- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് ആയിരക്കണക്കിന് നിക്ഷേപകരില്‍ നിന്ന് തട്ടിയത് കോടിക്കണക്കിന് രൂപ; മെല്‍ക്കര്‍ ഫിനാന്‍സ പേരില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരായ ദമ്പതികള്‍ പിടിയില്‍
തൃശൂര്‍: വമ്പിച്ച നിക്ഷേപ തട്ടിപ്പ് കേസില്‍ തൃശൂര്‍ ഈസ്റ്റ് പൊലീസ് രണ്ടു പേരെ അറസ്റ്റ് ചെയ്തു. ''മെല്‍ക്കര്‍ ഫിനാന്‍സ്'' എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരായ രംഗനാഥന്‍ ശ്രീനിവാസനും ഭാര്യ വാസന്തിയുമാണ് പിടിയിലായത്. ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് ആയിരക്കണക്കിന് നിക്ഷേപകരില്‍ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.
തൃശൂര്‍, പാലക്കാട് ജില്ലകളിലായി പ്രവര്‍ത്തിച്ച ഈ സ്ഥാപനങ്ങള്‍ ഏകദേശം നാലായിരത്തോളം പേരില്‍ നിന്ന് മൊത്തത്തില്‍ 270 കോടി രൂപ സമാഹരിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ പലിശ ലഭിക്കാതായതോടെ നിക്ഷേപകര്‍ സംശയവുമായി പോലീസില്‍ സമീപിക്കുകയും തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
നിക്ഷേപകരെ വലയിലാക്കാന്‍ കമ്പനി ''മേല്‍ക്കര്‍ ഫിനാന്‍സ് & ലീസിങ്'', ''മേല്‍ക്കര്‍ നിധി'', ''മേല്‍ക്കര്‍ ടിടിടിഐ ബിയോഫ്യൂവല്‍'' എന്നീ പേരുകളില്‍ ഡിബെഞ്ചര്‍ സര്‍ട്ടിഫിക്കറ്റുകളും ഫിക്സഡ് ഡെപ്പോസിറ്റുകളും ഇറക്കിയിരുന്നതായി അന്വേഷണസംഘം വ്യക്തമാക്കി.
ഒളിവിലായിരുന്ന പ്രതികള്‍ വിദേശത്തേക്ക് പോകാനുള്ള ശ്രമത്തിനിടെ തൃശൂരിലെ വീട്ടില്‍ എത്തിയപ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് കഴിഞ്ഞ് ഇരുവരുടെയും വീടുകളിലും സ്ഥാപനങ്ങളിലുമുള്ള രേഖകളും കമ്പ്യൂട്ടര്‍ സംവിധാനങ്ങളും പൊലീസ് പരിശോധിച്ചു. പ്രതികള്‍ക്കെതിരെ ബഡ്സ് ആക്ട് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്താന്‍ പൊലീസ് ആലോചിച്ചുവരികയാണ്.