- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കണ്ണൂരില്‍ അമ്മയെ ശ്വാസം മുട്ടിച്ചു കൊന്ന് യുവാവ് തൂങ്ങി മരിച്ചു; കെ.എസ്.ഇ.ബി ജീവനക്കാരന് സുമേഷ് ലഹരിക്കടിമയെന്ന് പോലീസ്; മൃതദേഹങ്ങള്‍ക്ക് രണ്ട് ദിവസത്തെ പഴക്കം
കണ്ണൂരില്‍ അമ്മയെ ശ്വാസം മുട്ടിച്ചു കൊന്ന് യുവാവ് തൂങ്ങി മരിച്ചു
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ നഗരസഭയ്ക്കടുത്തെ മാലൂരില്‍ ദുരൂഹ സാഹചര്യത്തില്‍ അമ്മയെയും മകനെയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാലൂര്‍ നിട്ടാറമ്പിലാണ് ഇന്ന് രാവിലെ പത്തിന് വീടിനുള്ളില്‍ രണ്ടു പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. നിട്ടാ റമ്പിലെ നിര്‍മ്മല (68)മകന്‍ സുമേഷ് (38) എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ രണ്ടു ദിവസമായി വീട് തുറക്കാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പൊലി സില്‍വിവരമറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പൊലി സെത്തി വീടിന്റെ വാതില്‍ ബലപ്രയോഗത്തിലൂടെ തുറന്നത്. സുമേഷ് വീടിന്റെ ഡൈനിങ് റൂമില്‍ തൂങ്ങിമരിച്ച നിലയിലും അമ്മ നിര്‍മ്മല കിടപ്പുമുറിയില്‍ മരിച്ച നിലയിലുമായിരുന്നു.
ഇടുക്കി ജില്ലയില്‍ കെ.എസ്.ഇ.ബി ലൈന്‍മാനാണ് സുമേഷ്. ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇയാള്‍ ജോലിസ്ഥലത്ത് നിന്നും വീട്ടിലെത്തിയത്. തൊഴിലുറപ്പ് ജോലി ചെയ്തു വരികയാണ് അമ്മ നിര്‍മ്മല. നേരത്തെ പേരാവൂര്‍ സെക്ഷന്‍ ഓഫീസില്‍ ജോലി ചെയ്തിരുന്ന സുമേഷ് ജോലിക്കിടെയില്‍ ലഹരി ഉപയോഗിച്ചു പ്രശ്‌നമുണ്ടാക്കിയതിനെ തുടര്‍ന്നാണ് ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയത്.
വീട്ടിലെത്തിയാലും ഇയാള്‍ നിരന്തരം പ്രശ്‌നമുണ്ടാക്കാറുള്ളതായി പ്രദേശവാസികള്‍ പറഞ്ഞു. അയല്‍വാസികളില്‍ നിന്നും യാതൊരു ബന്ധവുമില്ലാതെ ഒറ്റപ്പെട്ട ജീവിതമാണ് ഇവര്‍ നയിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഇവരെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങളൊന്നും നാട്ടുകാര്‍ക്കില്ല. മാലൂര്‍ പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി.
കണ്ണുരില്‍ നിന്നും ഫോറന്‍സിക് ഉദ്യോഗസ്ഥരും പരിശോധന നടത്തി. സുമേഷ് അമ്മയെ കൊന്ന് ജീവനൊടുക്കിയതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. അവിവാഹിതനാണ് സുമേഷ്. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും.