കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്‌ക്രൂ ഡ്രൈവറിന്റെയും പ്ലാസ്റ്റിക് പൂക്കളുടേയും മറവില്‍ 61 ലക്ഷം രൂപയുടെ സ്വര്‍ണം കടത്തിക്കൊണ്ടുവന്ന ബംഗളൂരു സ്വദേശിനിയായ യുവതി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അറസ്റ്റില്‍. കുവൈത്തില്‍ നിന്ന് വന്ന ബെംഗളരു സ്വദേശിനി മുബീനയാണ് കസ്റ്റംസിന്റെ പിടിയിലായത്. സ്‌ക്രൂഡ്രൈവറുടെ പിടിയെന്ന് തോന്നുന്ന വിധത്തില്‍ അതിവിദഗ്ധമായി പിടിയുടെ അകത്താണ് സ്വര്‍ണം ഘടിപ്പിച്ചിരുന്നത്.

26 ഓളം വയറുകളുടേയും കമ്പികളുടേയും രൂപത്തിലാക്കിയാണ് ഇത് ഘടിപ്പിച്ചത്. പെട്ടെന്ന് തിരിച്ചറിയാതിരിക്കാന്‍ സ്റ്റീല്‍ കളര്‍ ഇതിന്മേല്‍ പൂശുകയും പ്ലാസ്റ്റിക് കവര്‍ ചെയ്യുകയും ചെയ്തിരുന്നു. കസ്റ്റംസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കൂടുതല്‍ ചോദ്യം ചെയ്തു. ഇത്തരത്തില്‍ സ്വര്‍ണകടത്തിന് ഇവരെ സഹായിച്ചവരിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് കസ്റ്റംസ് അറിയിച്ചു.

61 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് ഇവര്‍ വിമാനത്താവളത്തിലൂടെ കടത്തിക്കൊണ്ടുവരാന്‍ ശ്രമിച്ചത്. പതിവായി കണ്ടുവരുന്ന രീതിയില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് മുബീന സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.സ്‌ക്രൂഡ്രൈവറിനുള്ളിലും പ്ലാസ്റ്റിക് പൂവിനുള്ളിലുമായി രൂപമാറ്റം വരുത്തി ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. വയറുകളുടേയും കമ്പികളുടേയും രൂപത്തിലേക്ക് മാറ്റിയ ശേഷമാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

സ്വര്‍ണമാണെന്ന് എളുപ്പത്തില്‍ തിരിച്ചറിയാതിരിക്കാന്‍ വയറുകളിലും കമ്പികളിലും സ്റ്റീല്‍ നിറത്തിലുള്ള പെയിന്റ് അടിക്കുകയും ചെയ്തിരുന്നു. ഇതിന് പുറത്ത് പ്ലാസ്റ്റിക് കൊണ്ട് മൂടുകയും ചെയ്തിരുന്നു. അതിനാല്‍ പിടിക്കപ്പെടില്ലെന്ന് യുവതി കരുതിയിരുന്നു.കുവൈറ്റില്‍ നിന്ന് കൊച്ചിയിലെത്തിയ വിമാനത്തിലെ യാത്രക്കാരിയായിരുന്നു പിടിയിലായ മുബീന. സ്‌ക്രൂഡ്രൈവറിന്റെ പിടിയുടെ അകത്ത് അതിവിദഗ്ധമായാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.

കസ്റ്റംസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ചോദ്യം ചെയ്യല്‍ ആരംഭിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്തിന് സഹായിച്ചവരിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് കസ്റ്റംസ് അറിയിച്ചു. സംഘത്തില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥര്‍. മുമ്പ് ഇവര്‍ സമാനമായ രീതിയില്‍ സ്വര്‍ണം കടത്തിയിട്ടുണ്ടോയെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കസ്റ്റംസ് അധികൃതര്‍ അന്വേഷിക്കുന്നുണ്ട്.