- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിലേക്കുള്ള കഞ്ചാവ് കടത്തിനുള്ള ഹബായി കമ്പം അടിവാരം; സ്റ്റഫ് സൂക്ഷിക്കുന്നത് വനമേഖലയിലെ കാവല്‍ പുരകളില്‍; വിലയിടിവില്ലാതെ 'ഇടുക്കി ഗോള്‍ഡ്'
കമ്പംമെട്ട്: കേരളത്തിലേക്ക് കഞ്ചാവ് ഉള്‍പ്പടെയുള്ള ലഹരിവസ്തുക്കളുടെ കടത്തലിന്റെ ഹബ്ബായി കമ്പം അടിവാരം. അന്യ സംസ്ഥാനങ്ങളില്‍ നിന്നും ഇവിടെ എത്തിക്കുന്ന വലിയ അളവിലുള്ള കഞ്ചാവ് കമ്പംമെട്ട്, കുമളി വഴിയാണ് സംസ്ഥാനത്തേക്ക് കൊണ്ടു വരുന്നത്. വനമേഖലയോട് ചേര്‍ന്നുള്ള തോട്ടങ്ങളില്‍ കാവല്‍പുര എന്ന പേരില്‍ കുടിലുകള്‍ നിര്‍മ്മിച്ചാണ് ലഹരി വസ്തുകള്‍ സൂക്ഷിക്കുന്നത്. ഈ കേന്ദ്രങ്ങളില്‍ നിന്ന് ഏറ്റവും കൂടുതല്‍ കഞ്ചാവ് വാങ്ങി കടത്തുന്നത് യുവാക്കളാണ്. ഫോര്‍ട്ട് കൊച്ചിയില്‍ നിന്നുള്‍പ്പെടെയുള്ള യുവാക്കള്‍ കഞ്ചാവ് വാങ്ങുന്നതിനായി കമ്പത്ത് എത്താറുണ്ട്. തേനി ജില്ലയിലെ ഉത്തമപാളയം, കമ്പംമെട്ട് […]
കമ്പംമെട്ട്: കേരളത്തിലേക്ക് കഞ്ചാവ് ഉള്‍പ്പടെയുള്ള ലഹരിവസ്തുക്കളുടെ കടത്തലിന്റെ ഹബ്ബായി കമ്പം അടിവാരം. അന്യ സംസ്ഥാനങ്ങളില്‍ നിന്നും ഇവിടെ എത്തിക്കുന്ന വലിയ അളവിലുള്ള കഞ്ചാവ് കമ്പംമെട്ട്, കുമളി വഴിയാണ് സംസ്ഥാനത്തേക്ക് കൊണ്ടു വരുന്നത്. വനമേഖലയോട് ചേര്‍ന്നുള്ള തോട്ടങ്ങളില്‍ കാവല്‍പുര എന്ന പേരില്‍ കുടിലുകള്‍ നിര്‍മ്മിച്ചാണ് ലഹരി വസ്തുകള്‍ സൂക്ഷിക്കുന്നത്. ഈ കേന്ദ്രങ്ങളില്‍ നിന്ന് ഏറ്റവും കൂടുതല്‍ കഞ്ചാവ് വാങ്ങി കടത്തുന്നത് യുവാക്കളാണ്.
ഫോര്‍ട്ട് കൊച്ചിയില്‍ നിന്നുള്‍പ്പെടെയുള്ള യുവാക്കള്‍ കഞ്ചാവ് വാങ്ങുന്നതിനായി കമ്പത്ത് എത്താറുണ്ട്. തേനി ജില്ലയിലെ ഉത്തമപാളയം, കമ്പംമെട്ട് കോളനി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വന്‍ ശൃംഖല കഞ്ചാവ് കച്ചവടം നടത്തുന്നുണ്ട്. ഇടനിലക്കാരുടെ സഹായത്തോടെയാണ് കഞ്ചാവ് വില്പന. ഇതിനായി കമ്പം കമ്പംമെട്ട് റൂട്ടില്‍ അടിവാരം ഭാഗത്ത് പ്രവര്‍ത്തിക്കുന്ന ചില മാടക്കടകളില്‍ പ്രത്യേകം ആളുകളുമുണ്ടാകും.
വിലയിടിവില്ലാതെ 'ഇടുക്കി ഗോള്‍ഡ്'
കഞ്ചാവ് വിപണിയില്‍ ഇടുക്കി കഞ്ചാവിന് ഇന്നും നല്ല കാലമാണ്. ഇത് മുതലെടുത്താണ് മാഫിയ സംഘങ്ങള്‍ നേട്ടം കൊയ്യുന്നത്. അന്യ സംസ്ഥാനങ്ങളില്‍ ചെറിയ വിലയ്ക്കു കേരളത്തിലെത്തിക്കുന്ന കഞ്ചാവ് ഇവിടെ നിന്നു മറ്റു സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും കയറ്റി വിടുന്നത് ഇടുക്കി ഗോള്‍ഡ് എന്ന പേരിലാണ്. ആന്ധ്രയില്‍ നിന്നു നേരെ അയയ്ക്കുന്നതിനെക്കാള്‍ പതിന്മടങ്ങു വില ലഭിക്കും.
ഹൈറേഞ്ചിലെ നീലച്ചടയന്‍ കഞ്ചാവിന് ഇടുക്കി ഗോള്‍ഡ് എന്ന പേരില്‍ വിദേശത്തുവരെ നല്ല ഡിമാന്റാണ്. പൊലീസ്, എക്സൈസ് എന്‍ഫോഴ്സ്മെന്റുകളുടെ പരിശോധനയുടെ ഫലമായി ഇടുക്കിയില്‍ ഇന്നു വാണിജ്യാവശ്യത്തിനുള്ള കഞ്ചാവു കൃഷിയില്ല. പക്ഷേ ബ്രാന്‍ഡ് മൂല്യം ഇപ്പോഴുമുണ്ട്. ഇതു നിലനിര്‍ത്താന്‍ ആന്ധ്രയിലെ മലയാളി ലോബി തന്നെയാണ് ഇടുക്കിയിലെ അതിര്‍ത്തി വനമേഖലയില്‍ നാമമാത്രമായി കൃഷി ചെയ്യുന്നതെന്നാണു വിവരം.