- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
സ്വര്‍ണമോ നികുതി നല്‍കേണ്ടതോ ആയ എന്തെങ്കിലും വസ്തുക്കള്‍ കൈവശം ഉണ്ടോയെന്ന് ചോദിച്ചു; ഇല്ലെന്ന് മറുപടി; എന്നാല്‍ പിശോധനയില്‍ ഡിറ്റ്ക്ടറില്‍ ലോഹത്തിന്റെ സാന്നിധ്യം കാണിച്ചു; ട്രോളിയും സ്‌കാന്‍ ചെയ്തു; ഒന്നും കണ്ടെത്തിയില്ല; രന്യയെ കുടുക്കിയത് മെറ്റല്‍ ഡിറ്റക്ടര്‍
ബെംഗളൂരു: കന്നഡ നടി രന്യ റാവു നടത്തിയ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 14 കിലോ സ്വര്‍ണമാണ് രന്യ കടത്തിയത്. കസ്റ്റംസ് ചോദ്യം ചെയ്തപ്പോള്‍ തന്റെ കൈവശം ഒന്നും ഇല്ല എന്നായിരുന്നു മറുപടി. തുടര്‍ന്ന് ഗ്രീന്‍ ചാനല്‍ വഴി കടക്കാനായിരുന്നു രന്യയുടെ ശ്രമം. എന്നാല്‍ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ രന്യയെ തടഞ്ഞു. സ്വര്‍ണമോ നികുതി നല്‍കേണ്ടതോ ആയ എന്തെങ്കിലും വസ്തുക്കള്‍ കൈവശം ഉണ്ടോയെന്ന് ചോദിച്ചു. അപ്പോഴും മറുപടി ഇല്ലെന്നായിരുന്നു.
തുടര്‍ന്ന് മെറ്റല്‍ ഡിറ്റ്ക്ടറില്‍ ലോഹത്തിന്റെ സാന്നിധ്യം കാണിച്ചു. തുടര്‍ന്ന് നടിയുടെ ഹാന്‍ഡ് ബാഗും ട്രോളിയും എല്ലാം സ്‌കാന്‍ ചെയ്‌തെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്നാണ് രന്യ റാവുവിനെ പരിശോധനയ്ക്ക് വിധേയമാക്കിയത്. ഈ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. ക്രേപ്പ് ബാന്‍ഡേജും മറ്റും ഉപയോഗിച്ച് അരക്കെട്ടിലും കാലിലുമായി സ്വര്‍ണക്കട്ടികള്‍ കെട്ടിവെച്ചിരുന്നു. മുറിച്ച നിലയിലുള്ള സ്വര്‍ണത്തിന്റെ ചില കഷണങ്ങള്‍ ഷൂസിലും പാന്റ്‌സിന്റെയും പോക്കറ്റുകളില്‍ ഒളിപ്പിച്ച നിലയിലും കണ്ടെടുത്തു.
ആകെ 14213.050 ഗ്രാം 24 കാരറ്റ് സ്വര്‍ണമാണ് രന്യയില്‍ നിന്ന് കണ്ടെടുത്തതെന്ന് ഡിആര്‍ഐ അറസ്റ്റ് മെമ്മോയില്‍ പറയുന്നു. തൊട്ടുപിന്നാലെ രന്യയുടെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ 2.67 കോടി രൂപയും രണ്ട് കോടിയുടെ ആഭരണങ്ങളും ഡിആര്‍ഐ കണ്ടെടുത്തു. പണത്തിന്റെ ഉറവിടമോ ആഭരണങ്ങള്‍ വാങ്ങിയതിന്റെ ബില്ലുകളോ ഉണ്ടായിരുന്നില്ല.
ചോദ്യം ചെയ്യലില്‍ രന്യ എല്ലാ വസ്തുതകളും വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ലെന്നാണ് ഡിആര്‍ഐയുടെ മെമ്മോയില്‍ പറയുന്നത്. അന്വേഷണത്തില്‍ അവര്‍ പൂര്‍ണ്ണമായി സഹകരിച്ചിട്ടില്ല, തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമങ്ങളെ തടയുമെന്നും ഡിആര്‍ഐ വ്യക്തമാക്കുന്നു. മാര്‍ച്ച് നാലിന് ബെംഗളൂരു വിമാനത്താവളത്തില്‍ ദുബായില്‍ നിന്നുള്ള എമിറേറ്റ്സ് വിമാനത്തില്‍ വന്നിറങ്ങിയ രന്യ ടെര്‍മിനല്‍ രണ്ടില്‍ എത്തിയത്.