- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൈവെട്ടു കേസിലെ പ്രതിക്ക് ഒളിച്ചു താമസിക്കാന്‍ സൗകര്യമൊരുക്കി; കണ്ണൂര്‍ സ്വദേശിയായ പി.എഫ്.ഐ പ്രവര്‍ത്തകന്‍ എന്‍ ഐ എ കസ്റ്റഡിയില്‍
കണ്ണൂര്‍ : കൈവെട്ടു കേസിലെ പ്രതിയെ ഒളിവില്‍ കഴിയാന്‍ ശ്രമിച്ചതിന് ഇരിട്ടി വിളക്കോട് സ്വദേശിയെ ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. കാക്കയങ്ങാടിനടുത്തെ വിളക്കോട്ടൂര്‍ സ്വദേശി സഫീറിനെയാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. തലശേരി കോടതി പരിസരത്ത് നിന്നും വ്യാഴാഴ്ച്ച ഉച്ചയ്ക്കാണ് പ്രതിയെ എന്‍ ഐ എ പിടികൂടിയത്. തൊടുപുഴ ന്യൂമാന്‍ കോളേജ് മലയാളം പ്രൊഫസര്‍ ടി.ജെ.ജോസഫിന്റെ കൈ പത്തി വെട്ടിമാറ്റിയ കേസിലെ പ്രതിയായ എറണാകുളം സ്വദേശി സവാദിന് മട്ടന്നൂരില്‍ ഒളിത്താവളമൊരുക്കിയെന്ന കേസിലാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ സഫീറിനെ […]
കണ്ണൂര്‍ : കൈവെട്ടു കേസിലെ പ്രതിയെ ഒളിവില്‍ കഴിയാന്‍ ശ്രമിച്ചതിന് ഇരിട്ടി വിളക്കോട് സ്വദേശിയെ ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. കാക്കയങ്ങാടിനടുത്തെ വിളക്കോട്ടൂര്‍ സ്വദേശി സഫീറിനെയാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്.
തലശേരി കോടതി പരിസരത്ത് നിന്നും വ്യാഴാഴ്ച്ച ഉച്ചയ്ക്കാണ് പ്രതിയെ എന്‍ ഐ എ പിടികൂടിയത്. തൊടുപുഴ ന്യൂമാന്‍ കോളേജ് മലയാളം പ്രൊഫസര്‍ ടി.ജെ.ജോസഫിന്റെ കൈ പത്തി വെട്ടിമാറ്റിയ കേസിലെ പ്രതിയായ എറണാകുളം സ്വദേശി സവാദിന് മട്ടന്നൂരില്‍ ഒളിത്താവളമൊരുക്കിയെന്ന കേസിലാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ സഫീറിനെ പിടികൂടിയത്.
ചിറ്റാരിപറമ്പിലെ എ.ബി വി.പി പ്രവര്‍ത്തകന്‍ ശ്യാമപ്രസാദിനെ കണ്ണവത്ത് നിന്നും ബൈക്ക് തടഞ്ഞു നിര്‍ത്തിവെട്ടിക്കൊന്ന കേസിലെ പത്താം പ്രതിയാണ് സഫീര്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ ഇയാളുടെ നേതൃത്വത്തിലാണ് മട്ടന്നൂര്‍ നഗരസഭാ പരിധിയില്‍ കൈ വെട്ടു കേസിലെ പ്രതിയായ സവാദിന് കുടുംബ സമേതം വാടകയ്ക്കു താമസിക്കാന്‍ വീടൊരുക്കിയത്. ആശാരി പണിയെടുത്ത് കുടുംബ സമേതം താമസിച്ചു വരുന്നതിനിടെയാണ് സവാദ് പിടിയിലാകുന്നത്. ഇതിനു ശേഷം ഒളിവില്‍ പോയ സഫീറിനെതിരെ കേസെടുത്തുവെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. രഹസ്യവിവരം ലഭിച്ചതുപ്രകാരമാണ് എന്‍. ഐ. എ ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടിയത്.