- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഹെയര്‍ ഡ്രയര്‍ പൊട്ടിത്തെറിച്ച് യുവതിയുടെ കൈവിരലുകള്‍ അറ്റ സംഭവത്തില്‍ വമ്പന്‍ ട്വിസ്റ്റ്! പൊട്ടിത്തെറിച്ചത് ഡ്രയറില്‍ ഒളിപ്പിച്ച ചെറുബോംബ്; പ്രണയം തകര്‍ത്ത സ്ത്രീയെ കൊല്ലാന്‍ ആസൂത്രണം ചെയ്തത് യുവാവ്; ഗ്രാനൈറ്റ് കമ്പനി സൂപ്പര്‍വൈസര്‍ സിദ്ധപ്പ അറസ്റ്റില്‍
ഹെയര്‍ ഡ്രയര്‍ പൊട്ടിത്തെറിച്ച് യുവതിയുടെ കൈവിരലുകള്‍ അറ്റ സംഭവത്തില്‍ വമ്പന്‍ ട്വിസ്റ്റ്!
ബെംഗളൂരു: ബാഗല്‍കോട്ടില്‍ പാഴ്‌സലായെത്തിയ ഹെയര്‍ ഡ്രയര്‍ പൊട്ടിത്തെറിച്ച് യുവതിയുടെ കൈവിരലുകള്‍ അറ്റ സംഭവത്തില്‍ വമ്പന്‍ ട്വിസ്റ്റ്. സംഭവത്തിത്തില്‍ പൊട്ടിത്തെറിച്ചത് ഹെയര്‍ ഡ്രയര്‍ അല്ലെന്നാണ് വ്യക്തമായത്. ഹെയര്‍ ഡ്രയറില്‍ നടത്തിയ വിശദമായ പരിശോധനയില്‍ ഹെയര്‍ ഡ്രയറില്‍ ഘടിപ്പിച്ച ബോംബാണ് സ്‌ഫോടനത്തിന് കാരണമായത് എന്നാണ് പുറത്തുവന്ന വിവരം.
ഒരു ചെറുബോംബാണ് ഹെയര്‍ ഡ്രയറിനുള്ളില്‍ ഘടിപ്പിച്ചിരുന്നത്. നേരത്തേ പോലീസ് അന്വേഷണത്തില്‍ ഹെയര്‍ ഡ്രയറിനകത്ത് സ്‌ഫോടകവസ്തു ഉണ്ടായിരുന്നെന്ന് കണ്ടെത്തിയിരുന്നു. ബാഗല്‍കോട്ടില്‍ പാഴ്‌സലായെത്തിയ ഹെയര്‍ ഡ്രയര്‍ പൊട്ടിത്തെറിച്ച് യുവതിയുടെ കൈവിരലുകള്‍ അറ്റ സംഭവം കൊലപാതകശ്രമമെന്നാണ് പോലീസ് കഴിഞ്ഞദിവസം കണ്ടെത്തിയത്. അയല്‍വാസിയായ ശശികലയുടെപേരില്‍ വന്ന പാഴ്‌സല്‍ തുറന്ന് ഹെയര്‍ ഡ്രയര്‍ പ്രവര്‍ത്തിപ്പിച്ചപ്പോഴായിരുന്നു സ്‌ഫോടനം.
അയല്‍വാസിയെ കൊലപ്പെടുത്താന്‍ ക്വാറി തൊഴിലാളി നടത്തിയ ഗൂഢാലോചനയാണെന്ന് പൊലീസ് കണ്ടെത്തി. കൊപ്പാള്‍ കുസ്തഗി സ്വദേശിയായ സിദ്ധപ്പ ശീലാവത് (35) ആണ് പിടിയിലായത്. ഇല്‍ക്കല്‍ സ്വദേശി രാജേശ്വരിയുടെ (37) വിരലുകളാണ് അറ്റുപോയത്. കൊപ്പാളിലെ ഗ്രാനൈറ്റ് കമ്പനി സൂപ്പര്‍വൈസറാണ് സിദ്ധപ്പ.
ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് ഹെയര്‍ ഡ്രയര്‍ പൊട്ടിത്തെറിച്ചതെന്നാണ് ആദ്യം കരുതിയത് എന്നാണ് പോലീസ് പറഞ്ഞത്. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ആസൂത്രിതമായ കൊലപാതകശ്രമമാണെന്ന് മനസിലായത്. ഭര്‍ത്താവ് മരിച്ച രാജേശ്വരി ഒരു വര്‍ഷം മുമ്പാണ് സിദ്ദപ്പയുമായി അടുപ്പത്തിലായത്. അടുത്തിടെ രാജേശ്വരി സിദ്ദപ്പയുമായി അകന്നു. ഇതിന് കാരണക്കാരി രാജേശ്വരിയുടെ അയല്‍വാസിയായ ശശികലയാണെന്ന് സിദ്ദപ്പ മനസിലാക്കി. ഇതോടെ ശശികലയെ കൊലപ്പെടുത്താന്‍ സിദ്ദപ്പ ആസൂത്രണം നടത്തി.
ഹെയര്‍ ഡ്രയറിനുള്ളില്‍ ഡിറ്റനേറ്റര്‍ സ്ഥാപിച്ച് ശശികലയുടെ വിലാസത്തില്‍ പാഴ്‌സല്‍ അയച്ചു.എന്നാല്‍ ശശികല സ്ഥലത്തില്ലാത്തതിനാല്‍ രാജേശ്വരി പാഴ്‌സല്‍ കൈപ്പറ്റി. ശശികലയുടെ നിര്‍ദ്ദേശ പ്രകാരം രാജേശ്വരി പാഴ്‌സല്‍ തുറന്നു. പിന്നാലെ ഹെയര്‍ ഡ്രയര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്. തുടര്‍ന്ന് ശശികലയെ ചോദ്യം ചെയ്തതോടെയാണ് ഹെയര്‍ ഡ്രയര്‍ ഓര്‍ഡര്‍ ചെയ്തിട്ടില്ലെന്ന് മനസിലായത്. പൊലീസ് നടത്തിയ അന്വേഷത്തിലാണ് സിദ്ദപ്പയാണ് ഇതിന് പിന്നിലെന്ന് മനസിലാകുന്നത്. ഒളിവില്‍ പോയ സിദ്ദപ്പയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.