- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ലൈംഗിക തൊഴിലാളിയാണെന്ന് പരിചയപ്പെടുത്തി സൗഹൃദം; മുറിയില്‍ വിളിച്ചു വരുത്തി വീഡിയോ ചിത്രീകരിച്ച് ഹണി ട്രാപ്പ്: മരട് അനീഷിന്റെ സഹോദരനും ഭാര്യയും അടക്കം അഞ്ചു പേര് അറസ്റ്റില്‍
ഹണി ട്രാപ്പ്: മരട് അനീഷിന്റെ സഹോദരനും ഭാര്യയും അടക്കം അഞ്ചു പേര് അറസ്റ്റില്‍
തൃപ്പൂണിത്തുറ: വൈക്കം സ്വദേശിയായ യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും ഫോണും ബൈക്കും തട്ടിയെടുത്ത കേസില്‍ ഗുണ്ടാനേതാവ് മരട് അനീഷിന്റെ സഹോദരന്‍ ഉള്‍പ്പെടെ അഞ്ചു പേരെ പോലിസ് അറസ്റ്റ് ചെയ്തു. അനീഷിന്റെ അനിയന്‍ ആഷിക്ക് ആന്റണി (33), ആഷിക്കിന്റെ ഭാര്യ നേഹ (35), ആഷിക്കിന്റെ അടുപ്പക്കാരി സുറുമി (29), സുഹൃത്ത് പനങ്ങാട് വാടകയ്ക്കു താമസിക്കുന്ന തോമസ് (24), തോമസിന്റെ ഭാര്യ ജിജി (19) എന്നിവരെയാണു ഹില്‍പാലസ് പൊലീസ് അറസ്റ്റ് ചെയ്തത്.
യുവാവിനെ മുറിയില്‍ വിളിച്ചു വരുത്തി വീഡിയോ ചിത്രീകരിച്ച ശേഷം ഭീഷണിപ്പെടുത്തി പല തവണകളിലായി 13,500 രൂപയും മൊബൈല്‍ ഫോണും ബൈക്കും തട്ടിയെടുത്തെന്ന വൈക്കം സ്വദേശിയായ യുവാവിന്റെ പരാതിയിലായിരുന്നു കേസ്. ആഷിക് ആന്റണിയാണ് തട്ടിപ്പിന്റെ മുഖ്യ സൂത്രധാരന്‍. ഇയാള്‍ ലൈംഗിക തൊഴിലാളിയാണെന്നു തെറ്റിദ്ധരിപ്പിച്ചു സുറുമിയുടെ ഫോണ്‍ നമ്പര്‍ വൈക്കം സ്വദേശിയായ യുവാവിന് കൈമാറി. തുടര്‍ന്നു യുവാവുമായി സുറുമിയും ആഷിക്കും സൗഹൃദം സ്ഥാപിച്ചു.
കഴിഞ്ഞ നവംബറില്‍ തൃപ്പൂണിത്തുറ മാര്‍ക്കറ്റിനു സമീപമുള്ള ലോഡ്ജിലേക്കു ഇരുവരും ചേര്‍ന്ന് യുവാവിനെ വിളിച്ചുവരുത്തി. യുവാവ് മുറിയില്‍ എത്തി ശേഷം സുറുമി വാതില്‍ അടച്ചപ്പോള്‍ പുറത്തു കാത്തുനിന്ന ആഷിക്കും തോമസും വാതില്‍ തുറന്ന് അകത്തു കയറി ഇവരുടെ വിഡിയോ ചിത്രീകരിച്ചു. തുടര്‍ന്നു വിഡിയോ പ്രചരിപ്പിക്കുമെന്നു യുവാവിനെ നേഹ ഉള്‍പ്പടെയുള്ള സംഘം ഭീഷണിപ്പെടുത്തുകയായിരുന്നു.
ശേഷം നാലു പേരും ചേര്‍ന്ന് യുവാവിന്റെ ബൈക്ക് തട്ടിയെടുക്കുകയും തട്ടിയെടുത്ത ബൈക്ക് പണയം വച്ച് അതില്‍ ഒരു വിഹിതം ജിജിയുടെ അക്കൗണ്ടിലേക്ക് അയക്കുകയും ചെയ്തു. അന്വേഷണത്തില്‍ മൂന്ന് പ്രതികളെ നെട്ടൂരിനു സമീപമുള്ള വാടകവീട്ടില്‍ നിന്നും ഒരാളെ പനമ്പിള്ളിനഗറില്‍ നിന്നും ഒരാളെ മൂന്നാര്‍ റിസോര്‍ട്ടില്‍ നിന്നുമാണു പിടികൂടിയത്.
ഹില്‍പാലസ് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എ.എല്‍. യേശുദാസ്, എസ്‌ഐമാരായ കെ. അനില, യു.വി. വിഷ്ണു, എം.ആര്‍. സന്തോഷ്, എഎസ്‌ഐമാരായ ഉമേഷ് കെ. ചെല്ലപ്പന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ അഭിലാക്ഷി, സി.എല്‍. ബിന്ദു, എ.എം. ഷാന്റി, സ്‌ക്വാഡ് അംഗങ്ങളായ ബൈജു, പോള്‍ മൈക്കിള്‍ എന്നിവര്‍ ചേര്‍ന്നാണു പ്രതികളെ അറസ്റ്റ് ചെയ്തത്.