- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
'ഗ്രീമ മരിക്കുന്നതിന്റെ തലേന്ന് വരെ ഉണ്ണിക്കൃഷ്ണന്‍ ഗേ സൈറ്റുകളില്‍; പിഎച്ച്ഡിയുടെ പേരില്‍ മനപ്പൂര്‍വ്വം ഭാര്യയോട് അകലം പാലിച്ചു; ഈ സമയം ആണ്‍സുഹൃത്തുക്കളെ തേടി സഞ്ചരിച്ചു; സജിത പ്രകടിപ്പിച്ച് മകളോടുള്ള സ്വാഭാവിക വാത്സല്യം; ഗ്രീമ അയര്‍ലന്റില്‍ പോകാന്‍ പാസ്‌പോര്‍ട്ട് എടുത്തിരുന്നു'; ഉണ്ണികൃഷ്ണന്റെ കഥ പൊളിച്ച് ഗ്രീമയുടെ കുടുംബത്തിന്റെ ആരോപണം
'ഗ്രീമ മരിക്കുന്നതിന്റെ തലേന്ന് വരെ ഉണ്ണിക്കൃഷ്ണന്‍ ഗേ സൈറ്റുകളില്‍

തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയ സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് ഉണ്ണിക്കൃഷ്ണനെ കൂടുതല്‍ വെട്ടിലാക്കുന്ന ആരോപണണങ്ങളാണ് ഗ്രീമയുടെ കുടുംബം ഉയര്‍ത്തുന്നത്. ഇരുവരുടെയും ദാമ്പത്യത്തില്‍ വില്ലനായത് അമ്മയാണെന്ന ഉണ്ണികൃഷ്ണന്റെ സഹോദരന്റെ ആരോപണങ്ങളെ തള്ളിക്കൊണ്ടാണ് ഉണ്ണികൃഷ്ണന്‍ ഗേ യാണ് എന്ന് ഗ്രീമിയുടെ കുടുംബം ആരോപിക്കുന്നത്. പോലീസിന്റെ അന്വേഷണവും ഉണ്ണികൃഷ്ണന്‍ ആണ്‍സൗഹൃദങ്ങളില്‍ താല്‍പ്പര്യമുള്ള ആളാണെന്ന് സൂചന നല്‍കുന്നതാണ്.
ആണ്‍കൂട്ടായ്മകളുടെ പല ഗ്രൂപ്പുകളിലും ഉണ്ണിക്കൃഷ്ണന്‍ അംഗമായിരുന്നു. ഉണ്ണിക്കൃഷ്ണന്റെ ഫോണ്‍ പരിശോധിച്ചതില്‍ നിന്നാണ് പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. ആണുങ്ങള്‍ക്കൊപ്പം യാത്ര പോകാനും സമയം പങ്കിടാനുമാണ് ഉണ്ണിക്കൃഷ്ണന്‍ താല്‍പര്യം കാണിച്ചിരുന്നതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ പരിശോധനയില്‍ ഇതിന്റെ തെളിവുകള്‍ ലഭിച്ചു.
ആറു വര്‍ഷത്തിനിടെ ഗ്രീമയുടെ വീട്ടില്‍ ഉണ്ണിക്കൃഷ്ണന്‍ പോയത് ഒരു ദിവസം മാത്രമായിരുന്നു. ഇവര്‍ തമ്മില്‍ ഒന്നിച്ച് കഴിഞ്ഞത് 54 ദിവസവും. തന്നോടുള്ള അവഗണയാണ് മരണകാരണം എന്ന് ഗ്രീമ ജീവനൊടുക്കുന്നതിന് മുന്‍പേ എഴുതിയ കുറിപ്പില്‍ എഴുതിയിരുന്നു.
ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം കഴിയാനുള്ള ആഗ്രഹം കാരണമാണ് ഗ്രീമയുമായുള്ള കുടുംബജീവിതം ഒഴിവാക്കാന്‍ ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ ശ്രമിച്ചതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഇയാള്‍ പിഎച്ച്ഡി നേട്ടത്തിന് പരീക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി കുടുംബാംഗങ്ങളുമായി സംസാരിക്കാതിരിക്കുന്നതാണ് നല്ലതെന്ന് വിശ്വസിപ്പിച്ച് ബോധപൂര്‍വം അകലം പാലിച്ചെന്നും ഈസമയം പലയിടങ്ങളിലേക്കും ആണ്‍ സുഹൃത്തുക്കളെ തേടി സഞ്ചരിച്ചുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
ഭര്‍ത്താവിനൊപ്പം വിദേശത്ത് കഴിയാന്‍ ആഗ്രഹിച്ചിരുന്ന ഗ്രീമ വിവാഹ നിശ്ചയത്തിനു പിന്നാലെ പാസ്‌പോര്‍ട്ട് എടുത്ത് തയാറായിരുന്നു. ഭാര്യാപിതാവിന്റെ മരണവിവരം അറിഞ്ഞിട്ടും ഫോണ്‍ വിളിക്കാന്‍പോലും ഉണ്ണികൃഷ്ണന്‍ തയാറായില്ലെന്നും ബന്ധുക്കള്‍ പറയുന്നു. അടുത്ത മാസം ഗ്രീമ കുടുംബത്തിലെ സ്ത്രീകള്‍ക്കൊപ്പം തമിഴ്‌നാട്ടിലേക്ക് ഉല്ലാസ യാത്ര പോകാന്‍ തയ്യാറായിരുന്നു. ഇതിനിടെയാണ് ഈ ആത്മഹത്യ സംഭവിച്ചതെന്നും ബന്ധുക്കള്‍ വ്യക്തമാക്കുന്നു.
ഉണ്ണികൃഷ്ണനെതിരെ കഴിഞ്ഞ ദിവസമാണ് ഗ്രീമയുടെ കുടുംബം പൊലീസില്‍ കൂടുതല്‍ തെളിവുകള്‍ കൈമാറിയത്. വിവിധ രാജ്യങ്ങളില്‍ യാത്ര ചെയ്തിരുന്ന ഉണ്ണികൃഷ്ണന്‍ ആണ്‍ സുഹൃത്തുക്കള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പുകളില്‍ അംഗമായതിന്റെയും അവരുമായി സൗഹൃദം സ്ഥാപിച്ചതിന്റെയും തെളിവുകളാണ് ഗ്രീമയുടെ കുടുംബം പൊലീസിന് കൈമാറിയത്. ഉണ്ണികൃഷ്ണന്‍ കൂടുതലും ആണ്‍കുട്ടികള്‍ക്ക് ഒപ്പം സമയം പങ്കിടാന്‍ താല്‍പര്യം കാണിച്ചതായി ഗ്രീമയുടെ ബന്ധുക്കള്‍ പറഞ്ഞു.
ഗ്രീമ ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞിരിക്കുന്ന അവഗണന ഭര്‍ത്താവിന്റെ ഈ സ്വഭാവ രീതിയുമായി ബന്ധപ്പെട്ടതാണോ എന്ന് സംശയിക്കുന്നതായും ബന്ധുക്കള്‍ ആരോപിക്കുന്നു. ആറ് വര്‍ഷത്തിനിടെ ഉണ്ണികൃഷ്ണന്‍ വീട്ടില്‍ പോയത് ഒരു ദിവസം മാത്രമാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇരുവരും ഒന്നിച്ച് ജീവിച്ചത് 25 ദിവസങ്ങള്‍ മാത്രമാണെന്നും പൊലീസ് പറയുന്നു. ഉണ്ണികൃഷ്ണന്‍ അംഗമായിട്ടുള്ള ഓണ്‍ലൈന്‍ കൂട്ടായ്മകള്‍ വിശദമായി പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.
ഇക്കഴിഞ്ഞ 21നായിരുന്നു ഗ്രീമയേയും അമ്മ സജിതയേയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉണ്ണികൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ളതായിരുന്നു ഇവര്‍ എഴുതിയ കുറിപ്പുകള്‍. തങ്ങളുടെ പേരിലുള്ള സ്വത്തുക്കള്‍ ഉണ്ണികൃഷ്ണന്റെ കൈകളില്‍ എത്തരുതെന്ന് ഗ്രീമ എഴുതിയ കുറിപ്പില്‍ പറഞ്ഞിരുന്നു.
'ഒരു പെണ്ണിന്റെ ശാപം വീണതാണ് ഈ സ്വത്തുക്കള്‍. ഉണ്ണിയും ഉണ്ണിയുടെ സഹോദരന്‍മാരും ഈ സ്വത്തുക്കള്‍ അനുഭവിക്കാന്‍ ഇടവരരുത്. എന്റെ മാമന്‍മാര്‍ അനുഭവിക്കുന്നതാണ് എനിക്കും എന്റെ അമ്മയ്ക്കും സന്തോഷം. ദയവ് ചെയ്ത് ഇത് ആരും അവഗണിക്കരുത്. നിങ്ങള്‍ എല്ലാവരും കൂടി ദയവായി മുന്‍കൈ എടുത്ത് ഇത് നടപ്പാക്കണം. എന്റെ അവസാനത്തെ അപേക്ഷയാണ്', എന്നായിരുന്നു ഗ്രീമയുടെ കുറിപ്പില്‍ പറഞ്ഞത്.
താനും മകളും ജീവനൊടുക്കാന്‍ കാരണം ഉണ്ണികൃഷ്ണനാണ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു സജിതയുടെ കുറിപ്പ്. ആറ് വര്‍ഷത്തോളം മകള് നേരിട്ടത് കടുത്ത അവഗണനയും മാനസിക പീഡനവുമാണെന്ന് സജിത പറഞ്ഞിരുന്നു. മകള്‍ കെഞ്ചി കരഞ്ഞിട്ടും അവന് വേണ്ട. പിരിയാന്‍ തക്കതായ കാരണങ്ങളൊന്നും ഇല്ല. അപമാനഭാരം ഇനിയും സഹിക്കാന്‍ വയ്യെന്നും മടുത്തുവെന്നും സജിത പറഞ്ഞിരുന്നു. മരിക്കുന്നതിന് മുന്‍പ് ബന്ധുക്കള്‍ക്കും ഇവര്‍ ഒരു സന്ദേശം അയച്ചിരുന്നു. മകളുടെ വിവാഹ ബന്ധത്തിലെ പ്രശ്‌നങ്ങള്‍ മൂലം ആത്മഹത്യ ചെയ്യുന്നു എന്നായിരുന്നു ഇവര്‍ പറഞ്ഞത്.
ഉണ്ണികൃഷ്ണന്‍ തെറ്റുകാരനല്ലെന്നും പ്രശ്നങ്ങള്‍ക്ക് കാരണം ഗ്രീമയുടെ അമ്മയാണെന്നും ഉണ്ണികൃഷ്ണന്റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കൗണ്‍സിലിങ് നടത്തിയിട്ടും ഫലമുണ്ടായില്ലെന്നും അവര്‍ പറയുന്നു. ഇതിനിടെയാണ് ഗേ ഗ്രൂപ്പുകളുടെ വിവരങ്ങള്‍ പുറത്തു വരുന്നത്. ഗ്രീമയുടെ അമ്മയുടെ സ്വാര്‍ത്ഥതയാണ് ഉണ്ണികൃഷ്ണന്റെ സഹോദരന്‍ കുറ്റപ്പെടുത്തിയത്. എന്നാല്‍ ഗ്രൂപ്പുകളുടെ പേര് പുറത്തു വന്നതോടെ ഉണ്ണികൃഷ്ണന് മേല്‍ കുരുക്കു മുറുകുകയാണ്.
മുംബൈയില്‍ അറസ്റ്റിലായ ഉണ്ണികൃഷ്ണനെ ശനിയാഴ്ച രാത്രി 10 ഓടെയാണ് തലസ്ഥാനത്തെത്തിച്ചത്. അയര്‍ലന്‍ഡിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ മുംബൈ വിമാനത്താവളത്തില്‍ നിന്നാണ് ഉണ്ണികൃഷ്ണനെ പോലീസ് പിടികൂടിയത്.


