- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കോളേജ് പഠനം ഉപേക്ഷിച്ച് മോഡലിംഗിലേക്ക്, ഒപ്പം പാർട്ട് ടൈം ജോലികളും നോക്കി; 27കാരിയെ അവശനിലയിൽ ആശുപത്രിയിൽ എത്തിച്ച ശേഷം മുങ്ങിയത് കാമുകൻ; മുഖത്തും സ്വകാര്യ ഭാഗങ്ങളിലും പരിക്കുകൾ, മൂന്ന് ദിവസമായി ഫോണിൽ കിട്ടിയിരുന്നില്ല; ഖുശ്ബു അഹീർവാറിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം; ലിവിംഗ് പങ്കാളിക്കായി തിരച്ചിൽ
ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ മോഡലിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. 27കാരിയായ ഖുശ്ബു അഹീർവാർ ആണ് മരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. മോഡലിന്റെ കാമുകൻ ഇവരെ അവശനിലയിൽ ആശുപത്രിയിലെത്തിച്ച ശേഷം കടന്നുകളഞ്ഞതായി പോലീസ് അറിയിച്ചു. ഇയാൾക്കായി പോലീസ് അന്വേഷണം ഊജ്ജിതമാക്കിയിട്ടുണ്ട്.
ഇൻഡോർ റോഡിലുള്ള ഭൈൻസാഖേഡിയിലെ ആശുപത്രിയിലാണ് കാമുകൻ ഇവരെ പ്രവേശിപ്പിച്ചത്. തുടർന്ന് ഡോക്ടർമാർ പോലീസിൽ വിവരമറിയിച്ചു. പോലീസ് മൃതദേഹം കസ്റ്റഡിയിലെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി ഗാന്ധി മെഡിക്കൽ കോളേജിലേക്ക് മാറ്റി. 'ഖുഷി വർമ്മ' എന്ന പേരിലും ഇവർ അറിയപ്പെട്ടിരുന്നു. ഖുശ്ബുവിൻ്റെ കുടുംബം ഇത് കൊലപാതകമാണെന്ന് ആരോപിക്കുന്നു. ശരീരത്തിൽ മുറിവുകളുണ്ടെന്നും, മുഖത്തും തോളുകളിലും സ്വകാര്യ ഭാഗങ്ങളിലും പരിക്കേറ്റിരുന്നതായും ബന്ധുക്കൾ ആരോപിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായിരുന്ന ഖുശ്ബുവിന് ഇൻസ്റ്റാഗ്രാമിൽ ഏകദേശം 12,000 ഫോളോവേഴ്‌സ് ഉണ്ടായിരുന്നു.
കോളേജിൽ ഒന്നാം വർഷം പഠനം ഉപേക്ഷിച്ച ഖുശ്ബു കഴിഞ്ഞ 3 വർഷമായി ഭോപ്പാലിൽ താമസിക്കുകയായിരുന്നു. മോഡലിംഗിന് പുറമെ മറ്റ് പാർട്ട് ടൈം ജോലികലും ചെയ്തിരുന്നതായാണ് വിവരം. ഖുശ്ബു കാസിം എന്നയാളുമായി ലിവിംഗ് റിലേഷൻഷിപ്പിലായിരുന്നുവെന്നാണ് ഹെഡ് കോൺസ്റ്റബിൾ പ്രതീക് കുമാർ പറയുന്നത്. മോഡലിൻ്റെ ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് കാസിം ഇവരെ ആശുപത്രിയിലെത്തിക്കുകയും തുടർന്ന് ഓടി രക്ഷപ്പെടുകയുമായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മകളെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയതാണെന്നാണ് ഖുശ്ബുവിൻ്റെ അമ്മ ലക്ഷ്മി അഹീർവാറിന്റെ ആരോപണം. 'മകളുടെ ശരീരത്തിൽ നിരവധി മുറിവുകൾ ഉണ്ടായിരുന്നു. മുഖത്ത് വീക്കമുണ്ടായിരുന്നു, സ്വകാര്യ ഭാഗങ്ങളിലും പരിക്കുകൾ കാണപ്പെട്ടു. കുറ്റവാളിക്ക് കടുത്ത ശിക്ഷ നൽകണമെന്നാണ് ആവശ്യം,' അവർ പറഞ്ഞു. അടുത്തിടെ സഹോദരിയുമായുള്ള ഫോൺ സംഭാഷണത്തിൽ ഖുശ്ബു കാസിം എന്ന പേര് സൂചിപ്പിച്ചതായും എന്നാൽ അയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകിയിരുന്നില്ലെന്നും അമ്മ പറഞ്ഞു.
കഴിഞ്ഞ 3 ദിവസമായി മകളുമായി ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ലെന്നും, കാസിമിനെ വിളിച്ചപ്പോൾ ഫോൺ എടുത്തിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഗാന്ധി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.




