- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
യുവാവിനെ തേന്‍കെണിയില്‍ വീഴ്ത്തി ലോഡ്ജ് മുറിയിലേക്ക് വിളിച്ചു വരുത്തി; പൂട്ടിയിട്ട് മര്‍ദിച്ച് പണവും മൊബൈല്‍ ഫോണും മാലയും കവര്‍ന്നു; ഹണിട്രാപ്പ് സംഘത്തിലെ മൂന്ന് പേര്‍ വലപ്പാട് അറസ്റ്റില്‍
ഹണിട്രാപ്പ് സംഘത്തിലെ മൂന്ന് പേര്‍ വലപ്പാട് അറസ്റ്റില്‍
തൃപ്രയാര്‍: ഹണി ട്രാപ്പു കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. യുവാവിനെ വിളിച്ചുവരുത്തി ലോഡ്ജ് മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ച് പണവും മൊബൈല്‍ ഫോണും മാലയും കവര്‍ന്ന കേസിലാണ് മൂന്നംഗ സംഘത്തെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. വലപ്പാട് ബീച്ചില്‍ ഹിമ (25), കരയാമുട്ടത്ത് ചിക്കവയലില്‍ സ്വാതി (28), ചാമക്കാലയില്‍ ഷിബിന്‍ നൗഷാദ് (25) എന്നിവരാണ് പിടിയിലായത്.
ഡിസംബര്‍ 23ന് രാത്രി ഒമ്പതോടെ നാട്ടിക ബീച്ചില്‍ താമസിക്കുന്ന യുവാവിനെ തൃപ്രയാറുള്ള അപ്പാര്‍ട്ട്‌മെന്റിലേക്ക് വിളിച്ചുവരുത്തി മുറിയില്‍ പൂട്ടിയിട്ട് മര്‍ദിക്കുകയും 5000 രൂപയും ഒന്നര ലക്ഷത്തോളം രൂപ വിലമതിക്കുന്ന മൊബൈല്‍ ഫോണും കഴുത്തിലണിഞ്ഞിരുന്ന മാലയും തട്ടിയെടുക്കുകയായിരുന്നു.
ശേഷം പുറത്തുപോയ പ്രതികളെ പിന്തുടര്‍ന്ന് കവര്‍ന്ന സാധനങ്ങള്‍ തിരിച്ചുചോദിച്ച യുവാവിനെ വീണ്ടും മര്‍ദിച്ചു. അന്വേഷണസംഘത്തില്‍ എസ്.എച്ച്.ഒ എം.കെ. രമേശ്, എസ്.ഐ എബിന്‍, എ.എസ്.ഐ റംല, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ പ്രബിന്‍, മനോജ്, സുമി എന്നിവരാണുണ്ടായിരുന്നത്.