- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
അര്‍ജന്റീനിയന്‍ ഹോട്ടലിലെ വെയ്റ്ററുമായി ലിയാം പെയ്ന്‍ അസാധാരണ ബന്ധം; രഹസ്യ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളും മാരകങ്ങളായ മയക്കുമരുന്നുകളുടെ കോക്ക്‌ടെയില്‍ വരെ ബന്ധം ദൃഢമാക്കി: പോപ്പ് ഗായകന്റെ മറണത്തില്‍ പുതിയ വെളിപ്പെടുത്തല്‍
അര്‍ജന്റീനിയന്‍ ഹോട്ടലിലെ വെയ്റ്ററുമായി ലിയാം പെയ്ന്‍ അസാധാരണ ബന്ധം
ലണ്ടന്‍: അര്‍ജന്റീനിയന്‍ തലസ്ഥാനത്തെ ഹോട്ടലില്‍ വെച്ച് പോപ്പ് ഗായകന്‍ ലിയാം പെയ്ന്‍ കണ്ടുമുട്ടിയ 24 കാരനായ ബ്രെയ്ന്‍ നൗഹേല്‍ പെയ്‌സിന് ലിയാം പെയ്നിന്റെ മരണത്തിന് ഉത്തരവാദിയാണോ? ഈ വെയ്റ്ററസ്സുമായി അസാധാരണമായ ബന്ധമായിരുന്നു ഈ നാളുകളില്‍ ഉണ്ടായതെന്ന് പ്രോസിക്യൂഷന്‍ പറയുന്നു. രഹസ്യ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ മുതല്‍, മാരകങ്ങളായ മയക്കുമരുന്നുകളുടെ കോക്ക്‌ടെയില്‍ വരെ ഇവര്‍ തമ്മിലുള്ള ബന്ധത്തില്‍ ഉള്‍പ്പെട്ടിരുന്നത്രെ. ചുരുങ്ങിയത് രണ്ട് തവണയെങ്കിലും ഇവര്‍ മാത്രമായി സംസാരിച്ചിരുന്നതായും, തന്റെ ട്രാക്ക് സ്യൂട്ട് ബോട്ടംസും ടി ഷര്‍ട്ടും മൊമെന്റോ ആയി പെയ്‌സിന് നല്‍കാമെന്ന് പെയ്ന്‍ പറയുകയും ചെയ്തിരുന്നത്രെ.
മറ്റ് രണ്ട് പേര്‍ക്കൊപ്പം അര്‍ജ്ന്റീനയുടെ നാഷണല്‍ ക്രിമിനല്‍ ആന്‍ഡ് കറക്ഷണല്‍ പ്രോസിക്യൂട്ടറുടെ ഓഫീസ് ബ്രേയ്ന്‍ പയ്‌സിനെയും പെയ്‌നിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. വെയ്റ്റര്‍ ബ്രെയ്‌നും കൊക്കെയ്ന്‍ എന്ന മയക്കു മരുന്നിന് അടിമയായിരുന്നു എന്നാണ് ഇയാളുടെ ഒരു സഹപ്രവര്‍ത്തകനെ ഉദ്ധരിച്ച് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, കേസ് വന്നതിന് ശേഷം ഹോട്ടല്‍ ജീവനക്കാരാരും തന്നെ അയാളുമായി ബന്ധപ്പെടുന്നില്ലത്രെ.
ഒക്ടോബര്‍ 16നാണ് താമസിച്ചിരുന്ന ഹോട്ടല്‍ മുറിയിലെ ബാല്‍ക്കണിയില്‍ നിന്ന് ലിയാം വീണ് മരിക്കുന്നത്. അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിലെ ഹോട്ടല്‍ മുറിയിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്.ലിയാമിന്റെ മരണത്തിന് പിന്നാലെ അതിനെ ചുറ്റിപ്പറ്റി പല അഭ്യൂഹങ്ങളും പരക്കുന്നുണ്ടായിരുന്നു. ആത്മഹത്യയാണെന്നും കൊലപാതകമാണെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.
ലിയാമിന്റെ മരണം ആത്മഹത്യ അല്ലെന്നും അദ്ദേഹം മൂന്നാ നിലയില്‍ നിന്ന് വീഴുന്നതിന് മുന്‍പ് തന്നെ അബോധാവസ്ഥയിലായിരുന്നുവെന്നുമാണ് പൊലീസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയത്. ലിയാം പതിവായി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്നാണ് വിവരം. ലിയാം വീഴ്ചയ്ക്ക് മുന്‍പ് ലഹരി ഉപയോഗിച്ചിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. തലയിലെ ഗുരുതരമായ പരിക്ക് ഉള്‍പ്പെടെ 25 മുറിവുകള്‍ മൃതദേഹത്തില്‍ കണ്ടെത്തിയിരുന്നു.
ഒന്നിലധികം മയക്കുമരുന്നുകളുടെ സാന്നിദ്ധ്യം ഗായകന്റെ ശരീരത്തില്‍ ഉണ്ടായിരുന്നതായി പുറത്തുവന്ന ടോക്‌സിക്കോളജി റിപ്പോര്‍ട്ടില്‍ പറയുന്നു. മരണത്തിന് മുന്‍പ് അക്രമാസക്തനായി കാണപ്പെട്ട ലിയാമിനെ ഹോട്ടല്‍ ജീവനക്കാര്‍ തിരികെ മുറിയിലേക്ക് മാറ്റിയിരുന്നുവെന്ന റിപ്പോര്‍ട്ടുകളും മുന്‍പ് പുറത്തുവന്നിരുന്നു. ലിയാമിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ് പൊലീസ്. അടുത്ത ആഴ്ച ലിയാമിന്റെ സംസ്‌കാര ചടങ്ങ് ഉണ്ടാകുമെന്നാണ് വിവരം.