- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോഡ്ജ് ജീവനക്കാരി ഇതെല്ലാം എന്നേയും അറിയിച്ചിരുന്നു; അത്ര വിശ്വാസ്യത തോന്നിയിട്ടില്ല; എല്ലാം സിബിഐ തെളിയിക്കും; ജെസ്‌നയുടെ അച്ഛന്‍ പ്രതീക്ഷയില്‍
പത്തനംതിട്ട : മകള്‍ ജെസ്‌നയുടെ തിരോധാന കേസ് സിബിഐ കൃത്യമായി അന്വേഷിക്കുന്നുവെന്ന് ജസ്‌നയുടെ അച്ഛന്‍ ജെയിംസ്. സിബിഐയുടെ പുനര്‍അന്വേഷണത്തില്‍ വിശ്വാസമുണ്ട്. മുന്‍ ലോഡ്ജ് ജീവനക്കാരി നടത്തിയ വെളിപ്പെടുത്തല്‍ അടക്കം സിബിഐ പരിശോധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ സിബിഐ സംഘം വിളിച്ചിരുന്നതായും അദ്ദേഹം പ്രതികരിച്ചു. ഈ ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍ അത്ര ഗൗരവത്തില്‍ എടുക്കുന്നില്ലെന്നും ജെയിംസ് വിശദീകരിച്ചു. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ഈ ലോഡ്ജ് ജീവനക്കാരി തന്നെയും ബന്ധപ്പെട്ടിരുന്നു. നേരിട്ട് പോയി കണ്ടില്ല. എന്നാല്‍ മറ്റൊരാളെ […]
പത്തനംതിട്ട : മകള്‍ ജെസ്‌നയുടെ തിരോധാന കേസ് സിബിഐ കൃത്യമായി അന്വേഷിക്കുന്നുവെന്ന് ജസ്‌നയുടെ അച്ഛന്‍ ജെയിംസ്. സിബിഐയുടെ പുനര്‍അന്വേഷണത്തില്‍ വിശ്വാസമുണ്ട്. മുന്‍ ലോഡ്ജ് ജീവനക്കാരി നടത്തിയ വെളിപ്പെടുത്തല്‍ അടക്കം സിബിഐ പരിശോധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ സിബിഐ സംഘം വിളിച്ചിരുന്നതായും അദ്ദേഹം പ്രതികരിച്ചു. ഈ ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍ അത്ര ഗൗരവത്തില്‍ എടുക്കുന്നില്ലെന്നും ജെയിംസ് വിശദീകരിച്ചു.
കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ഈ ലോഡ്ജ് ജീവനക്കാരി തന്നെയും ബന്ധപ്പെട്ടിരുന്നു. നേരിട്ട് പോയി കണ്ടില്ല. എന്നാല്‍ മറ്റൊരാളെ വിട്ട് അവരുമായി സംസാരിച്ചു. അവര്‍ പറഞ്ഞതില്‍ കഴമ്പുണ്ടെന്ന് തോന്നിയില്ല. എല്ലാം സിബിഐ കണ്ടെത്തും. അവര്‍ ഇപ്പോഴും ഇവിടെ തന്നെയുണ്ട്. ചെറിയൊരു സംഘമാണ് അന്വേഷണം നടത്തുന്നതെന്നാണ് മനസ്സിലാക്കുന്നതെന്നും അച്ഛന്‍ പറഞ്ഞു. മകളുടെ തിരോധാനത്തില്‍ സമാന്തരമായി അന്വേഷണം നടത്തുന്നുണ്ട്. മകളെ ഒരു സംഘം അപായപ്പെടുത്തിയെന്ന നിഗമനത്തിലാണ് തന്റെ അന്വേഷണം ഒടുവിലെത്തിയത്. അത് മുദ്രവച്ച കവറില്‍ സിബിഐയ്ക്ക് നല്‍കിയിരുന്നു. അതുള്‍പ്പെടെ എല്ലാം സമഗ്രമായി സിബിഐ ഇപ്പോള്‍ പരിശോധിക്കുന്നുണ്ടെന്നും ജെസ്‌നയുടെ പിതാവ് ജെയിംസ് വ്യക്തമാക്കി.
മുണ്ടക്കയം സ്വദേശിനിയായ ലോഡ്ജ് ജീവനക്കാരി ജെസ്‌നയോട് സാദൃശ്യമുള്ള പെണ്‍കുട്ടി മുണ്ടക്കയത്തെ ലോഡ്ജില്‍ വന്നത് കണ്ടിരുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു. സിബിഐ അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്നും ജെസ്‌നയുടെ അച്ഛന്‍ പ്രതികരിച്ചു. കാണാതാകുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് അജ്ഞാതനായ യുവാവിനൊപ്പം ഇവിടെവെച്ച് കണ്ടെന്നാണ് ലോഡ്ജിലെ മുന്‍ ജീവനക്കാരി പറഞ്ഞത്. ജെസ്‌നയുടെ ദൃശ്യങ്ങള്‍ അവസാനമായി പതിഞ്ഞതും ലോഡ്ജിന് സമീപത്തെ തുണിക്കടയുടെ സിസിടിവി ക്യാമറയിലാണ്.
"പത്രത്തില്‍ പടം വന്നതു കൊണ്ടാണ് ജസ്‌നയെന്ന് തിരിച്ചറിഞ്ഞത്. പെണ്‍കൊച്ചിന്റെ രൂപം മെലിഞ്ഞതാണ്, വെളുത്തതാണ്. എന്നെക്കാള്‍ മുടിയുണ്ട്. ക്ലിപ്പാണോ എന്ന് ഉറപ്പില്ല, തലമുടിയില്‍ എന്തോ കെട്ടിയിട്ടുണ്ട്. റോസ് കളറുള്ള ചുരിദാറായിരുന്നു. ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. എന്നോട് പറഞ്ഞു, എവിടെയോ ടെസ്റ്റ് എഴുതാന്‍ പോകുവാണെന്ന്. കൂട്ടുകാരന്‍ വരാനുണ്ട്. അതിനാണ് അവിടെ നില്‍ക്കുന്നതെന്ന് പറഞ്ഞു. രാവിലെ 11.30നാണ് കാണുന്നത്. പയ്യന്‍ വന്നു, മുറിയെടുത്തു. രണ്ട് പേരും 4 മണി കഴിഞ്ഞാണ് ഇറങ്ങി പോകുന്നത്. പയ്യനെ ഞാന്‍ കണ്ടു, വെളുത്ത് മെലിഞ്ഞ പയ്യനാ.102ആം നമ്പര്‍ മുറിയാണെടുത്തത്. ഒറ്റത്തവണയേ കണ്ടിട്ടുള്ളൂ.' സിബിഐ തന്നോട് ഇതുവരെ ഒന്നും ചോദിച്ചില്ലെന്നും ലോഡ്ജ് മുന്‍ജീവനക്കാരി വെളിപ്പെടുത്തി.
ജെസ്ന കേസില്‍ തുടരന്വേഷണം നടത്താന്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവ് മാസങ്ങള്‍ക്ക് മുമ്പ് വന്നിരുന്നു ജെസ്‌നയുടെ പിതാവ് ജയിംസ് ജോസഫ് നല്‍കിയ ഹരജിലാണ് വിധി. ജെസ്‌നയ്ക്ക് എന്തു സംഭവിച്ചു എന്ന് കണ്ടെത്താനായിട്ടില്ലെന്ന സി.ബി.ഐ റിപ്പോര്‍ട്ട് തള്ളി തുടരന്വേഷണം നടത്തണമെന്നായിരുന്നു ജയിംസ് ജോസഫിന്റെ ഹരജി. താന്‍ സ്വന്തം നിലക്ക് നടത്തിയ അന്വേഷണത്തില്‍ ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു. പിതാവ് ഹാജരാക്കിയ തെളിവുകളും കേസ് ഡയറിയും ഒത്തുനോക്കി പിതാവ് ചൂണ്ടിക്കാട്ടിയ തെളിവുകള്‍ സി.ബി.ഐ പരിശോധിച്ചില്ലെന്ന് വ്യക്തമായതോടെയാണ് ഉത്തരവ്.
താന്‍ നല്‍കിയ തെളിവുകളില്‍ ആറ് മാസമെങ്കിലും സി.ബി.ഐ അന്വേഷിക്കണമെന്നും ഒന്നും കണ്ടെത്താനാവുന്നില്ലെങ്കില്‍ തെളിയാത്ത കേസായി തള്ളാമെന്നും ജയിംസ് ജോസഫ് കോടതിയെ അറിയിച്ചിട്ടുണ്ട്. രാജ്യത്തെ പ്രധാന അന്വേഷണ ഏജന്‍സിയായ സി.ബി.ഐ അവസാനിപ്പിക്കാനാവശ്യപ്പെട്ട കേസില്‍ അവര്‍ വിട്ടുപോയ തെളിവുകള്‍ കണ്ടെത്തി കോടതിയില്‍നിന്ന് തുടരന്വേഷണവിധി നേടിയെന്ന സവിശേഷതയും ഈ കേസിനുണ്ട്. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും സി.ബി.ഐയും അഞ്ച് വര്‍ഷം അന്വേഷിച്ചിട്ടും കണ്ടെത്താനാവാത്ത തെളിവുകളാണ് ജയിംസ് ജോസഫ് കോടതിയില്‍ സമര്‍പ്പിച്ചത്.
2018 മാര്‍ച്ച് 22നാണ് പത്തനംതിട്ട മുക്കോട്ടുത്തറയില്‍നിന്ന് ജെസ്‌നയെ കാണാതായത്. സ്വന്തം വീട്ടില്‍നിന്ന് അച്ഛന്റെ സഹോദരിയുടെ മുണ്ടക്കയത്തുള്ള വീട്ടിലേക്ക് ഓട്ടോയില്‍പോയ ജെസ്‌നയെ കാണാതാകുകയായിരുന്നു.