- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
തിരുവാതുക്കലില്‍ വ്യവസായി വിജയകുമാറും ഭാര്യ മീരയും കൊല്ലപ്പെട്ട സംഭവം; മുഖ്യപ്രതി അമിത്ത് മാത്രമെന്ന് പോലീസ്; സംഭവവുമായി ബന്ധപ്പെട്ട് അമിത്തിന്റെ സഹോദരന്റെയും പങ്കും അന്വേഷിക്കുന്നതായും പോലീസ്
കോട്ടയം: തിരുവാതുക്കലില്‍ വ്യവസായി വിജയകുമാറും ഭാര്യ മീരയും കൊല്ലപ്പെട്ട കൊലപാതകത്തില്‍ മുഖ്യപ്രതി അമിത്ത് ഉറാംഗിക്ക് മാത്രമാണ് നേരിട്ട് പങ്കുള്ളതെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് അമിത്തിന്റെ സഹോദരന്റെയും പങ്ക് പരിശോധിച്ചുവരുന്നതായും അദ്ദേഹം പറഞ്ഞു.
മുന്‍വൈരാഗ്യമാണ് ഇരട്ടക്കൊലപാതകത്തിന് പിന്നിലെ പ്രധാന കാരണം. ദമ്പതികളുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന ആളാണ് അമിത്. അതുകൊണ്ട് തന്നെ അവരെ നന്നായി അമിത്ത് അറിയാം. വീട്ടില്‍ മോഷണം നടത്തിയെ കുറ്റത്തിന് അമിത് ജയിലാലായിരുന്നു. ഭാര്യ പിണങ്ങി പോയതിനാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന.
അതിനിടെ, ദമ്പതികളുടെ മകന്‍ ഗൗതമിയുടെ ദുരൂഹമരണവുമായി അമിത്തിന് ബന്ധമില്ലെന്ന് പോലീസ് അറിയിച്ചു. ഗൗതമിയുടെ മരണവുമായി ബന്ധപ്പെട്ട് നിലവില്‍ സി.ബി.ഐ അന്വേഷണം പുരോഗമിക്കുകയാണ്. ഈ കേസുമായി ബന്ധപ്പെട്ട് പ്രതിയെയോ മറ്റ് വ്യക്തികളെയോ ചോദ്യം ചെയ്യുമെന്നും എസ്പി വ്യക്തമാക്കി.
കൊലപാതകത്തിന് പിന്നിലെ വിശദാംശങ്ങള്‍ പുറത്ത് വരുമ്പോള്‍, ശാസ്ത്രീയ തെളിവുകളും സാങ്കേതികാന്വേഷണ വിവരങ്ങളും അന്വേഷണ സംഘത്തിന് സഹായകമാകുമെന്നാണ് പ്രതീക്ഷ. കുടുംബത്തിന് നീതി ഉറപ്പാക്കാന്‍ മുഴുവന്‍ ശക്തിയും ഉപയോഗിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.