ന്യൂഡല്‍ഹി: അതീവ സുരക്ഷാ മേഖലയായ റെഡ് ഫോര്‍ട്ടിന്റെ പരിസരത്ത് മോഷ്ണം. ഏകദേശം ഒന്നരക്കോടിയുടെ മോഷ്മാണ് നടന്നിരിക്കുന്നത്. സ്വര്‍ണവും രത്നങ്ങളും അടങ്ങിയ കലശവും സ്വര്‍ണ തേങ്ങയുമാണ് സ്ഥലത്ത് നിന്നും മോഷ്ണം പോയത്. മോഷ്ണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം 28 മുതല്‍ സെപ്റ്റംബര്‍ 7 വരെ റെഡ് ഫോര്‍ട്ടിന് സമീപം നടന്ന മതപരിപാടിക്കിടെയാണ് മോഷണം നടന്നത്. പരിപാടിയില്‍ പങ്കെടുത്ത വ്യവസായി സുധീര്‍ ജെയ്ന്‍ കൊണ്ടുവെച്ച വിലപിടിപ്പുള്ള വസ്തുക്കളാണ് കവര്‍ന്നത്.

കഴിഞ്ഞ ബുധനാഴ്ച ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള ചടങ്ങില്‍ പങ്കെടുക്കാനെത്തിയതിന് പിന്നാലെ ആളുകളുടെ ശ്രദ്ധ സ്റ്റേജില്‍ നിന്ന് മാറിയപ്പോഴാണ് കലശം കാണാതായത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നുമാണ് പൊലീസ് അറിയിച്ചത്.