- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ബസ് കയറാൻ നിൽക്കുമ്പോൾ ഓടിയെത്തും; നോട്ട്..ഇന്റെർസ്റ്റഡ് എന്ന് പറഞ്ഞിട്ടും കേട്ടില്ല; സഹികെട്ട് യുവതി വീട്ടിൽ പറഞ്ഞു; മകളെ പിന്തുടര്‍ന്ന് പ്രണയിക്കാൻ നടന്ന ശല്യക്കാരനെ കുത്തികൊലപ്പെടുത്തി; അരുംകൊലയിൽ പകച്ച് നാട്; പ്രതികളെ കണ്ട് പോലീസ് ഞെട്ടി
മുംബൈ: മകളെ പിന്തുടർന്ന് ശല്യം ചെയ്ത് പ്രണയിക്കാൻ നടന്ന യുവാവിനെ യുവതിയുടെ മാതാപിതാക്കൾ അതിദാരുണമായി കുത്തികൊലപ്പെടുത്തി. ബസ് സ്റ്റോപ്പിലും ഷോപ്പിങ്ങിനും എവിടെ പോയാലും ഇയാൾ യുവതിയെ പിന്തുടർന്ന് ശല്യം ചെയ്യുമായിരിന്നുവെന്നാണ് ആരോപണം. ഇടയ്ക്ക് യുവതി താൽപ്പര്യമില്ലെന്ന് പറഞ്ഞിട്ടും ഇയാൾ ചെവികൊണ്ടില്ല. ഒടുവിൽ യുവതി വീട്ടിൽ പോയി പറഞ്ഞപ്പോഴാണ് നാടിനെ നടുക്കിയ ക്രൂര കൊലപതാകം അരങേറിയത്.
പെൺകുട്ടിയെ പിന്തുടർന്ന് ശല്യപ്പെടുത്തിയെന്ന് ആരോപിച്ച് യുവാവിനെ പെൺകുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്ന് മര്‍ദിച്ച് കുത്തികൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയില്‍ ആണ് സംഭവം. 21 വയസ്സുള്ള ഷെയ്ഖ് അറാഫത്ത് ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരം ജില്ലയിലെ ഹഡ്ഗാവ് പട്ടണത്തിലാണ് ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികള്‍ ഇയാളുടെ വീടിനടുത്ത് വെച്ച് വടികൊണ്ട് ചവിട്ടുകയും മര്‍ദിക്കുകയും തുടര്‍ന്ന് കുത്തികൊലപ്പെടുത്തുകയായിരുന്നു.
ആക്രമണത്തിനിടെ അറഫാത്തിനെ രക്ഷിക്കാന്‍ എത്തിയ അമ്മയെയും മര്‍ദിച്ചു. പ്രദേശത്ത് തന്നെയാണ് യുവതി താമസിക്കുന്നത്. മാതാപിതാക്കളും ബന്ധുക്കളും ഉള്‍പ്പെടെയുള്ള പ്രതികള്‍ ഇരയെ പിന്തുടർന്ന് എത്തുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് ഹഡ്ഗാവ് പൊലീസ് 10 പേരെ അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയില്‍ യുവാവിനെ കുത്തികൊലപ്പെടുത്തി. 21 കാരനായ ഷെയ്ഖ് അറഫാത്താണ് കൊല്ലപ്പെട്ടത്.
മകളെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തി എന്നാരോപിച്ചായിരുന്നു കൊലപാതകം. യുവതിയുടെ മാതാപിതാക്കളും ബന്ധുക്കളും അറഫാത്തിനെ ക്രൂരമായി അക്രമിച്ചതിന് ശേഷം കുത്തി കൊലപ്പെടുത്തുകയായിരുന്നു. അറഫാത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അറഫാത്തിന്‍റെ അമ്മയേയും അക്രമികള്‍ ഉപദ്രവിച്ചു.
വെള്ളിയാഴ്ച വൈകുന്നേരം ഹാഡ്ഗണ്‍ ടൗണിലാണ് കൊലപാതകം നടന്നത്. അറഫാത്തിന്‍റെ വീടിന് സമീപത്ത് വച്ചായിരുന്നു ആക്രമണം. സംഭവത്തില്‍ 10 പേരെ അറസ്റ്റ് ചെയ്തതായും പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുത്തതായും പോലീസ് വ്യക്തമാക്കി.