- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
'ടാറ്റൂ പാർലർ' ക്ലിക്ക് ആകാൻ കടന്നകൈ; നാവ് രണ്ടായി കീറി മുറിച്ച് ഫ്രീക്കൻ; ലക്ഷങ്ങൾ മുടക്കി 'ഐ ടാറ്റൂ' കൂടി ചെയ്തു; മുഖം വികൃതമാക്കി നവമാധ്യമങ്ങളിൽ വീഡിയോസ്; ഫാൻസിനിഷ്ട്ടം നാവ് പിളര്‍ത്തി കാണിക്കുന്നത്; ഏലീയൻ ആണോയെന്ന് ചിലർ; 'ബോഡി മോഡിഫിക്കേഷൻ' ചെയ്യാനിറങ്ങിയവർക്ക് സംഭവിച്ചത്!
തിരുച്ചിറപ്പള്ളി: ഓരോ തലമുറ കഴിയുതോറും ട്രൻഡും ഫാഷനും മാറിക്കൊണ്ടിരിക്കും. അതുപോലെയാണ് സമൂഹത്തിൽ ഓരോ ഫാഷനും വരുന്നത്. പണ്ടൊക്കെ പച്ചകുത്തുന്നത് ഒരു ആചാരമായിരുന്നെങ്കിൽ ഇന്ന് അതൊക്കെ ഒരു ഫാഷൻ ആണ്. ശരീരം മുഴുവൻ പച്ചകുത്തുന്നവർ വരെ ഇപ്പോൾ സമൂഹത്തിൽ ഉണ്ട്. അതൊക്കെ ട്രെൻഡ് എന്നാണ് ചിലർ അവകാശപെടുന്നത്. അങ്ങനെ ഒരു സംഭവമാണ് തമിഴ്‌നാട്ടിൽ നടന്നിരിക്കുന്നത്.
അനധികൃതമായി ടാറ്റൂ പാര്‍ലര്‍ നടത്തിയതിനും യാതൊരു സുരക്ഷയുമില്ലാതെ 'നാവു പിളർത്തൽ' അടക്കമുളള 'ബോഡി മോഡിഫിക്കേഷന്‍' നടത്തിയതിനും ടാറ്റൂ ആര്‍ട്ടിസ്റ്റ് ഉള്‍പ്പെടെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലാണ് സംഭവം നടന്നത്. അനധികൃതമായി ടാറ്റൂ പാര്‍ലര്‍ നടത്തിവന്നിരുന്ന ഹരിഹരന്‍, ഇയാളുടെ കൂട്ടാളി ജയരാമന്‍ എന്നിവരാണ് അറസ്റ്റിലായത്. ഹരിഹരൻ്റെ ടാറ്റൂ പാർലറും പോലീസ് ഇതിനോടകം പൂട്ടിച്ചു.
ടാറ്റൂ ആര്‍ട്ടിസ്റ്റായ ഹരിഹരന്‍ കഴിഞ്ഞ ജനുവരിയിൽ സ്വന്തം നാവ് രണ്ടായി പിളര്‍ത്തി വൈറലായിരുന്നു. പിന്നാലെ മുംബൈയില്‍ പോയി ലക്ഷങ്ങൾ മുടക്കി കണ്ണിലും ടാറ്റൂ ചെയ്തു. രണ്ടുലക്ഷം മുടക്കി 'ഐ ടാറ്റൂ'വും ചെയ്തു.
തിരുച്ചിറപ്പള്ളിയില്‍ ഹരിഹരന്‍ നടത്തിയിരുന്ന ടാറ്റൂ പാര്‍ലറില്‍ ഇയാള്‍ ടാറ്റൂ ചെയ്തുനല്‍കിയിരുന്നു. ഇതിനൊപ്പമാണ് അപകടകരമായരീതിയില്‍ 'നാവ് പിളര്‍ത്തല്‍' അടക്കമുള്ള 'ബോഡി മോഡിഫിക്കേഷനും' നടത്തിയിരുന്നത്.
അടുത്തിടെ 'നാവ് പിളര്‍ത്തലു'മായി ബന്ധപ്പെട്ട ഒട്ടേറെ വീഡിയോകളാണ് ഹരിഹരന്‍ നവമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നത്. തന്റെ കൂട്ടുകാരനായ ജയരാമന്റെ 'നാവ് പിളര്‍ത്തല്‍' വീഡിയോയും ഇയാള്‍ പങ്കുവെച്ചിരുന്നു.
ഒരു സുരക്ഷാ മുന്‍കരുതലോ മെഡിക്കല്‍ സന്നാഹങ്ങളോ ഇല്ലാതെയായിരുന്നു ഹരിഹരന്റെ 'ഓപ്പറേഷന്‍'. ഇതിന്റെ വീഡിയോ ഇപ്പോൾ വ്യാപകമായി പ്രചരിച്ചതോടെയാണ് പോലീസ് രണ്ടുപേരെയും അറസ്റ്റ് ചെയ്തു.
അതേസമയം, മതിയായ രേഖകളില്ലാതെയാണ് ഹരിഹരന്‍ ടാറ്റൂ പാര്‍ലര്‍ നടത്തിയിരുന്നതെന്നും മെഡിക്കല്‍ പരിശീലനം ഇല്ലാതെയാണ് നാവ് പിളര്‍ത്തല്‍ അടക്കമുള്ള ബോഡി മോഡിഫിക്കേഷന്‍ പ്രവൃത്തികള്‍ ഇയാള്‍ ചെയ്തിരുന്നതെന്നും പോലീസ് വ്യക്തമാക്കി.