- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
അമ്മ ഒരാളുമായി സംസാരിക്കുന്നത് കണ്ടപ്പോൾ അച്ഛന് ദേഷ്യം വന്നു..; പിന്നെ വീട്ടിൽ വഴക്കായിരുന്നു..!!; മകൾ പോലീസിനോട് എല്ലാം തുറന്നുപറഞ്ഞത് വഴിത്തിരിവായി; കുളിമുറിയിലെ ഹീറ്ററിൽ നിന്ന് ഷോക്കേറ്റതെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമവും പാളി; യുവതിയുടെ മരണത്തിൽ വില്ലൻ ഭർത്താവിനെ പൂട്ടിയത് ഇങ്ങനെ
ബെംഗളൂരു: ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കുളിമുറിയിലെ ഹീറ്ററിൽ നിന്നു ഷോക്കേറ്റ് മരിച്ചതാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. ബെംഗളൂരു ഹെബ്ബഗോഡിയിൽ കഴിഞ്ഞ 15-നാണ് സംഭവം നടന്നത്. ബല്ലാരി സ്വദേശിയായ പ്രശാന്ത് കമ്മർ (35) ആണ് ഭാര്യ രേഷ്മയെ കൊലപ്പെടുത്തിയത്.
ഒൻപത് മാസം മുമ്പാണ് പ്രശാന്തും രേഷ്മയും വിവാഹിതരായത്. രേഷ്മയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ ഭർത്താവ് മരണപ്പെട്ടതിനെത്തുടർന്നാണ് ഇൻസ്റ്റഗ്രാം വഴി പ്രശാന്തുമായി പരിചയത്തിലാകുന്നതും പിന്നീട് വിവാഹിതരാകാൻ തീരുമാനിക്കുന്നതും. വിവാഹശേഷം ഇരുവരും ബെംഗളൂരു ഹെബ്ബഗോഡിയിൽ താമസമാരംഭിച്ചു. രേഷ്മയുടെ ആദ്യ ബന്ധത്തിലെ മകൾ ഇവർക്കൊപ്പമുണ്ടായിരുന്നു. മുംബൈയിലായിരുന്നു രേഷ്മ ജോലി ചെയ്തിരുന്നത്.
ഒക്ടോബർ 15-ന് വൈകുന്നേരമാണ് നാടിനെ നടുക്കിയ സംഭവം. സ്കൂൾ വിട്ട് വീട്ടിലെത്തിയ രേഷ്മയുടെ മകൾ, കുളിമുറിയിൽ അമ്മയെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. കുളിമുറിയുടെ വാതിൽ പുറത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. സംഭവസമയത്ത് പ്രശാന്ത് വീട്ടിലുണ്ടായിരുന്നില്ല. പെൺകുട്ടി ഉടൻതന്നെ ബെംഗളൂരുവിലുള്ള അമ്മയുടെ സഹോദരി രേണുകയെ വിവരം അറിയിച്ചു. രേണുക സ്ഥലത്തെത്തി രേഷ്മയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബല്ലാരിയിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ പ്രശാന്തും പിന്നീട് ആശുപത്രിയിലെത്തി. ഹീറ്ററിൽ നിന്ന് ഷോക്കേറ്റ് രേഷ്മ മരിച്ചതാകാമെന്ന് ഭർത്താവ് പ്രശാന്ത് പൊലീസിന് മൊഴി നൽകിയിരുന്നു. എന്നാൽ, രേഷ്മയുടെ മരണത്തിൽ സംശയം തോന്നിയ രേണുക, അടുത്ത ദിവസം ഹെബ്ബഗോഡി സ്റ്റേഷനിൽ പരാതി നൽകി.
രേഷ്മയുടെ മകൾ നൽകിയ മൊഴിയാണ് കേസിൽ നിർണായകമായത്. കുളിമുറി പുറത്തുനിന്നു പൂട്ടിയ നിലയിലായിരുന്നുവെന്നും, തലേദിവസം അമ്മ മറ്റൊരാളുമായി സംസാരിക്കുന്നതിൽ പ്രശാന്ത് ദേഷ്യപ്പെട്ടിരുന്നതായും മകൾ വെളിപ്പെടുത്തി. തുടർന്ന് പൊലീസ് പ്രശാന്തിനെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയുമായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു.
ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രശാന്ത് പൊലീസിൽ മൊഴി നൽകി. ഈ ദേഷ്യത്തിൽ രേഷ്മയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം, മൃതദേഹം കുളിമുറിയിലേക്ക് മാറ്റുകയും ഹീറ്ററിൽ നിന്നു ഷോക്കേറ്റ് മരിച്ചതായി വരുത്തിത്തീർക്കുകയുമായിരുന്നു പ്രതി. ഈ സംഭവം ബെംഗളൂരുവിൽ വലിയ ഞെട്ടലാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രതിക്കെതിരെ ശക്തമായ നിയമനടപടികൾക്ക് പൊലീസ് നീക്കം ആരംഭിച്ചിട്ടുണ്ട്.