- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
നെയ്യാറ്റിന്‍കര ആയുര്‍വേദ ആശുപത്രിയിലേക്ക് എന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയത് ഇന്നലെ ഉച്ചയ്ക്ക്; ഇന്ന് രാവിലെ പോലീസിന്റെ പരിശോധനയില്‍ ആശുപത്രിയില്‍ എത്തിയതിന് സിസിടിവി തെളിവില്ല; ബാലരാമപുരത്ത് കാണാതായ ഗിരിജയ്ക്കായി വ്യാപക തെരച്ചിലുമായി പോലീസ്; സിസിടിവിയില്‍ തുമ്പു കിട്ടുമെന്ന പ്രതീക്ഷയില്‍ അന്വേഷണം
തിരുവനന്തപുരം: ബാലരാമപുരത്ത് നിന്നും കാണാതായ വീട്ടമ്മയ്ക്കായി ഉര്‍ജ്ജിത അന്വേഷണവുമായി നെയ്യാറ്റിന്‍കര പോലീസ്. ഇന്നലെ ഉച്ചയ്ക്ക് ബാലരമാപുരത്തെ വഴിമുക്കില്‍ നിന്നും കാഞ്ഞിരക്കുളം ഭാഗത്തുള്ള റോഡിന് സൈഡ് വഴിയിലെ വീട്ടില്‍ നിന്നും ഇറങ്ങിയതാണ് വീട്ടമ്മ. പിന്നീട് ഗിരിജ വീട്ടിലേക്ക് മടങ്ങിയെത്തിയില്ല. കാണാതായതോടെ വീട്ടുകാര്‍ തിരച്ചില്‍ നടത്തി. ബന്ധുക്കളുടെ അടുത്തൊന്നും എത്തിയില്ലെന്ന് മനസ്സിലാക്കി പോലീസിലും പരാതി നല്‍കി. പോലീസ് പ്രദേശമാകെ പരിശോധിച്ചു. നെയ്യാറ്റിന്‍കരയിലെ ആയുര്‍വേദ ആശുപത്രിയിലേക്കെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്. ഈ സാഹചര്യത്തില്‍ ഇന്ന് രാവിലെ ആയുര്‍വേദ ആശുപത്രിയിലും എത്തി പോലീസ് സിസിടിവി പരിശോധിച്ചു. എന്നാല്‍ തുമ്പൊന്നും കിട്ടിയില്ല.
പ്രദേശത്തെ സിസിടിവി പരിശോധിച്ച് അന്വേഷണം തുടരുകയാണ്. നെയ്യാറ്റിന്‍കരയ്ക്ക് അടുത്തായിരുന്നു ഏറെ നാളായി താമസം. അടുത്ത കാലത്താണ് ബാലരാമപുരത്തെ പുതിയ വീട്ടിലേക്ക് എത്തിയത്. ക്ഷേത്രങ്ങളും മറ്റും കേന്ദ്രീകരിച്ചും പരിശോധനകള്‍ തുടരുന്നുണ്ട്. കാണാതാകുമ്പോള്‍ വെള്ള നിറത്തിലുള്ള കസവ് സാരിയും നീല ബ്ലൗസുമാണ് ധരിച്ചിരുന്നത്. ബാലരാമപുരത്ത് തച്ചംവിളകാം കല്ലുംമൂട് സായൂജ്യം വീട്ടിലാണ് താമസിച്ചിരുന്നത്. ആശുപത്രിയില്‍ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയതെന്ന് എഫ് ഐ ആര്‍ പറയുന്നു.
മരുമകന്‍ വിഹാസാണ് പോലീസില്‍ പരാതി നല്‍കിയത്. രാത്രി പതിനൊന്ന് മണിയോടെയാണ് പോലീസില്‍ പരാതി കിട്ടിയത്. മൂന്നുകാലിന്‍മൂടുള്ള ആയുര്‍വേദ ആശുപത്രിയ്ക്ക് അടുത്തുള്ള സിസിടിവി കേന്ദ്രീകരിച്ചാണ് അന്വേഷണം.