- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുഞ്ഞ് കരഞ്ഞു, പിന്നീട് അനക്കമില്ലാതായെന്ന് യുവതിയുടെ മൊഴി; കുഞ്ഞിനെ കാമുകന്‍ കൈമാറിയത് പ്രസവിച്ച് 24 മണിക്കുറിന് ശേഷം; കൊലപാതക സംശയം
പൂച്ചാക്കല്‍: ചേര്‍ത്തല പാണാവള്ളിയിലെ അവിവാഹിത പ്രസവിച്ച കുഞ്ഞിനെ കുഴിച്ചുമൂടിയ സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റു ചെയ്‌തെങ്കിലും കുഞ്ഞിനെ കൊലപ്പെടുത്തിയതാണോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. കുഞ്ഞിനെ പ്രസവിച്ച പാണാവള്ളി പഞ്ചായത്ത് 13-ാം വാര്‍ഡിലെ യുവതിയും കാമുകന്‍ തകഴി വിരുപ്പാല രണ്ടുപറ പുത്തന്‍പറമ്പ് തോമസ് ജോസഫ് (24), ഇയാളുടെ സുഹൃത്ത് തകഴി കുന്നുമ്മ ജോസഫ് ഭവനില്‍ അശോക് ജോസഫ് (30) എന്നിവരുടെ അറസ്റ്റാണു രേഖപ്പെടുത്തിയത്. ഇവരെ റിമാന്‍ഡു ചെയ്തു. പ്രസവശേഷം യുവതി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മജിസ്‌ട്രേട്ട് […]
പൂച്ചാക്കല്‍: ചേര്‍ത്തല പാണാവള്ളിയിലെ അവിവാഹിത പ്രസവിച്ച കുഞ്ഞിനെ കുഴിച്ചുമൂടിയ സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റു ചെയ്‌തെങ്കിലും കുഞ്ഞിനെ കൊലപ്പെടുത്തിയതാണോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. കുഞ്ഞിനെ പ്രസവിച്ച പാണാവള്ളി പഞ്ചായത്ത് 13-ാം വാര്‍ഡിലെ യുവതിയും കാമുകന്‍ തകഴി വിരുപ്പാല രണ്ടുപറ പുത്തന്‍പറമ്പ് തോമസ് ജോസഫ് (24), ഇയാളുടെ സുഹൃത്ത് തകഴി കുന്നുമ്മ ജോസഫ് ഭവനില്‍ അശോക് ജോസഫ് (30) എന്നിവരുടെ അറസ്റ്റാണു രേഖപ്പെടുത്തിയത്. ഇവരെ റിമാന്‍ഡു ചെയ്തു.
പ്രസവശേഷം യുവതി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മജിസ്‌ട്രേട്ട് ആശുപത്രിയിലെത്തിയാണ് ഇവരെ കൊട്ടാരക്കര ജയിലിലേക്കു റിമാന്‍ഡു ചെയ്തത്. തത്കാലം ആശുപത്രിയില്‍ തുടരും. തോമസ് ജോസഫിനെയും അശോക് ജോസഫിനെയും ആലപ്പുഴ സബ് ജയിലിലേക്കു മാറ്റി.
കഴിഞ്ഞ ഏഴിനു പുലര്‍ച്ചെ ഒന്നരയ്ക്ക് വീട്ടില്‍വെച്ചാണ് യുവവതി പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. കുഞ്ഞിന്റെ മൃതദേഹം തകഴി കുന്നുമ്മയില്‍ പാടശേഖരത്തിന്റെ പുറംബണ്ടില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം യുവതിയുടെ ബന്ധുക്കള്‍ തിങ്കളാഴ്ച മൃതദേഹം ഏറ്റുവാങ്ങി വലിയചുടുകാട് ശ്മശാനത്തില്‍ സംസ്‌കരിച്ചു. കുഞ്ഞ് എങ്ങനെ മരിച്ചുവെന്നതില്‍ വ്യക്തത വന്നില്ല.
ഭാരതീയ ന്യായസംഹിത 93, 3(5), 91, 94, 258 വകുപ്പുകള്‍, ജുവനൈല്‍ ജസ്റ്റിസ് (കെയര്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍) ആക്ട് എന്നിവ പ്രകാരമാണു കേസ്. 12 വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളെ അച്ഛനുമമ്മയും ചേര്‍ന്ന് ഉപേക്ഷിക്കുക, ഇതിന് മറ്റുള്ളവരുടെ സഹായം തേടുക തുടങ്ങിയവയ്‌ക്കെതിരേയുള്ള വകുപ്പുകളാണു ചേര്‍ത്തിരിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരപ്രകാരം വകുപ്പുകള്‍ കൂട്ടിച്ചേര്‍ക്കും.
അതിന്റെ വിശദാംശങ്ങള്‍ ലഭിച്ചാലേ കൂടുതലെന്തെങ്കിലും പറയാന്‍ കഴിയൂവെന്ന് പൂച്ചാക്കല്‍ എസ്.എച്ച്.ഒ. എന്‍.ആര്‍. ജോസ് പറഞ്ഞു. കുറ്റകൃത്യത്തെ സംബന്ധിച്ച് കൃത്യമായ നിഗമനങ്ങളിലെത്താന്‍ കഴിഞ്ഞിട്ടില്ല. സാംപിളുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്നും പോലീസ് പറഞ്ഞു.
പ്രസവശേഷം കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സതേടിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കുഞ്ഞിനെ കാമുകന്‍ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചെന്നാണ് ഇവര്‍ പറഞ്ഞത്. എന്നാല്‍, അതു തെറ്റാണെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. അതോടെയാണ് കാമുകനെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തത്.
കുഞ്ഞ് ആദ്യം കരഞ്ഞുവെന്നും പിന്നീട് അനക്കമില്ലാതായെന്നുമാണ് യുവതി പോലീസിനോടു പറഞ്ഞത്. കൊണ്ടുപോകുമ്പോള്‍ കുഞ്ഞിന് ജീവനില്ലായിരുന്നുവെന്നാണ് മറ്റു രണ്ടു പ്രതികളുടെയും മൊഴി. ഇക്കാര്യത്തില്‍ വ്യക്തത വരുത്തും. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.
അതേസമയം നവജാതശിശുവിന്റെ മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം തിങ്കളാഴ്ച ആലപ്പുഴ വലിയചുടുകാട് പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. യുവതിയുടെ ണ്ടു ബന്ധുക്കളും പാണാവള്ളി പഞ്ചായത്തംഗം ബേബി ചാക്കോയും ഏതാനുംപേരും എത്തിയിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കുകയായിരുന്നു.
നാട്ടിലേക്കു കൊണ്ടുപോയി സംസ്‌കാരം നടത്തുന്നതിനുള്ള അസൗകര്യങ്ങള്‍ ബന്ധുക്കളും ജനപ്രതിനിധികളും പോലീസിനെയറിയിച്ചു. തുടര്‍ന്ന് തിങ്കളാഴ്ച മൂന്നുമണിയോടെ സംസ്‌കരിച്ചു. പൂച്ചാക്കല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എന്‍.ആര്‍. ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി ആലപ്പുഴ ഗവ.ടി.ഡി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയിരുന്നു. ആശുപത്രിയിലെ ഫൊറന്‍സിക് വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ബി. കൃഷ്ണന്റെ നേതൃത്വത്തിലാണ് പോസ്റ്റ്മോര്‍ട്ടം ചെയ്തത്.
കുഞ്ഞിന്റെ മൃതദേഹം വീടിന്റെ മുകളിലെ തട്ടിലും പടിക്കെട്ടിനു താഴെയുമായി പൊതിഞ്ഞു സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്നാണ് വിവരം. വയറുവേദനയുമായി യുവതി ആശുപത്രിയില്‍ ചികിത്സതേടിയപ്പോള്‍ ഡോക്ടര്‍മാര്‍ക്ക് പ്രസവിച്ചതായി സംശയം തോന്നുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ അറിയിച്ചു. ഇവരുടെ അന്വേഷണമാണ് പ്രതികളിലേക്കെത്തിച്ചത്. ഫൊറന്‍സിക് സയന്‍സ് കോഴ്‌സ് കഴിഞ്ഞയാളാണ് യുവതി. കാമുകന്‍ തോമസ് ജോസഫ് ഹോട്ടല്‍ മാനേജ്‌മെന്റ് പഠിച്ചിട്ടുള്ളയാളാണ്. രാജസ്ഥാനില്‍ പഠിക്കുമ്പോഴാണ് ഇവര്‍ പരിചയപ്പെടുന്നത്.