീട് അക്കൗണ്ടില്‍ നിന്നും പതിനഞ്ചര ലക്ഷം രൂപ നഷ്ടമായതായി കണ്ടെത്തിയത്.
പണം നഷ്ടമായതോടെ ഫോണ്‍നമ്പര്‍ ഉള്‍പ്പടെയുള്ള വിശദാംശങ്ങള്‍ അടക്കം പൊലീസില്‍ പരാതി നല്‍കി. പരാതിയില്‍ കീഴ്വായ്പൂര് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോലീസ് അന്വേഷണത്തില്‍ ഗീവര്‍ഗീസ് കൂറിലോസിന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഇല്ലെന്നും നടന്നത് ഓണ്‍ലൈന്‍ തട്ടിപ്പാണെന്നും വ്യക്തമായിട്ടുണ്ട്.