ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഫൈനല്‍ ഞായറാഴ്ച ദുബായില്‍ നടക്കാനിരിക്കെ, വാതുവെപ്പുകാര്‍ ചാകര കൊയ്ത്തിനിറങ്ങി. 5000 കോടിയുടെ വാതുവയ്പാണ് ഫൈനലിന് മുന്നോടിയായി നടന്നിരിക്കുന്നതെന്ന് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു.

അന്താരാഷ്ട്ര ബുക്കികളുടെ പ്രിയ ടീം ഇന്ത്യ തന്നെയാണ്. പല വാതുവയ്പുകാരും അധോലോകവുമായി ബന്ധമുള്ളവരാണ്. എല്ലാ വലിയ മത്സരത്തിനും ലോകമെമ്പാടും നിന്നുള്ള വാതുവയ്പുകാര്‍ ദുബായില്‍ ഒത്തുകൂടാറുണ്ട്. ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി ദുബായിലെ വലിയ ക്രിക്കറ്റ് മത്സരങ്ങളുമായി ബന്ധപ്പെട്ട വാതുവയ്പ്പില്‍ പങ്കാളികളാണ്.

ചാമ്പ്യന്‍സ്് ട്രോഫിക്കിടെ, അഞ്ചോളം വാതുവയ്പ്പുകാരെ ഡല്‍ഹി പൊസ് ക്രൈംബ്രാഞ്ച് പിടികൂടിയിരുന്നു. സെമി ഫൈനലുകളിലാണ് ഇവര്‍ വാതുവച്ചിരുന്നത്. അവരെ ചോദ്യം ചെയ്തപ്പോഴാണ് അന്വേഷണം ദുബായിലേക്ക് നീണ്ടത്. ഇന്ത്യ-ഓസ്ട്രേലിയ സെമിക്ക് മുമ്പാണ് പര്‍വീണ്‍ കൊച്ചാര്‍, സഞ്ജയ് കുമാര്‍ എന്നീ വാതുവയ്പ്പുകാരെ ഒരുകേസില്‍ അകത്താക്കിയത്. ലാപ്ടോപ്പും മൊബൈലും ഉപയോഗിച്ച് തല്‍സമയം ബെറ്റ് വയ്ക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. വാതുവയ്പിന് ഉപയോഗിക്കുന്ന നിരവധി ഇലക്രോണിക് ഉപകരണങ്ങളും ഇവരുടെ പക്കല്‍ നിന്ന് കിട്ടി.

ലക്കി ഡോട്ട് കോം വെബ്സൈറ്റില്‍ നിന്നാണ് പര്‍വീണ്‍ കൊച്ചാര്‍ മാസ്്റ്റര്‍ ഐഡി സമ്പാദിച്ചത്. ആ ഐഡി വച്ച് ഇയാള്‍ ബെറ്റിങ് ഐഡികള്‍ സൃഷ്ടിച്ച് പന്തയക്കാര്‍ക്ക് വിറ്റു. ഓരോ ഇടപാടിനും വാതുവയ്പ് സിന്‍ഡിക്കേറ്റ് 3 ശതമാനം കമ്മീഷന്‍ ഈടാക്കി. ഓഫ്‌ലൈന്‍ ബെറ്റിങ്ങിന് പര്‍വീണ്‍ കൊച്ചാര്‍ ഫോണ്‍വഴി പന്തയ നിരക്കുകള്‍ നോട്ട്്പാഡില്‍ കുറിച്ചെടുത്താണ് പരിപാടി നടത്തിയിരുന്നത്

കഴിഞ്ഞ രണ്ടുവര്‍ഷമായി പ്രതിമാസം 35,000 രൂപയ്ക്ക് വീട് വാടകയ്ക്ക് എടുത്താണ് പര്‍വീണ്‍ കൊച്ചാര്‍ പന്തയ ബിസിനസ് നടത്തിപ്പോന്നത്. ഓരോ മത്സര ദിവസവും, 40,000 രൂൂപ വച്ച് ഇയാള്‍ ലാഭമുണ്ടാക്കിയിരുന്നു. തന്റെ മുഴുവന്‍ ശൃംഖലയും ദുബായില്‍ നിന്നാണ് നിയന്ത്രിക്കപ്പെടുന്നതെന്നും ചോദ്യം ചെയ്യലില്‍ ഇയാള്‍ പറഞ്ഞു.

മറ്റുവലിയ വാതുവയ്പുകാര്‍

പശ്്ചിമ ഡല്‍ഹി വാസിയായ ഛോട്ടു ബന്‍സാന്‍, കാനഡയിലാണ് ബെറ്റിങ് ആപ് വികസിപ്പിച്ചെടുത്തത്. ഇയാള്‍ ഇപ്പോള്‍ ദുബായിലാണ്. മറ്റുള്ളവര്‍ ഈ ആപ്പ് വാടകയ്ക്ക് എടുത്താണ് ബെറ്റിങ്ങ് നടത്തുന്നത്. ഡല്‍ഹി മോട്ടിനഗറിലെ വിനയ് എന്നയാളും ദുബായ് കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. ക്രിക്കറ്റ് മൈതാനത്ത് നിന്ന് തന്നെ നേരിട്ടാണ് ഇയാള്‍ തല്‍സമയ വിവരങ്ങള്‍ നല്‍കിയിരുന്നത്.

ഡല്‍ഹിയില്‍ നിന്ന് ഈ വാതുവയ്പ് സിന്‍ഡിക്കേറ്റില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍ ബോബി, ഗോലു, ജെയിന്‍, ജിത്തു എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്ന് അറസ്റ്റിലായത് മനീഷ് സഹാനി, യോഗേഷ് കുകേജ, സൂരജ് എന്നീ ദുബായ് ബന്ധം ഉള്ളവരാണ്. 22 ലക്ഷം രൂപ കാഷായി ഇവരില്‍ നിന്ന് കണ്ടെടുത്തു. മനീഷ് സഹാനിയാണ് ഗ്യാങ്ങിന്റെ മുഖ്യ ഓപ്പറേറ്റര്‍. ഇടനിലക്കാരെ ഉള്‍പ്പെടുത്താതെ ഇയാള്‍ സ്വയം ആണ് വാതുവയ്പ് നിയന്ത്രിച്ചിരുന്നത്. സാട്ട എന്ന ബെറ്റിങ് ആപ്പ് ഇന്ത്യക്ക് പുറത്ത് വച്ച് വികസിപ്പിച്ചെടുത്തതായി പ്രതികളായ മന്നു മാട്ക, അക്ഷയ് ഗെലോട്ട്. നിഷു, റിങ്കു, അമന്‍ രാജ്പുട് എന്നിവര്‍ ചോദ്യം ചെയ്യലിനിടെ പറഞ്ഞു.