- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹമോചിതയായ ഹസ്ന ഏഴുമാസത്തോളമായി ആദിലിനൊപ്പം താമസത്തില്‍; കഴിഞ്ഞദിവസം ഹസ്‌ന മാതാവിനെ ഫോണില്‍ വിളിച്ച് അടുത്തദിവസം അങ്ങോട്ടുവരാമെന്ന് പറഞ്ഞു; പിന്നീട് വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ല; ഹസ്‌നയുടെ മരണത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് കുടുംബം
വിവാഹമോചിതയായ ഹസ്ന ഏഴുമാസത്തോളമായി ആദിലിനൊപ്പം താമസത്തില്‍;
കാക്കൂര്‍: പുതുപ്പാടി കൈതപ്പൊയിലിലെ സ്വകാര്യ അപ്പാര്‍ട്ട്മെന്റില്‍ യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയതില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്ത്. കാക്കൂര്‍ ഈന്താട് മുണ്ടപ്പുറത്തുമ്മല്‍ ഹസ്‌ന(34)യെ ബുധനാഴ്ചയാണ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹസ്‌നയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സമഗ്രാന്വേഷണം നടത്തി വ്യക്തത വരുത്തണമെന്നുമാണ് ബന്ധുക്കള്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞദിവസം ഹസ്‌ന മാതാവിനെ ഫോണില്‍വിളിച്ച് അടുത്തദിവസം അങ്ങോട്ടുവരാമെന്ന് പറഞ്ഞിരുന്നു. എന്നാല്‍, പിന്നീട് വിളിച്ചിട്ട് ഹസ്‌ന ഫോണെടുത്തിരുന്നില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെ ലഭിച്ചാല്‍ പരാതിനല്‍കുമെന്നും ഇവര്‍ പറഞ്ഞു.
വിവാഹമോചിതയായ ഹസ്ന ഏഴുമാസത്തോളമായി വേനക്കാവ് സ്വദേശി ആദിലി(29)നൊപ്പം താമസിച്ചുവരുകയായിരുന്നു. ആദിലും വിവാഹമോചിതനാണ്. കൈതപ്പൊയിലിലെ സ്വകാര്യ അപ്പാര്‍ട്ട്മെന്റിലാണ് ആദിലും ഹസ്നയും കഴിഞ്ഞ ഒരുമാസത്തോളമായി താമസിച്ചുവന്നിരുന്നത്. ബുധനാഴ്ച രാവിലെ പതിനൊന്നരയായിട്ടും ഹസ്ന മുറിതുറക്കാത്തതിനെത്തുടര്‍ന്ന് ആദില്‍ ഫ്‌ളാറ്റുടമയെ വിളിച്ചുവരുത്തുകയും തുടര്‍ന്ന് വാതില്‍ ചവിട്ടിപ്പൊളിക്കുകയുമായിരുന്നു എന്നാണ് പോലീസ് അറിയിച്ചത്.
ഈന്താട് മുണ്ടപ്പുറത്തുമ്മല്‍ ഉസ്മാന്‍-സഫിയ ദമ്പതിമാരുടെ മകളാണ് ഹസ്ന. പ്രാഥമികാന്വേഷണത്തില്‍ ദുരൂഹതയൊന്നും കണ്ടെത്തിയിട്ടില്ല. കൂടുതല്‍ അന്വേഷണം നടന്നുവരുകയാണെന്നും താമരശ്ശേരി പോലീസ് പറഞ്ഞു. അതേസമയം മരണത്തില്‍ ദുരൂഹതയുള്ളതായി പ്രദേശവാസികള്‍ പറയുന്നു. കാലുകള്‍ നിലത്ത് കുത്തിയ നിലയിലായിരുന്നു. കഴുത്തിന്റെ പിന്‍ഭാഗത്ത് മുറിവുകള്‍ ഉണ്ടായിരുന്നെന്നും അടച്ചിട്ട വാതില്‍ ചെറുതായി തള്ളിയപ്പോള്‍ തുറന്നതായും നാട്ടുകാര്‍ പറഞ്ഞു.
അപ്പാര്‍ട്ട്‌മെന്റിലേക്ക് നിരവധി വാഹനങ്ങള്‍ രാത്രി കാലങ്ങളില്‍ എത്തിയിരുന്നതായും പറയപ്പെടുന്നു. മരണശേഷവും ആദില്‍ സന്തോഷവാനായാണ് കാണപ്പെട്ടതെന്നും മരണം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
ഈങ്ങാപ്പുഴയില്‍ മാതാവിനെ വെട്ടിക്കൊന്ന ആഷിഖിന്റെ മാതൃസഹോദരിയുടെ മകനാണ് ആദില്‍. ആദിലിന്റെ വീട്ടില്‍ വെച്ചാണ് മകന്‍ ആഷിഖ് മാതാവായ സുബൈദയെ വെട്ടിക്കൊന്നത്. ഇവര്‍ രണ്ടുപേരുടെയും സുഹൃത്തായിരുന്നു ഭാര്യ ഷിബിലയെ വെട്ടിക്കൊന്ന യാസിര്‍. ഹസ്‌നയുടെ മരണത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.




