- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോക്ടറുടെ കൊലപാതകത്തില്‍ ഒന്നില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്ക്? രക്ഷിതാക്കളുടെ മൊഴിയെടുത്തു; ബീജ സാന്നിധ്യവും വിരല്‍ചൂണ്ടുന്നത് കൂട്ടബലാത്സംഗത്തിലേക്ക്
കൊല്‍ക്കത്ത: വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒന്നില്‍ക്കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന നിഗമനത്തില്‍ സി ബി ഐ. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും മറ്റു വസ്തുതകളും പരിശോധിച്ചാണ് സിബിഐ പ്രാധമികമായി ഈ നിഗമനത്തിലേക്ക് എത്തിയത്. കേസുമായി ബന്ധപ്പെട്ട് ആശുപത്രിയിലെ ജൂനിയര്‍ ഡോക്ടര്‍മാരെയും അഞ്ച് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്തു. വനിതാ ഡോക്ടറുടെ രക്ഷിതാക്കളുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. മകള്‍ കൂട്ടബലാത്സംഗത്തിനിരയായെന്ന സംശയം നേരത്തെ മാതാപിതാക്കള്‍ ഉന്നയിച്ചിരുന്നു. നെഞ്ചുരോഗ വിഭാഗത്തിലെ ഒരാള്‍ക്ക് കുറ്റകൃത്യവുമായി പങ്കുണ്ടോയെന്നത് അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. മൃതദേഹത്തില്‍ നിന്ന് 150 […]
കൊല്‍ക്കത്ത: വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒന്നില്‍ക്കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന നിഗമനത്തില്‍ സി ബി ഐ. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും മറ്റു വസ്തുതകളും പരിശോധിച്ചാണ് സിബിഐ പ്രാധമികമായി ഈ നിഗമനത്തിലേക്ക് എത്തിയത്. കേസുമായി ബന്ധപ്പെട്ട് ആശുപത്രിയിലെ ജൂനിയര്‍ ഡോക്ടര്‍മാരെയും അഞ്ച് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്തു. വനിതാ ഡോക്ടറുടെ രക്ഷിതാക്കളുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. മകള്‍ കൂട്ടബലാത്സംഗത്തിനിരയായെന്ന സംശയം നേരത്തെ മാതാപിതാക്കള്‍ ഉന്നയിച്ചിരുന്നു.
നെഞ്ചുരോഗ വിഭാഗത്തിലെ ഒരാള്‍ക്ക് കുറ്റകൃത്യവുമായി പങ്കുണ്ടോയെന്നത് അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. മൃതദേഹത്തില്‍ നിന്ന് 150 മില്ലിഗ്രാം പുരുഷ ബീജം ലഭിച്ചെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ഇത്രയും കൂടിയ അളവുള്ളതിനാല്‍ ഒന്നില്‍ക്കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാമെന്നാണ് കുടുംബത്തിന്റെ സംശയം. കൂട്ടബലാത്സംഗം നടന്നതിന്റെ സൂചനയാണിതെന്ന് ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഒഫ് ഗവ. ഡോക്ടേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി ഡോ. സുബര്‍ണ ഗോസ്വാമി പ്രതികരിച്ചു. കേസില്‍ സിവിക് വോളിയന്റര്‍ സഞ്ജയ് റോയ് മാത്രമാണ് ഇതുവരെ അറസ്റ്റിലായത്.
അതിക്രൂരമായി കൊല്ലപ്പെട്ട വനിതാ ഡോക്ടര്‍ ഒന്നിലേറെത്തവണ പീഡിപ്പിച്ചിട്ടുണ്ടാകാം എന്നാണ് മുതിര്‍ന്ന ഡോക്ടര്‍മാരും വ്യക്തമാകകുന്നത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇതുസംബന്ധിച്ച സൂചനയുള്ളതായി മുതിര്‍ന്ന ഡോക്ടറെ ഉദ്ധരിച്ച് പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്യുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ഒന്നിലേറെ പേര്‍ ക്രൂരകൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാമെന്ന് ഇതേ മെഡിക്കല്‍ കോളേജില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ സുബര്‍ണ ഗോസ്വാമി പറഞ്ഞു.
ഒന്നിലേറെ പേരോട് മല്ലടിച്ചതിന്റെ തെളിവാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും അതില്‍ പറഞ്ഞിരിക്കുന്ന പീഡന വിവരങ്ങളും. നീചവും മൃഗീയവുമാണെന്ന് നടന്ന സംഭവങ്ങളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പുലര്‍ച്ചെ മൂന്നിനും അഞ്ചിനും ഇടയിലാണ് വനിതാ ഡോക്ടര്‍ കൊല്ലപ്പെടുന്നത്. നിരവധി മുറിവുകള്‍ ശരീരത്തില്‍ ഉണ്ടായിരുന്നു. ആദ്യഘട്ടത്തില്‍ ആത്മഹത്യയെന്നായിരുന്നു മാതാപിതാക്കളെ ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നത്.
ബംഗാളിലെ ആര്‍.കെ. കര്‍ മെഡിക്കല്‍ കോളേജില്‍ വെച്ചാണ് വനിതാ ഡോക്ടര്‍ കൊല്ലപ്പെടുന്നത്. നിരവധി മുറിവുകള്‍ ശരീരത്തില്‍ ഉണ്ടായിരുന്നു. ആദ്യഘട്ടത്തില്‍ ആത്മഹത്യയെന്നായിരുന്നു മാതാപിതാക്കളെ ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഇത് തിരുത്തുകയായിരുന്നു. ഡോക്ടറുടെ കൊലപാതകത്തിന് പിന്നാലെ ബംഗാളില്‍ ശക്തമായ പ്രതിഷേധങ്ങള്‍ക്കാണ് സാക്ഷിയാകുന്നത്. അതിക്രൂരമായ മര്‍ദ്ദനത്തിനൊടുവില്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
എന്നാല്‍ പിന്നീട് ഇത് തിരുത്തുകയായിരുന്നു. ഡോക്ടറുടെ കൊലപാതകത്തിന് പിന്നാലെ ബംഗാളില്‍ ശക്തമായ പ്രതിഷേധങ്ങള്‍ക്കാണ് സാക്ഷിയാകുന്നത്. അതിക്രൂരമായ മര്‍ദ്ദേനത്തിനൊടുവില്‍ ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിന് ശേഷമാണ് കൊലപ്പെടുത്തിയതെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതായി സുബര്‍ണാ ഗോസ്വാമി പറഞ്ഞു.
അതേസമയം, സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങുകയാണ് ഐ എം എ. നാളെ രാവിലെ ആറ് മുതല്‍ ഇരുപത്തിനാല് മണിക്കൂര്‍ ആണ് പ്രതിഷേധം. അവശ്യ സര്‍വീസുകളെ ഒഴികെ എല്ലാവരും ജോലി മുടക്കി പ്രതിഷേധിക്കുമെന്നാണ് ഐ എം എ പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുന്നത്. കേരളത്തില്‍ ഇന്ന് പ്രതിഷേധം നടക്കും. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ പി ജി, സീനിയര്‍ റസിഡന്റ് ഡോക്ടര്‍മാര്‍ പണിമുടക്കും. അത്യാഹിത വിഭാഗത്തെ പണിമുടക്കില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.