- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാനത്താവളത്തിന് മുന്നില്‍ കടയില്‍ തന്ത്രമൊരുങ്ങി; തിരുന്നല്വേലിക്കാരനിലെ 'സ്വര്‍ണ്ണം' പദ്ധതി കസ്റ്റംസ് പൊളിച്ചു; തിരുവനന്തപുരത്തും പൊട്ടിക്കലുകാര്‍
തിരുവനന്തപുരം: തിരുവനന്തപുരത്തും സ്വര്‍ണ്ണം തട്ടിക്കല്‍ സംഘം. കോഴിക്കോട് വിമാനത്താവളത്തില്‍ വ്യാപകമായി കണ്ടു വരുന്ന പൊട്ടിക്കല്‍ രീതി തിരുവനന്തപരുത്തും സജീവമെന്നാണ് തെളിയുന്നത്. സ്വര്‍ണക്കടത്ത് സംഘാംഗത്തെ തട്ടിക്കൊണ്ടുപോയ കേസില്‍ 5 പേര്‍ പൊലീസില്‍ കീഴടങ്ങിയത് മാഫിയാ പ്രവര്‍ത്തനം കൂടുതല്‍ പുറത്തു വരാതിരിക്കാനാണ്. വള്ളക്കടവ് സ്വദേശികളായ ഹക്കിം, നിഷാദ്, ഷെഫീക്ക്, സെയ്ദ് അബ്ദുല്‍ സലാം, മാഹീന്‍ എന്നിവരാണ് കീഴടങ്ങിയത്. തിരുവനന്തപുരം വിമാനത്താവളത്തിനു സമീപത്തുനിന്ന് ഓട്ടോയില്‍ സഞ്ചരിച്ച തിരുനെല്‍വേലി സ്വദേശി ഉമറിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളാണിവര്‍. ഓട്ടോ ഡ്രൈവര്‍ പോലീസിനെ അറിയിച്ചതാണ് നിര്‍ണ്ണായകമായത്. […]
തിരുവനന്തപുരം: തിരുവനന്തപുരത്തും സ്വര്‍ണ്ണം തട്ടിക്കല്‍ സംഘം. കോഴിക്കോട് വിമാനത്താവളത്തില്‍ വ്യാപകമായി കണ്ടു വരുന്ന പൊട്ടിക്കല്‍ രീതി തിരുവനന്തപരുത്തും സജീവമെന്നാണ് തെളിയുന്നത്. സ്വര്‍ണക്കടത്ത് സംഘാംഗത്തെ തട്ടിക്കൊണ്ടുപോയ കേസില്‍ 5 പേര്‍ പൊലീസില്‍ കീഴടങ്ങിയത് മാഫിയാ പ്രവര്‍ത്തനം കൂടുതല്‍ പുറത്തു വരാതിരിക്കാനാണ്.
വള്ളക്കടവ് സ്വദേശികളായ ഹക്കിം, നിഷാദ്, ഷെഫീക്ക്, സെയ്ദ് അബ്ദുല്‍ സലാം, മാഹീന്‍ എന്നിവരാണ് കീഴടങ്ങിയത്. തിരുവനന്തപുരം വിമാനത്താവളത്തിനു സമീപത്തുനിന്ന് ഓട്ടോയില്‍ സഞ്ചരിച്ച തിരുനെല്‍വേലി സ്വദേശി ഉമറിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളാണിവര്‍. ഓട്ടോ ഡ്രൈവര്‍ പോലീസിനെ അറിയിച്ചതാണ് നിര്‍ണ്ണായകമായത്.
സ്വര്‍ണക്കടത്ത് സംഘാംഗമായ ഉമര്‍ സിംഗപ്പൂരില്‍നിന്ന് സ്വര്‍ണം കൊണ്ടുവരുന്ന ആളിനെ കാത്ത് വിമാനത്താവളത്തിനു പുറത്ത് നില്‍ക്കുകയായിരുന്നു. യാത്രക്കാരനില്‍നിന്ന് സ്വര്‍ണം വാങ്ങി മറ്റൊരു സംഘത്തെ ഏല്‍പ്പിക്കുക എന്നതായിരുന്നു ഉമറിന്റെ ദൗത്യം. എന്നാല്‍ യാത്രക്കാരനെ കസ്റ്റംസ് തടഞ്ഞുവച്ചതോടെ ശ്രമം പാളി. ഇതോടെ വിമാനത്താവളത്തില്‍നിന്ന് ഉമര്‍ തമ്പാനൂര്‍ ബസ് സ്റ്റാന്റിലേക്ക് ഓട്ടോ വിളിച്ചു. എന്നാല്‍ ഉമറിന്റെ ദൗത്യം അട്ടിമറിക്കാന്‍ ചിലര്‍ വിമാനത്താവള പരിസരത്തുണ്ടായിരുന്നു
ഇസിംഗപ്പുരില്‍നിന്നും സ്വര്‍ണവുമായി ആള്‍ വരുന്നുണ്ടെന്നും അയാളില്‍നിന്നു സ്വര്‍ണം വാങ്ങാന്‍ തമിഴ്നാട്ടില്‍നിന്ന് മുഹമ്മദ് ഉമര്‍ എത്തുമെന്നും വിവരം കിട്ടിയതിനെ തുടര്‍ന്ന് പ്രതികള്‍ വിമാനത്താവളത്തിനു സമീപം കാത്തുനില്‍ക്കുകയും പിന്നീട് ഉമര്‍ പോയ ഓട്ടോയെ രണ്ടു കാറുകളിലായി പിന്തുടരുകയും ചെയ്തു. തകരപ്പറമ്പ് ഓവര്‍ബ്രിജിനു സമീപം ഓട്ടോ തടഞ്ഞുനിര്‍ത്തി സംഘം ഉമറിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. പിന്നീട് ഉമറിന്റെ കൈയില്‍ സ്വര്‍ണമില്ലെന്നു മനസിലായതോടെ അയാളെ വഴിയില്‍ ഉപേക്ഷിച്ചു.
ഉമര്‍ യാത്ര ചെയ്ത ഓട്ടോറിക്ഷയിലെ ഡ്രൈവറാണ് തട്ടിക്കൊണ്ടുപോകലിനെക്കുറിച്ച് പൊലീസിനെ അറിയിച്ചത്. സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണം നിര്‍ണ്ണായകമായി. പപോലീസ് എല്ലാം തിരിച്ചറിഞ്ഞു എ്‌ന് മനസ്സിലാക്കി പ്രതികള്‍ വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. സ്വര്‍ണക്കടത്തു സംഘങ്ങള്‍ തമ്മിലുള്ള വൈരാഗ്യമാണ് തട്ടിക്കൊണ്ടുപോകലിന് കാരണമായത്. മുഹമ്മദ് ഉമര്‍ തുടര്‍ച്ചയായിതിരുവനന്തപുരത്ത് എത്തുന്നതും സ്വര്‍ണ്ണ കടത്ത് വിവരങ്ങളും, തട്ടിക്കൊണ്ടു പോയ പ്രതികള്‍ നിരീക്ഷിച്ചിരുന്നു.
ഇതില്‍ ഒന്നാം പ്രതി ഹക്കീം വിമാനത്താവളത്തിന് സമീപം കട നടത്തുകയാണ്. ഇവിടെ സ്ഥിരം സന്ദര്‍ശകനായ ഉമറിന്റെ വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് തട്ടികൊണ്ടുപോയി സ്വര്‍ണ്ണം കൈക്കലാക്കാമെന്ന് ഇവര്‍ തീരുമാനിക്കുന്നത്.