മംഗളൂരു: കര്‍ണാടകയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിവേട്ടയുമായി മംഗളൂരു പൊലീസ്. 75 കോടി രൂപ വിലമതിക്കുന്ന 37.87 കിലോഗ്രാം എംഡിഎംഎ ആണ് പിടിച്ചെടുത്തത്. അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിന്റെ ഭാഗമായ രണ്ട് ദക്ഷിണാഫ്രിക്കന്‍ വനിതകളാണ് സംഭവത്തില്‍ അറസ്റ്റിലായത്. കര്‍ണാടകയിലെ ഇതുവരെ നടന്നതില്‍ വച്ച് ഏറ്റവും വലിയ ലഹരി വേട്ടയാണിത്. സംസ്ഥാനത്തും പുറത്തുമുള്ള വിവിധ സ്ഥലങ്ങളിലേക്ക് മയക്കുമരുന്ന് വിതരണം ചെയ്തിരുന്ന രണ്ട് ദക്ഷിണാഫ്രിക്കന്‍ പൗരത്വമുള്ള വനിതകളെയാണ് മംഗളൂരു സിസിബി പൊലീസ് അറസ്റ്റ് ചെയ്തത്. ബാംബ ഫന്റ (31), അബിഗയില്‍ അഡോണിസ് (30) എന്നിവരാണ് പിടിയിലായത്.

2024-ല്‍, പമ്പ്വെല്ലിന് സമീപമുള്ള ഒരു ലോഡ്ജില്‍ നിന്ന് മയക്കുമരുന്ന് വില്‍പന നടത്തിയിരുന്ന ഹൈദര്‍ അലി എന്ന എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍, അലിക്ക് മയക്കുമരുന്ന് നല്‍കിയിരുന്ന നൈജീരിയന്‍ പൗരനായ പീറ്റര്‍ ഇകെഡി ബെലോണ്‍വോയെ ബംഗളൂരുവില്‍ നിന്ന് പിടികൂടി. ഈ ഓപ്പറേഷനില്‍, 6.248 കിലോഗ്രാം എംഡിഎംഎയും പിടിച്ചെടുത്തിരുന്നു.

തുടര്‍ന്ന് ആറ് മാസത്തെ നീണ്ട അന്വേഷണത്തിന് ശേഷമാണ് മംഗളൂരു സിസിബി പൊലീസ് ഒരു വലിയ മയക്കുമരുന്ന് സിന്‍ഡിക്കേറ്റ് കണ്ടെത്തിയത്. ഡല്‍ഹിയില്‍ നിന്ന് ബംഗളൂരുവിലേക്കും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വിമാനമാര്‍ഗം എംഡിഎംഎ കടത്തിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.

മാര്‍ച്ച് 14ന് ഡല്‍ഹിയില്‍ നിന്ന് വിമാനമാര്‍ഗ്ഗം ബംഗളൂരുവിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കന്‍ പൗരത്വമുള്ളവരാണ് ഇപ്പോള്‍ അറസ്റ്റിലായത്. ബംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിക്ക് സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്ന് 75 കോടി രൂപ വിലമതിക്കുന്ന 37.585 കിലോഗ്രാം എംഡിഎംഎ, രണ്ട് ട്രോളി ബാഗുകള്‍, നാല് മൊബൈല്‍ ഫോണുകള്‍ എന്നിവ പൊലീസ് പിടിച്ചെടുത്തു.

സിസിബി യൂണിറ്റിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കര്‍ണാടകയില്‍ പടര്‍ന്ന് പന്തലിച്ചു കിടക്കുന്ന മയക്കുമരുന്ന് സംഘത്തെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അനുപം അഗര്‍വാള്‍ പറഞ്ഞു.

ബെംഗളൂരു നഗരത്തിലേക്ക് രണ്ട് വിദേശവനിതകള്‍ മയക്കുമരുന്നുമായി എത്തുന്നുവെന്ന രഹസ്യവിവരം മാര്‍ച്ച് 14 നാണ് പോലീസിന് ലഭിക്കുന്നത്. തുടര്‍ന്ന് ഇലക്ടോണിക് സിറ്റിയ്ക്ക് സമീപമുള്ള നീലാദ്രി നഗറില്‍ വച്ച് രണ്ട് ആഫ്രിക്കന്‍ വനിതകളെ മംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് പിടികൂടുകയായിരുന്നു.

ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയില്‍ നിന്നുള്ള അഡോണിസ് ജബൂലി (31), ആബിഗലി അഡോണിസ് (30) എന്നിവരെയാണ് 37.8 കിലോ എം.ഡി.എം.എയുമായി പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും ഡല്‍ഹിയില്‍ താമസിച്ചു വരികയായിരുന്നു. കര്‍ണാടകയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലഹരി വേട്ടയാണിത്. ഓപ്പറേഷന് നേതൃത്വം നല്‍കിയത് മംഗളുരു പോലീസാണ്. ബംബ ഫന്റ, അബിഗേയ്ല്‍ അഡോണിസ് എന്നിവര്‍ ആണ് പിടിയിലായത്.

ബംഗളുരുവില്‍ നിന്ന് അറസ്റ്റിലായ നൈജീരിയന്‍ സ്വദേശി പീറ്റര്‍ ഇക്കെഡി ബെലോന്‍വു എന്നയാളില്‍ നിന്നാണ് ഇവരെക്കുറിച്ച് വിവരം കിട്ടിയത്. വലിയ ലഹരിക്കടത്ത് നെറ്റ് വര്‍ക്കിലെ പ്രധാന കണ്ണികള്‍ ആണ് പിടിയിലായത് എന്ന് മംഗളുരു കമ്മീഷണര്‍ അനുപം അഗര്‍വാള്‍ പറഞ്ഞു. ഇലക്ട്രോണിക് സിറ്റിക്ക് സമീപത്തുള്ള നീലാദ്രി നഗറില്‍ നിന്നാണ് ഇവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.ഇവരില്‍ നിന്ന് രണ്ട് പാസ്‌പോര്‍ട്ടുകള്‍, നാല് മൊബൈല്‍ ഫോണുകള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.