- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
80,000 രൂപ മാസശമ്പളത്തില്‍ ഡിടിപി ഓപ്പറേറ്ററായി ജോലി; രണ്ട് ലക്ഷം വാങ്ങി കംബോഡിയയില്‍ എത്തിച്ച് ഓണ്‍ലൈന്‍ തട്ടിപ്പിന് നിര്‍ബന്ധിച്ചു: യുവാവിന്റെ പരാതിയില്‍ മൂന്നു പേര് അറസ്റ്റില്‍
കംബോഡിയയില്‍ എത്തിച്ച് ഓണ്‍ലൈന്‍ തട്ടിപ്പിന് നിര്‍ബന്ധിച്ചു: മൂന്നു പേര് അറസ്റ്റില്‍
അടിമാലി: 80,000 രൂപ മാസശമ്പളത്തില്‍ ജോലി വാഗ്ദാനം നല്‍കി യുവാവിനെ കംബോഡിയയില്‍ എത്തിച്ച് ഓണ്‍ലൈന്‍ തട്ടിപ്പിനു നിര്‍ബന്ധിച്ച മൂന്നംഗ സംഘം അറസ്റ്റില്‍. തിരുവനന്തപുരം പാങ്ങോട് പഴവിള കൊടുങ്ങന്‍ചേരി എസ്എസ് കോട്ടേജ് വീട്ടില്‍ എം.ഐ.സജീദ് (36), കൊല്ലം തഴുത്തല കൊട്ടിയം തെങ്ങുവിള മുഹമ്മദ് ഷാ (23), തഴുത്തല ഉമയനെല്ലൂര്‍ മുണ്ടന്റഴിക അന്‍ഷാദ് (37) എന്നിവരെയാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്.
ഉയര്‍ന്ന ശമ്പളത്തില്‍ വിയറ്റ്‌നാമില്‍ ജോലി വാഗ്ദാനം ചെയ്ത് അടിമാലി സ്വദേശിയെ ആണ് ഇവര്‍ കെണിയില്‍ വീഴ്ത്തിയത്. അടിമാലി കല്ലുവെട്ടിക്കുഴിയില്‍ ഷാജഹാന്‍ നല്‍കിയ പരാതിയിലാണ് മൂന്നംഗ സംഘത്തെ പോലിസ് അറസ്റ്റ് ചെയ്തത്. 'ഒരു വര്‍ഷം മുന്‍പു മൂന്നാര്‍ സന്ദര്‍ശനത്തിനെത്തുമ്പോഴാണ് തട്ടിപ്പു സംഘം ചീയപ്പാറയില്‍ വഴിയോരക്കച്ചവടം നടത്തിവരികയായിരുന്ന ഷാജഹാനെ പരിചയപ്പെടുന്നത്. ഷാജഹാന്റെ ചായക്കടയില്‍ നിന്നും ചായ കുടിച്ച സംഘം ഷാജഹാനുമായി അടുപ്പം സ്ഥാപിച്ചു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് കെണിയില്‍ വീഴ്ത്തി തട്ടിപ്പു സംഘത്തിന് കൈമാറിയത്. വിയറ്റ്‌നാമില്‍ 80,000 രൂപ മാസശമ്പളത്തില്‍ ഡിടിപി ഓപ്പറേറ്ററായി ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്്. ഇതിനായി രണ്ട് ലക്ഷം രൂപ വാങ്ങിയ ശേഷം വിസിറ്റ് വീസയില്‍ വിയറ്റ്‌നാമില്‍ എത്തിച്ചു. അവിടെ നിന്ന് ചൈനയിലുള്ള സംഘത്തിനു കൈമാറി. ഇവര്‍ യുവാവിനെ കംബോഡിയയില്‍ എത്തിച്ച് ഓണ്‍ലൈന്‍ തട്ടിപ്പിന് നിര്‍ബന്ധിക്കുക ആയിരുന്നു. എന്നാല്‍ ഷാജഹാന്‍ തട്ടിപ്പു നടത്താന്‍ തയാറാകാതെ വന്നതോടെ ശമ്പളവും ഭക്ഷണവും ലഭിക്കാതായി. കൂട്ടത്തില്‍ മറ്റു മലയാളികളും ഉണ്ടായിരുന്നു.'
ഷാജഹാന്‍ വിവരം കുടുംബാംഗങ്ങളെ അറിയിച്ചതിനെ തുടര്‍ന്ന് എംബസി ഇടപെട്ട് മോചിപ്പിച്ചു നാട്ടിലെത്തിക്കുകയായിരുന്നു. പ്രതികളെ അടിമാലി ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തു.